ജയിൽ, എക്‌സൈസ് കായികക്ഷമതാ പരീക്ഷ

കണ്ണൂർ:ജയിൽ വകുപ്പിലെ അസിസ്റ്റന്റ് ജയിലർ ഗ്രേഡ് ഒന്ന് (കാറ്റഗറി നമ്പർ 494/19,496/19), എക്‌സൈസ് വകുപ്പിലെ എക്‌സൈസ് ഇൻസ്‌പെക്ടർ ട്രെയിനി (കാറ്റഗറി നമ്പർ 497/19,498/19) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് മേഖലയിലെ ഉദ്യോഗാർഥികൾക്കായി ശാരീരിക അളവെടുപ്പും, കായിക ക്ഷമതാ പരീക്ഷയും മെയ് 23, 24, 25, 26 ദിവസങ്ങളിലായി നടത്തുന്നു.
സെന്റ് ജോസഫ്‌സ് കോളേജ് ഗ്രൗണ്ട്, ദേവഗിരി, കോഴിക്കോട്, ഗവ. മെഡിക്കൽ കോളേജ് ഗ്രൗണ്ട് കോഴിക്കോട് എന്നിവിടങ്ങളിലായി രാവിലെ 5.30 മണി മുതലാണ് ടെസ്റ്റ്.
ഉദ്യോഗാർത്ഥികൾ അവരവരുടെ അഡ്മിഷൻ ടിക്കറ്റ് പി.എസ്.സി യുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും (പ്രൊഫൈലിൽ നിർദിഷ്ട മാതൃകയിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് അടക്കം ) ഡൌൺലോഡ് ചെയ്‌തെടുത്ത്, കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്നിന്റെ അസ്സലുമായി രാവിലെ അഞ്ച് മണിക്കു തന്നെ കായികക്ഷമതാ പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചേരേണ്ടതാണ്.
നിശ്ചിത തീയതിയിൽ കായികക്ഷമതാ പരീക്ഷയ്ക്ക് ഹാജരാകാത്ത ഉദ്യോഗാർഥികൾക്ക് ഒരു സാഹചര്യത്തിലും വീണ്ടും അവസരം നൽകുന്നതല്ല.