ആകാശിനും ജിജോയ്ക്കുമെതിരെ കാപ്പ ശരിവച്ചു

കൊച്ചി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ആകാശ് തില്ലങ്കേരിയെയും ജിജോ തില്ലങ്കേരിയെയും കാപ്പ ചുമത്തി ജയിലിലടച്ചത് കാപ്പ അഡ്വൈസറി ബോർഡ് ശരിവച്ചു.
പ്രതികളെ ജയിലിലടച്ച ഉത്തരവ് മൂന്നാഴ്‌ചയ്‌ക്കകം സർക്കാർ കാപ്പ അഡ്വൈസറി ബോർഡിന്റെ പരിശോധനയ്ക്ക് സമർപ്പിക്കണമെന്നുണ്ട്.
ഇതിനൊപ്പം പ്രതികളുടെ അപേക്ഷയും പരിഗണിച്ചു. തുടർന്നാണ് മുൻ ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് എൻ. അനിൽകുമാർ അദ്ധ്യക്ഷനായ കാപ്പ ബോർഡ് നടപടി ശരിവച്ചത്.
രാഷ്ട്രീയ വൈരാഗ്യം മൂലമാണ് പൊലീസ് കാപ്പ ചുമത്തിയതെന്നും വർഷങ്ങളായി പ്രശ്നങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെന്നും പ്രതികൾ വാദിച്ചു.
ഇവരെ മോചിപ്പിക്കുന്നത് കണ്ണൂർ ജില്ലയിലെ സമാധാനാന്തരീക്ഷത്തെ ബാധിക്കുമെന്ന് പൊലീസും ചൂണ്ടിക്കാട്ടി. തുടർന്ന് ഇരുവർക്കുമെതിരെയുള്ള കേസുകളുടെ വിശദാംശങ്ങളും ബോർഡ് പരിശോധിച്ചു.