Connect with us

Local News

സ്കൂട്ടർ കാറിലിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

Published

on

Share our post

മട്ടന്നൂർ :ചാവശ്ശേരി ഹയർ സെക്കണ്ടറി സ്കൂളിന് സമിപം സ്കൂട്ടർ കാറിലിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. വടകര ചോറോട് സ്വദേശി ഫൈസൽ (47) ആണ് മരിച്ചത്.

ചൊവ്വാഴ്ച വൈകീട്ട് 5.30 ഓടെയാണ് അപകടം. ഉളിയിലെ ഭാര്യ വീട്ടിൽ നിന്നും മട്ടന്നൂർ ഭാഗത്തേക്ക് പോകവേയാണ് ഫൈസൽ സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ടത്.

എതിരെ വന്ന സൈക്കിളിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് സ്കൂട്ടർ റോഡരികിലെ കാറിൽ ഇടിക്കുക ആയിരുന്നു. സ്കൂട്ടർ ഓടിച്ചിരുന്ന ഷാനിദ് (38), സൈക്കിൾ യാത്രക്കാരനായ വിദ്യാർഥി ഇന്ദ്രജിത്ത് (14) എന്നിവർക്കും പരിക്കേറ്റു.

വടകര ചോറോട് ഹുസൈൻ ചാപ്പയിൽ – അസ്മ ദമ്പതികളുടെ മകനാണ് ഫൈസൽ. ഉളിയിൽ പാച്ചിലാളത്തെ റാബിയ മൻസിലിൽ സഫീറയാണ് ഭാര്യ. മക്കൾ: ഷബ്ന, അൽ ഫത്താഹ്. മൃതദേഹം കണ്ണൂർ സ്വകാര്യ ആസ്പത്രിയിൽ.


Share our post

PERAVOOR

അണ്ടർ-17 ഓപ്പൺ ആൻഡ് ഗേൾസ് സെലക്‌ഷൻ ചെസ് ചാമ്പ്യൻഷിപ്പ് ഞായറാഴ്ച പേരാവൂരിൽ

Published

on

Share our post

പേരാവൂർ: ജില്ലാ അണ്ടർ-17 ഓപ്പൺ ആൻഡ് ഗേൾസ് സെലക്‌ഷൻ ചെസ് ചാമ്പ്യൻഷിപ്പ് ഞായറാഴ്ച രാവിലെ 10ന് തൊണ്ടിയിൽ ചെസ് കഫെയിൽ നടക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ്‌ കുര്യൻ ഉദ്ഘാടനം ചെയ്യും. ചെസ് അസോസിയേഷൻ ഓഫ് കേരള സംസ്ഥാന ജനറൽ സെക്രട്ടറി വി. എൻ.വിശ്വനാഥൻ മുഖ്യാതി ഥിയാവും.


Share our post
Continue Reading

KOOTHUPARAMBA

പ​പ്പാ​യ​കൃഷി​യി​ൽ നൂ​റു​മേ​നി​യു​മാ​യി മാ​ങ്ങാ​ട്ടി​ട​ത്തെ കൃ​ഷി​ക്കൂ​ട്ടം

Published

on

Share our post

കൂ​ത്തു​പ​റ​മ്പ്: പ​പ്പാ​യ​കൃഷി​യി​ൽ നൂ​റു​മേ​നി വി​ള​യി​ച്ചി​രി​ക്കു​ക​യാ​ണ് മാ​ങ്ങാ​ട്ടി​ടം പ​ഞ്ചാ​യ​ത്തി​ലെ ഒ​രു​കൂ​ട്ടം ക​ർ​ഷ​ക​ർ. ശ്രീ​മു​ത്ത​പ്പ​ൻ കൃ​ഷി​ക്കൂ​ട്ട​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ശ​ങ്ക​ര​നെ​ല്ലൂ​ർ വ​ള​യ​ങ്ങാ​ട​ൻ മ​ട​പ്പു​ര​ക്കു സ​മീ​പ​മാ​ണ് കൃ​ഷി ഇ​റ​ക്കി​യ​ത്.

ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത കൂ​ടി​യ റെ​ഡ് ലേ​ഡി ഇ​ന​ത്തി​ൽ​പ്പെ​ട്ട പ​പ്പാ​യ​യാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഏ​ത് കാ​ലാ​വ​സ്ഥ​യി​ലും വി​ള​വ് ല​ഭി​ക്കു​മെ​ന്ന​താ​ണ് റെ​ഡ് ലേ​ഡി പ​പ്പാ​യ​യു​ടെ പ്ര​ത്യേ​ക​ത. വീ​ട്ടു​വ​ള​പ്പി​ൽ കൃ​ഷി ചെ​യ്യാ​മെ​ന്ന​തോ​ടൊ​പ്പം വ്യാ​വ​സാ​യി​ക അ​ടി​സ്ഥാ​ന​ത്തി​ൽ കൃ​ഷി ചെ​യ്യാ​നും യോ​ജി​ച്ച വി​ള​യാ​ണ്.പാ​ക​മാ​യ പ​പ്പാ​യ മാ​ങ്ങാ​ട്ടി​ടം കൃ​ഷി​ഭ​വ​ന്റെ വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യാ​ണ് വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്. ഒ​രു പ​പ്പാ​യ ചെ​ടി​യി​ൽ​നി​ന്ന് 60 മു​ത​ൽ 80 കി​ലോ​ഗ്രാം വ​രെ പ​പ്പാ​യ ല​ഭി​ക്കു​ന്നു​ണ്ട്. കി​ലോ​ക്ക് 40 രൂ​പ​യാ​ണ് വി​ല.

കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക​ക്ഷേ​മ വ​കു​പ്പ്, കൃ​ഷി സ​മൃ​ദ്ധി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മാ​ങ്ങാ​ട്ടി​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ൻ, ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ മി​ഷ​ൻ സ​ഹാ​യ​ത്തോ​ടെ പ്രേ​മ​ല​ത, പു​ഷ്പ, മ​നോ​ജ് കു​മാ​ർ, രാ​ഘ​വ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള 18 അം​ഗ സം​ഘം 300 ഓ​ളം തൈ​ക​ളാ​ണ് ന​ട്ട​ത്. വി​ള​വെ​ടു​പ്പ് മാ​ങ്ങാ​ട്ടി​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​സി. ഗം​ഗാ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു .

വാ​ർ​ഡ് മെം​ബ​ർ എ​ൻ.​കെ. ഷാ​ജ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കൃ​ഷി ഓ​ഫി​സ​ർ എ. ​സൗ​മ്യ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. കൃ​ഷി അ​സി. ആ​ർ. സ​ന്തോ​ഷ് കു​മാ​ർ, വി. ​രാ​ഘ​വ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.


Share our post
Continue Reading

MATTANNOOR

കളിക്കുന്നതിനിടെ പാത്രത്തിൽ തല കുടുങ്ങിയ രണ്ടു വയസ്സുകാരനെ മട്ടന്നൂർ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി

Published

on

Share our post

മട്ടന്നൂർ: കളിക്കുന്നതിനിടെ പാത്രത്തിൽ തല കുടുങ്ങിപ്പോയ രണ്ടുവയസ്സുകാരനെ മട്ടന്നൂർ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി.കുറ്റ്യാട്ടൂർ വടുവൻകുളം സ്വദേശിയായ രണ്ടുവയസ്സുകാ രൻ്റെ തലയിലാണ് കളിക്കുന്നതിനിടെ സ്റ്റീൽ ചട്ടി കുടുങ്ങിയത്. ബുധനാഴ്ച വൈകിട്ടോടെ യാണ് സംഭവം. ഉടൻ അഗ്നി രക്ഷാസേനയെ വിവരമറിയിച്ചു. കുട്ടിയെയും കൂട്ടി അഗ്നിരക്ഷാ നിലയത്തിൽ എത്തിയതിനെത്തുടർന്ന് പാത്രം നീക്കി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.കുട്ടിക്ക് പരിക്കൊന്നുമേൽക്കാതെ തന്നെ പാത്രം മാറ്റി. സ്റ്റേഷൻ ഓഫീസർ കെ. രാജീവിൻ്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനാംഗങ്ങളും സിവിൽ ഡിഫൻസ് സംഘവും ചേർന്നാണ് പാത്രം ഊരിയെടുത്ത് കുട്ടിയെ രക്ഷപ്പെടുത്തിയത്.


Share our post
Continue Reading

Trending

error: Content is protected !!