Local News
പേവിഷ പ്രതിരോധ മരുന്നില്ല; ചികിത്സക്കെത്തുന്നവർ വലയുന്നു

തലശ്ശേരി: ജനറൽ ആസ്പത്രിയിൽ പേവിഷബാധക്കെതിരെയുള്ള ആന്റി റാബീസ് സിറം സ്റ്റോക്കില്ലാത്തതിനാൽ ചികിത്സക്കെത്തുന്നവർ വലയുന്നു. കഴിഞ്ഞ രണ്ടാഴ്ചയോളമായി സിറം ആസ്പത്രിയിൽ സ്റ്റോക്കില്ല. ഈ മാസം അവസാനം മരുന്ന് എത്തുമെന്നാണ് ആസ്പത്രി അധികൃതർ നൽകുന്ന സൂചന. സിറം പരിമിതമായ സ്റ്റോക്ക് മാത്രമേ ആശുപത്രിക്ക് സ്റ്റോക്ക് അനുവദിക്കുന്നുള്ളൂ.
മലയോരങ്ങളിൽ നിന്നടക്കമുള്ള ആളുകൾ ചികിത്സ തേടിയെത്തുന്ന താലൂക്കിലെ പ്രധാന ആതുരാലയമാണിത്. സിറം പുതിയ സ്റ്റോക്കിനായി ആസ്പത്രി അധികൃതർ അപേക്ഷ നൽകി കാത്തിരിപ്പാണിപ്പോൾ. നായ, പൂച്ച, കീരി തുടങ്ങിയവയുടെ കടിയേറ്റാൽ കുത്തിവെപ്പ് നിർബന്ധമാണ്. ആക്രമണത്തിനിരയായവരുടെ മുറിവിൽ കുത്തിവെക്കുന്നതാണ് എ.ആർ.എസ്. വേഗത്തിൽ പ്രതിരോധശേഷി ഈ കുത്തിവെപ്പിലൂടെ കിട്ടും.
നാലു തവണകളായി നൽകുന്ന ഐ.ഡി.ആർ.വി (ഇൻട്രാ ഡെർമിനൽ റാബി വാക്സിനാണ് മറ്റൊന്ന്. ഇതിന് പ്രതിരോധശേഷി ഉണ്ടാവാൻ ഏതാണ്ട് 10 ദിവസം വേണ്ടിവരും. റിസ്ക് ഒഴിവാക്കാൻ ഡോക്ടർമാർ എ.ആർ.എസാണ് നിർദേശിക്കാറുള്ളത്.
നായകളേക്കാൾ പൂച്ചകളുടെ ആക്രമണമേൽക്കുന്നവരാണ് അടുത്തകാലത്തായി കൂടുതൽ ചികിത്സ തേടിയെത്തുന്നതെന്ന് ആസ്പത്രി അധികൃതർ പറഞ്ഞു.
എ.ആർ.എസ് സ്റ്റോക്കില്ലാത്തതിനാൽ നായകളുടെയും പൂച്ചകളുടെയും കടിയേറ്റ് ചികിത്സക്കെത്തുന്നവരെ ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജ് ആസ്പത്രിയിലേക്കാണ് പറഞ്ഞയക്കുന്നത്. ചിലർ പരിയാരം മെഡിക്കൽ കോളജിലേക്കും പോവുന്നുണ്ട്. നഗരത്തിലെ സ്വകാര്യ ആസ്പത്രികളിൽ എ.ആർ.സി ഇൻജക്ഷൻ ഉണ്ട്. എന്നാൽ, അമിത വില നൽകണം.
PERAVOOR
പേരാവൂർ ഗുഡ് എർത്ത് ചെസ് കഫെയിൽ ചെസ് പരിശീലന ക്ലാസ് തുടങ്ങി

പേരാവൂർ: പേരാവൂർ സ്പോർട്സ് ഫൗണ്ടേഷനും ജിമ്മി ജോർജ് സ്മാരക ചെസ് ക്ലബും ഗുഡ് എർത്ത് ചെസ് കഫെയിൽ അവധിക്കാല ത്രിദിന ചെസ് പരിശീലന ക്യാമ്പ് തുടങ്ങി. രാജ്യസഭാ എം.പി പി.സന്തോഷ്കുമാർ ഉദ്ഘാടനം ചെയ്തു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ അധ്യക്ഷനായി. ചീഫ് കോച്ച് എൻ.ജ്യോതിലാൽ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്തംഗം വി.ഗീത, പഞ്ചായത്തംഗം കെ.വി.ബാബു, പിഎസ്എഫ് പ്രസിഡന്റ് സ്റ്റാൻലി ജോർജ്, സെക്രട്ടറി എം.സി.കുട്ടിച്ചൻ, ജിമ്മിജോർജ് ചെസ് ക്ലബ്ബ് പ്രസിഡന്റ് വി.യു.സെബാസ്റ്റ്യൻ, സെക്രട്ടറി എ.പി.സുജീഷ്, കോട്ടയൻ ഹരിദാസ് എന്നിവർ സംസാരിച്ചു. ക്യാമ്പ് ബുധനാഴ്ച സമാപിക്കും.
KETTIYOOR
കൊട്ടിയൂർ വൈശാഖോത്സവം; പ്രക്കൂഴം ചടങ്ങുകൾ നടത്തി

കൊട്ടിയൂർ : വൈശാഖോത്സവത്തിന്റെ തീയതിയും ചടങ്ങുകളും നിശ്ചയിക്കുന്ന പ്രക്കൂഴം ചടങ്ങുകൾ ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ നടന്നു. കാക്കയങ്ങാട് പാല പുല്ലാഞ്ഞിയോട് നരഹരിപ്പറമ്പ് നരസിംഹമൂർത്തി ക്ഷേത്രത്തിൽനിന്ന് അവിൽ എഴുന്നള്ളിച്ച് എത്തിച്ചതോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. മാലൂർപ്പടി ക്ഷേത്രത്തിൽനിന്ന് നെയ്യും എഴുന്നള്ളിച്ചെത്തിച്ചു. ഇക്കരെ കൊട്ടിയൂർ ക്ഷേത്രനടയ്ക്ക് താഴെ ആയില്യാർക്കാവിന്റെ പ്രവേശനകവാടത്തിന് സമീപത്തായി തണ്ണീർക്കുടി ചടങ്ങ് നടത്തി. ഒറ്റപ്പിലാൻ, കാടൻ, പുറങ്കലയൻ, കൊല്ലൻ, ആശാരി എന്നീ സ്ഥാനികർ ചേർന്നാണ് ചടങ്ങ് നടത്തിയത്. പിന്നീട് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൻ്റെ കിഴക്കേനടയായ മന്ദംചേരിയിൽ ബാവലിപ്പുഴക്കരയിൽ തണ്ണീർക്കുടി ചടങ്ങ് പൂർത്തീകരിച്ചു. കുത്തോട് മണ്ഡപത്തിൽ സമുദായിയുടെ സാന്നിധ്യത്തിൽ ശ്രീ വത്സൻ നമ്പൂതിരി അവിൽ അളന്നു. ഇക്കരെ ക്ഷേത്രം ശ്രീകോവിലിന് മുന്നിൽ നെല്ലളവും നടത്തി.
THALASSERRY
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ പോലീസുകാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

തലശ്ശേരി: ഹൃദയാഘാതത്തെ തുടർന്ന് പോലീസുകാരൻ മരിച്ചു. ചോമ്പാല പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ സന്തോഷ് (41) ആണ് മരണപ്പെട്ടത്. ചോമ്പാല പോലീസ് സ്റ്റേഷനിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞ് ഇന്ന് രാവിലെ തലശ്ശേരി പുന്നോലിലെ വീട്ടിലെത്തിയ ശേഷം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് തലശ്ശേരി സഹകരണ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്