Connect with us

Kerala

ഉപ്പിലൂടെ ശരീരത്തിൽ എത്തുന്നത്‌ 216 മൈക്രോപ്ലാസ്‌റ്റിക്‌ കണികകൾ

Published

on

Share our post

ഒരു കിലോഗ്രാം കടലുപ്പിൽ 35 മുതൽ 575 വരെ മൈക്രോപ്ലാസ്റ്റിക്‌സിന്റെ കണികകൾ കണ്ടെത്തി മുംബൈ ഐ.ഐ.ടി.യുടെ ഏറ്റവും പുതിയ പഠനം. ഉപ്പ്‌ ഉപയോഗിക്കുന്നതുവഴി ഒരുവർഷം ശരീരത്തിൽ 216 മൈക്രോപ്ലാസ്‌റ്റിക്‌ കണികകൾ പ്രവേശിക്കുന്നുണ്ടെന്നും കണ്ടെത്തി. 0.1 മുതൽ അഞ്ചു മില്ലിമീറ്റർവരെ വ്യാപ്‌തിയുള്ളവയാണ്‌ മൈക്രോപ്ലാസ്‌റ്റിക്‌ കണങ്ങൾ. സമുദ്രാന്തർഭാഗം മുതൽ ഉയർന്ന പർവതങ്ങൾ, വായു, മണ്ണ്, ഭക്ഷ്യശൃംഖല എന്നിങ്ങനെ എല്ലാ മേഖലകളിലും ഇവ വ്യാപിച്ചുകിടക്കുന്നു. അന്തരീക്ഷത്തിലൂടെയും വെള്ളത്തിലൂടെയും ഇത്‌ എല്ലായിടത്തും എത്തുന്നുണ്ട്‌. മൈക്രോപ്ലാസ്റ്റിക് കണങ്ങൾക്ക്‌ രക്തക്കുഴലുകളിലൂടെപോലും കടന്നുപോകാൻ കഴിയുമെന്നും കണ്ടെത്തിയിട്ടുണ്ട്‌.

ഓരോ വർഷവും കുറഞ്ഞത് 14 ദശലക്ഷം ടൺ പ്ലാസ്റ്റിക് സമുദ്രങ്ങളിലേക്ക് എത്തുന്നുവെന്ന് കണക്കുകൾ പറയുന്നു. ആഗോളതലത്തിൽ ഉപ്പ് ഉൽപ്പാദനത്തിൽ മുൻനിര രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 2022-ൽ രാജ്യത്തിന്റെ ഉപ്പ് ഉൽപ്പാദനം 45 ദശലക്ഷം മെട്രിക് ടണ്ണായിരുന്നു. ഇന്ത്യയിലെ ഉപ്പിന്റെ പ്രധാന ഉറവിടം കടൽവെള്ളമാണ്‌. വൃത്തിഹീനമായ സാഹചര്യങ്ങളിലാണ്‌ പല ഉപ്പളങ്ങളും പ്രവർത്തിക്കുന്നത്‌. വായുവിലും നമ്മൾ ഉപയോഗിക്കുന്ന ഭക്ഷ്യസാധനങ്ങളിലുമെല്ലാം പ്ലാസ്‌റ്റിക്കിന്റെ അംശം കണ്ടെത്തിയിട്ടുണ്ടെങ്കിലും അത്‌ എത്രമാത്രം മനുഷ്യന്‌ ഭീഷണിയാകുമെന്ന പഠനങ്ങൾ നടക്കുന്നതേയുള്ളൂ എന്ന്‌ സി.ഐ.എഫ്‌.ടി.യിലെ ശാസ്‌ത്രജ്ഞൻ ഡോ. മാർട്ടിൻ സേവ്യർ പറഞ്ഞു.


Share our post

Kerala

‘വഴിപാട് പോലെ കൈക്കൂലി’,ചെക്ക്പോസ്റ്റുകൾ നാണക്കേടെന്ന് ​ഗതാ​ഗത കമ്മീഷണർ, വെർച്വൽ ചെക്ക്പോസ്റ്റുകൾ പരിഗണനയിൽ

Published

on

Share our post

പാലക്കാട്:കൈക്കൂലിയും അഴിമതിയും മൂലം വാളയാർ ഉൾപ്പെടെയുള്ള അതിർത്തി ചെക്ക്പോസ്റ്റുകൾ ഗതാഗത വകുപ്പിന് നാണക്കേടെന്ന് ഗതാഗത കമ്മീഷണർ സി.എച്ച്.നാഗരാജു. ചെക്ക്പോസ്റ്റുകളിൽ ഉദ്യോഗസ്ഥർ ചോദിക്കാതെ തന്നെ പണം നൽകുന്ന രീതിയുണ്ട്. വെർച്ച്വൽ ചെക്പോസ്റ്റുകൾ സ്ഥാപിക്കുന്നത് പരിഗണനയിലാണെന്നും ഗതാഗത കമ്മീഷണർ പാലക്കാട് പറഞ്ഞു.ചെക്ക്പോസ്റ്റ് എന്ന് പറയുമ്പോള്‍ എല്ലാവര്‍ക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഉദ്യോഗസ്ഥര്‍ തന്നെ ഇക്കാര്യം പറയുന്നതാണ്. ഇടയ്ക്കിടെ റെയ്ഡ് നടക്കുമ്പോഴും കൈക്കൂലി വാങ്ങുന്നത് തുടരുകയാണ്. അതിനാൽ തന്നെ ഗതാഗത വകുപ്പിന് ഇതൊരു നാണക്കേടാണെന്ന് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നുണ്ട്. ഇങ്ങനെയൊരു നാണക്കേട് ഒഴിവാക്കണമെന്ന ആവശ്യം ഉദ്യോഗസ്ഥരിൽ നിന്ന് ഉയര്‍ന്നിട്ടുണ്ട്.


Share our post
Continue Reading

Kerala

പ്ലസ് ടു വാർഷിക പരീക്ഷ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം വിശദ വിവരങ്ങൾ അറിയാം

Published

on

Share our post

ഈ വർഷത്തെ ഹയർ സെക്കന്ററിരണ്ടാം വർഷ പരീക്ഷകളുടെ ഹാൾ ടിക്കറ്റ് പ്രസിദ്ധീകരിച്ചു. http:// hseportal.kerala.gov.in ലെ സ്കൂൾ ലോഗിൻ വഴി ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. രണ്ടാം വർഷ പരീക്ഷാ വിഷയങ്ങളും, ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷക്ക് രജിസ്റ്റർ ചെയ്ത വിഷയങ്ങളും അടക്കമുള്ള വിശദ വിവരങ്ങൾ ഹാൾ ടിക്കറ്റിൽ ഉണ്ട്. വിദ്യാർത്ഥികൾക്ക് നാളെ മുതൽ സ്കൂളുകളിൽ നിന്ന് ഹാൾ ടിക്കറ്റ് വിതരണം ചെയ്യും. ജനുവരി 22മുതലാണ് പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ ആരംഭിക്കുന്നത്. മോഡൽ പരീക്ഷകൾ ഫെബ്രുവരി 17മുതൽ 21വരെ നടക്കും. തിയറി പരീക്ഷകൾ മാർച്ച്‌ 6മുതൽ 29വരെ നടക്കും.


Share our post
Continue Reading

Kerala

തളിപ്പറമ്പിൽ നിന്ന് അടിച്ച് മാറ്റിയ ക്രെയിൻ കോട്ടയത്ത് കണ്ടെത്തി; എരുമേലി സ്വദേശി പിടിയിൽ

Published

on

Share our post

കോട്ടയം: കണ്ണൂർ തളിപ്പറമ്പ് കുപ്പത്ത് നിന്ന് കാണാതായ ക്രെയിൻ കോട്ടയം രാമപുരത്ത് വച്ച് കണ്ടെത്തി. ഞായറാഴ്ച കാണാതായ ക്രെയിനുമായി എരുമേലി സ്വദേശി മാർട്ടിനാണ് പിടിയിലായത്. മേഘ കണ്‍സ്ട്രക്ഷൻ കമ്പനിയുടെ ക്രെയിനാണ് കാണാതായത്. വ്യക്തി വൈരാഗ്യമാണ് മോഷണത്തിന് പിന്നിലെന്നാണ് ലഭ്യമാകുന്ന സൂചന.ദേശീയപാതാ നിർമ്മാണത്തിനായി റോഡരികിൽ നിർത്തിയിട്ട ക്രെയ്ൻ ആണ് മോഷണം പോയത്. ദേശീയപാതാ നിർമ്മാണ കരാറുകാരുടെ കെ.എൽ 86 എ 9695 നമ്പർ ക്രെയിൻ ആണ് മോഷണം പോയത്. ദേശീയപാതയിൽ കുപ്പം പാലത്തിന്‍റെ നിർമാണത്തിനായി നിർത്തിയിട്ട സ്ഥലത്തു നിന്നാണ് ക്രെയിൻ കാണാതായത്.

18ന് രാത്രി കുപ്പം എം.എം.യു.പി സ്കൂൾ മതിലിനോട് ചേർന്ന് നിർത്തിയിട്ടതായിരുന്നു ക്രെയിൻ. ഞായറാഴ്ച രാവിലെ ക്രെയിൻ ഓപ്പറേറ്റർ എത്തിയപ്പോൾ ക്രെയിൻ കാണാനില്ലായിരുന്നു. തുടർന്ന് പരിസരത്ത് തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് സമീപത്തെ സിസിടിവികൾ പരിശോധിച്ചപ്പോഴാണ് രണ്ട് പേർ ക്രെയിൻ ഓടിച്ചുപോകുന്ന ദൃശ്യം ലഭിച്ചത്. എഞ്ചിനീയർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുമ്പോഴാണ് ക്രെയിൻ ജില്ലകൾക്കപ്പുറത്ത് നിന്ന് പിടികൂടുന്നത്.


Share our post
Continue Reading

Trending

error: Content is protected !!