ജില്ലാ ആർച്ചറി ചാമ്പ്യൻഷിപ്പ് 27ന് തൊണ്ടിയിൽ

കണ്ണൂർ : ജില്ല സബ് ജൂനിയർ, ജൂനിയർ ആർച്ചറി ചാമ്പ്യൻഷിപ്പ് 27ാം തിയ്യതി ശനിയാഴ്ച തൊണ്ടിയിൽ സെയ്‌ന്റ് ജോസ്ഫ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. ഇന്ത്യൻ റൗണ്ട്, കോമ്പൗണ്ട് റൗണ്ട്, റികർവ്വ് റൗണ്ട് വിഭാഗത്തിൽ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കുമായി നടക്കുന്ന ചാമ്പ്യൻ ഷിപ്പിൽ പങ്കെടുക്കുന്ന മത്സരാർഥികൾ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, 2 ഫോട്ടോ സഹിതം രാവിലെ 7.30 ന് ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക – 9447936455.