IRITTY
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം പൂർത്തിയാക്കിയ 34 വീടുകളുടെ താക്കോൽ ദാനം നടത്തി

ഇരിട്ടി: ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം പൂർത്തീകരിച്ച 34 വീടുകളുടെ താക്കോൽദാനവും കുടുംബ സംഗമവും നടത്തി. 34 വീടുകളുടെ ഗുണഭോക്താക്കൾക്കും ഓർമ്മ മരം എന്ന പേരിൽ തേൻവിരക്ക പ്ലാവിൻതൈ വിതരണവും നടത്തി.
പി .എം .എ വൈ ധനസഹായവും സുമനസുകളുടെ സഹായവും കൊണ്ടാണ് വീട് പൂർത്തിയാക്കിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധന്റെ അധ്യക്ഷതയിൽ സണ്ണിജോസഫ് എം .എൽ .എ വീടുകളുടെ താക്കേൽദാനം നിർവ്വഹിച്ചു.
പ്രൊജക്ട് ഡയരക്ടർ റ്റൈനി സൂസൻ ജോൺ ഉപഹാര സമർപ്പണം നടത്തി. വൈസ്.പ്രസിഡന്റ് നാജിദ സാദിഖ്, സ്റ്റാന്റിംങ്ങ് കമ്മിറ്റി അംഗങ്ങളായ സി. ഷിജു, ഷിജി നടുപ്പറമ്പിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, കെ.പി. രാജേഷ്, കെ.വി. മിനി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ. കെ. ഹമീദ്, മേരി റെജി, വി. ശോഭ, പി. സനീഷ്, ജോളി ജോൺ, എം. സുസ്മിത, കെ.എൻ. പത്മാവതി, കെ.സി. രാജശ്രീ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അബ്രഹാം തോമസ്, ടി.വി. രഘുവരൻ എന്നിവർ സംസാരിച്ചു.
IRITTY
ആറളത്ത് 5.2 കിലോമീറ്റർ സോളാര്‍ തൂക്കുവേലി നിർമാണം നാളെ തുടങ്ങും

ആറളത്ത് ആനമതിൽ പണി പൂർത്തീകരിക്കാൻ കാല താമസം നേരിടുന്ന 5.2 കിലോ മീറ്റർ ദൂരം സോളാര്‍ തൂക്കുവേലി നിർമാണം അനെർട്ടിൻ്റെ നേതൃത്വത്തിൽ തിങ്കളാഴ്ച തുടങ്ങും. രണ്ടുഘട്ടങ്ങളിലായി 56 ലക്ഷം രൂപ ചെലവിലാണ് സോളാര്‍ തൂക്കുവേലി നിർമിക്കുന്നത്. ആദ്യ ഘട്ടത്തിൽ ജില്ലാ പഞ്ചായത്ത് വകയിരുത്തിയ 20 ലക്ഷം രൂപയും ആറളം പഞ്ചായത്ത് വകയിരുത്തിയ 16 ലക്ഷം രൂപയും വിനിയോഗിച്ച് 3.6 കി ലോമീറ്റർ പ്രവൃത്തി നടത്തും. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയ 20 ലക്ഷം രൂപ വിനിയോഗിച്ചുള്ള 1.6 കിലോമീറ്റർ പ്രവൃത്തി രണ്ടാംഘട്ടത്തിൽ നടപ്പാക്കും. ഒരുമാസത്തിനകം പ്രവൃത്തി പൂർത്തികരിക്കും.
IRITTY
ഇരിട്ടി കീഴ്പ്പള്ളി വട്ടപ്പറമ്പ് പുഴത്തുരുത്തിൽ കെട്ടിയ പശുവിനെ കാട്ടാന ചവിട്ടിക്കൊന്നു

ഇരിട്ടി: പുഴ തുരുത്തിൽ തീറ്റയെടുക്കാൻ കെട്ടിയ കറവപ്പശുവിനെ കാട്ടാന ചവിട്ടിക്കൊന്നു. കക്കുവ പുഴയുടെ ഭാഗമായ വട്ടപ്പറമ്പ് പുഴയുടെ തുരുത്തിൽ കെട്ടിയ വട്ടപ്പറമ്പിലെ തൈക്കൂട്ടം പുത്തൻപുര പൗലോസിന്റെ കറവപ്പശുവിനെയാണ് കാട്ടാന ചവിട്ടി കൊന്നത്. ബുധനാഴ്‌ച രാവിലെ കറവ കഴിഞ്ഞ് മൂന്ന് പശുക്കളെയും പുഴ കടത്തി പൗലോസ് തുരുത്തിൽ കെട്ടിയതായിരുന്നു. അല്പസമയത്തിനുശേഷം രണ്ട് പശുക്കൾ കയർ പൊട്ടിച്ച് പൗലോസിന്റെ വീട്ടിലേക്ക് തിരിച്ചെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് കെട്ടിയ ഇടത്ത് ഒരു കറവപ്പശു ചത്തനിലയിൽ കാണപ്പെട്ടത്. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി ചത്ത പശുവിനെ പരിശോധിക്കുകയും കാട്ടാന ചവിട്ടിയതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്‌തു.
IRITTY
മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിൽ പൂരോത്സവം

ഇരിക്കൂർ: മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിൽ പൂരോത്സവം ഏപ്രിൽ രണ്ട് മുതൽ 10 വരെ ആഘോഷിക്കും. ഭഗവതിയുടെ എഴുന്നള്ളത്ത്, അലങ്കാര പൂജ, നിറമാല, വിശേഷാൽ ദേവീ പൂജകൾ എന്നിവ പൂരോത്സവ നാളുകളിൽ ഉണ്ടാകും. 10-ന് രാവിലെ എട്ടിനുള്ള പൂരംകുളി ആറാട്ടോടെ സമാപനം. രണ്ട് മുതൽ ഒൻപത് വരെ ക്ഷേത്രം മണ്ഡപത്തിൽ ഭാഗവത സപ്താഹ യജ്ഞവും ഉണ്ടാകും. മരങ്ങാട്ടില്ലത്ത് മുരളീകൃഷ്ണൻ നമ്പൂതിരി കരിവെള്ളൂരാണ് യജ്ഞാചാര്യൻ. രണ്ടിന് അഞ്ചരയ്ക്ക് ആചാര്യവരണം തുടർന്ന് മാഹാത്മ്യ വർണന എന്നിവയും മൂന്ന് മുതൽ ഒൻപത് വരെ പാരായണവും പ്രഭാഷണവും ഉണ്ടാകും. ഭാഗവത സംഗ്രഹത്തോടെ യജ്ഞം 10-ന് സമാപിക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്