അസം റൈഫിൾസ് കണ്ണൂർ-കാസർഗോഡ് കൂട്ടായ്മയുടെ കുടുംബസംഗമം ഞായറാഴ്ച

കണ്ണൂർ: അസം റൈഫിൾസ് കണ്ണൂർ-കാസർഗോഡ് കൂട്ടായ്മയുടെ കുടുംബസംഗമം ഞായറാഴ്ച രാവിലെ 9.30 മുതൽ പറശ്ശിനിക്കടവ് വിസ്മയ പാർക്കിൽ നടക്കും.
അടൽ ടണൽ ശില്പി കെ.പി.പുരുഷോത്തമൻ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യും.പി.കെ.ഹരിദാസ് അധ്യക്ഷത വഹിക്കും.വിരമിച്ച സൈനികരെ ആദരിക്കൽ,ഉന്നത വിജയികളെ ആദരിക്കൽ,കലാപരിപാടികൾ എന്നിവയുണ്ടാവും.