Kannur
മാഹിയിൽ പ്രാദേശിക ബസ് സർവീസുകൾ നിലച്ചു
മാഹി: മാഹി മേഖലയിലെ ജനങ്ങൾക്കും വിദ്യാർഥികൾക്കും പുതുച്ചേരി സർക്കാർ യാത്ര സൗകര്യം നിഷേധിക്കുന്നതായി പരാതി.
പുതുച്ചേരി പി.ആർ.ടി.സിയുടെ നാല് ബസുകളും ഓടാതായതോടെ കേന്ദ്രീയ വിദ്യാലയം-സ്കൂൾ-കോളജ്-ഐ.ടി.ഐ- പോളിടെക്നിക് സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളാണ് ദുരിതത്തിലായത്. രക്ഷിതാക്കൾ ഉൾപ്പടെയുള്ള പൊതുജനങ്ങൾക്ക് യാത്രക്കൂലിയായി ഭീമമായ തുകയും നൽകേണ്ടിയും വരും.
ഏറ്റവും ഒടുവിൽ സർക്കാറിന്റെ ഒരു ബസ് മാത്രമാണ് ഓടിയിരുന്നത്. കഴിഞ്ഞ ദിവസം അതിന്റെയും ഓട്ടം നിലച്ചു.
15 വർഷം പൂർത്തിയായതോടെ ബസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാലാണ് ഓട്ടം നിർത്തേണ്ടി വന്നത്. അറ്റകുറ്റപ്പണി, ബാറ്ററി മാറ്റൽ, ജീവനക്കാരുടെ കുറവ് തുടങ്ങിയ കാരണങ്ങളാൽ മൂന്ന് ബസുകളുടെ ഓട്ടം 2022 ജനുവരിയിൽ നിലച്ചിരുന്നു.
സ്വകാര്യ വർക്ക് ഷോപ്പുകളിലാണ് അറ്റകുറ്റപ്പണി നടത്തുക. ബാറ്ററി മാറ്റൽ പോലുള്ള ചെലവ് കൂടുതൽവരുന്ന പ്രവൃത്തികൾക്ക് ഫണ്ട് ലഭിക്കാനുള്ള കാലതാമസം ബസിന്റെ ഓട്ടത്തിന് തടസ്സമാകാറുണ്ട്. നാല് ബസുകൾക്ക് എട്ട് ഡ്രൈവർ വേണ്ടിടത്ത് ഉണ്ടായിരുന്നത് വെറും രണ്ട് ഡ്രൈവർമാർ മാത്രം.
ഒരാൾ വിരമിച്ചതോടെ മാഹിയിൽ വനിത ഉൾപ്പടെ 10 കണ്ടക്ടർമാരാണുള്ളത്. രണ്ട് പേർക്ക് പ്രമോഷൻ ലഭിച്ചു. രണ്ട് പേരെ വീതം പുതുച്ചേരിയിലേക്കും കാരക്കലിലേക്കും സ്ഥലം മാറ്റി.
വകുപ്പു മന്ത്രിയുടെയും സർക്കാറിന്റെയും കടുത്ത അവഗണന കാരണമാണ് മാഹിയിലെ പൊതുഗതാഗതം ഈ രീതിയിൽ താളംതെറ്റിയെന്ന് യാത്രക്കാർ ആരോപിച്ചു. ജീവനക്കാർക്കും കൃത്യമായി ശമ്പളം ലഭിക്കുന്നുമില്ല.
മാഹി റെയിൽവേ സ്റ്റേഷൻ മുതൽ ചാലക്കര വഴിയും പളളൂർ സ്പിന്നിങ് മിൽ, ചൊക്ലി വഴിയുമാണ് രണ്ട് റൂട്ടുകളിലായി പന്തക്കൽ മൂലക്കടവിലേക്ക് ബസ് ഓടിയിരുന്നത്.
ഏതാണ്ട് 10 കിലോമീറ്റർ ദൂരത്തിൽ രണ്ട് സ്വകാര്യ ബസുകൾ ഉൾപ്പെടെ 10 ബസുകൾ ഓടിയിരുന്നിടത്ത് സഹകരണ ട്രാൻസ്പോർട്ട് സൊസൈറ്റിയുടെ രണ്ട് ബസുകൾ മാത്രമാണ് ഇപ്പോൾ യാത്രക്കാർക്ക് ആശ്രയമായുള്ളത്.
ഇവ ഓടുന്നത് ചാലക്കര റൂട്ടിൽ മാത്രവും. പി.ആർ.ടി.സിയുടെ ചില റൂട്ടുകൾ ഏറ്റെടുത്ത് നടത്തുന്നതിനുള്ള പെർമിറ്റ് സഹകരണ സൊസൈറ്റി ആവശ്യപ്പെട്ടിരുന്നെങ്കിലും തടസ്സം കാരണം മുടങ്ങി.
സർക്കാർ ബസുകൾ നാലും കട്ടപ്പുറത്തായെങ്കിലും അധികൃതർക്ക് യാതൊരു അനക്കവുമില്ല. പുതുച്ചേരിയിൽ നിന്ന് പകരം ബസുകൾ അയക്കാനോ ഫിറ്റ്നസ് കാലാവധി പുതുക്കാനോ മറ്റ് ബദൽ സംവിധാനം ഏർപ്പെടുത്താനോ സർക്കാർ തയാറായിട്ടില്ല.
പുതുച്ചേരിയിൽ നിന്ന് മിനി ബസുകൾ മാഹിയിലെത്തിച്ച് സർവിസ് നടത്തണമെന്ന എം.എൽ.എയുടെ ആവശ്യവും അധികൃതർ അവഗണിക്കുകയാണ്.
മൂലക്കടവ് മുതൽ പള്ളൂർ വരെയുള്ള ഭാഗങ്ങിൽ നിന്നുള്ള യാത്രക്കാർ മാഹിയിലെത്താനും തിരികെ പോകാനും ഏറെ ബുദ്ധിമുട്ടുകയാണ്.
20 രൂപ ബസിന് വേണ്ടിടത്താണ് ഓട്ടോറിക്ഷക്ക് 300 രൂപയും അതിൽ കൂടുതലും കൊടുക്കേണ്ടി വരുന്നത്. സർക്കാർ ഓഫിസുകളേറെയും സ്ഥിതി ചെയ്യുന്നത് മാഹി ടൗണിലെ സിവിൽ സ്റ്റേഷനിലാണ്.
36 സ്കൂളുകളിൽ ഏറെയും സ്ഥിതി ചെയ്യുന്നതും മാഹിയിലും പള്ളൂരിലുമാണ്. ഏഴ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതും ഇവിടെ തന്നെയാണ്. പൊതുഗതാഗതം നിലനിർത്താൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കുന്നില്ലെങ്കിൽ സ്കൂൾ തുറക്കുന്നതോടെ വിദ്യാർഥികൾ ദുരിതത്തിലാവും.
Kannur
കണ്ണൂരിൽ കീപാഡ് ഫോൺ പൊട്ടിത്തെറിച്ച് 68കാരന് പൊള്ളലേറ്റു
കണ്ണൂരിൽ കീപാഡ് ഫോൺ പൊട്ടിത്തെറിച്ച് 68കാരന് പൊള്ളലേറ്റു. കണ്ണൂർ ശ്രീകണ്ഠാപുരത്താണ് സംഭവം. കേരള ബാങ്കിന്റെ ശ്രീകണ്ഠപുരം ശാഖയിലെ കലക്ഷൻ ഏജന്റായ ചേപ്പറമ്പിലെ ചേരൻവീട്ടിൽ മധുസൂദനനാണ് പൊള്ളലേറ്റത്. ബാങ്ക് റോഡിലെ ചായക്കടയിൽ വച്ചാണു സംഭവം. കീ പാഡ് ഫോണാണ് പൊട്ടിത്തെറിച്ചത്. ചെറിയ തോതിൽ തീ പടർന്ന ശേഷം ഷർട്ട് കത്തുകയായിരുന്നു. ചായക്കടയിലുണ്ടായിരുന്നവർ ഉടനേ വെള്ളമൊഴിച്ചു തീ അണക്കുകയായിരുന്നു. പിന്നാലെ 68കാരൻ കൂട്ടുമുഖം സിഎച്ച്സിയിൽ ചികിത്സ തേടുകയായിരുന്നു. പൊള്ളൽ ഗുരുതരമല്ലെന്നാണ് വിവരം. എന്നാൽ ഷർട്ട് കത്തി നശിച്ചു.
Kannur
നിറയെ നിറക്കാഴ്ചകൾ താരമായി ഇരപിടിയൻ സസ്യങ്ങൾ
കണ്ണൂർ:പുഷ്പോത്സവത്തിലെ പ്രധാന ആകർഷണമായി ഇരപിടിയൻ സസ്യങ്ങൾ. ഇരകളെ ആകർഷിച്ച് കെണിയിൽ വീഴ്ത്തി ആഹാരമാക്കുന്ന സഞ്ചിയോടുകൂടിയ ഇനങ്ങളാണ് ഉള്ളത് (കാർണിവോറസ്). അകത്തളങ്ങൾക്ക് ഭംഗികൂട്ടാനുള്ള ഇൻഡോർ ഹാങ്ങിങ് പ്ലാന്റ് അലങ്കാരച്ചെടികളിൽ താരം ഇരപിടിയനാണ്. ചൈനയിൽനിന്ന് ഇറക്കുമതിചെയ്ത ഇനമാണ് പുഷ്പോത്സവത്തിലെത്തിച്ചത്. പ്രാണികൾ, പല്ലി, ചെറിയ എലികൾ എന്നിവയെ കെണിയിൽ വീഴ്ത്തി ആഹാരമാക്കും. വളരാൻ വളം ഒട്ടും വേണ്ടെന്നതും വെള്ളം മതിയെന്നതും ഇവ അകത്തളങ്ങളെ പ്രിയങ്കരമാക്കുന്നു. സ്നേഹസംഗമം ഇന്ന് വ്യത്യസ്തമേഖലകളിൽ കഴിവു തെളിയിച്ച ഭിന്നശേഷിക്കാരെ ശനി രാവിലെ 10ന് പുഷ്പോത്സവ നഗരിയിൽ ആദരിക്കും. എം. വിജിൻ എം.എൽ.എ ഉദ്ഘാടനംചെയ്യും. പകൽ 2.30ന് മുതിർന്നവർക്കുള്ള വെജിറ്റബിൾ കാർവിങ് മത്സരം. വൈകിട്ട് നാലിന് പുഷ്പാലങ്കാര ക്ലാസ്. ആറിന് നൃത്തസംഗീത സന്ധ്യ.
Kannur
വരച്ചുനിറഞ്ഞ് ചിത്രകാരക്കൂട്ടം
പഴയങ്ങാടി:കണ്ണൂർ കോട്ടയും തെയ്യവും കൈത്തറിയും പൂരക്കളിയും തുടങ്ങി കണ്ണൂരിന്റെ മുഖങ്ങളെല്ലാം ക്യാൻവാസിൽ പകർത്തി. പുഴയോരത്ത് കണ്ടൽക്കാടുകളെ നോക്കി ചിത്രകാരന്മാർ നിറം പകർന്നു. ഏഴിലം ടൂറിസവും വൺ ആർട് നേഷനുംചേർന്ന് നടത്തിയ ‘ഉപ്പട്ടി; കണ്ടൽക്കടവിലൊരു കൂട്’ ചിത്രകലാ ക്യാമ്പ് കാഴ്ചകളാൽ സമ്പന്നമായിരുന്നു. കേരളത്തിലെ വിവിധ ജില്ലകളിലെ ചിത്രകാരന്മാർ, ശിൽപ്പിയും ചിത്രകാരനുമായ കെ.കെ.ആർ വെങ്ങരയുടെ നേതൃത്വത്തിലാണ് ഒത്തുചേർന്നത്. കണ്ണൂരിന്റെ ടൂറിസം ഭൂപടത്തെ പകർത്തുക എന്നതായിരുന്നു 25 ചിത്രകാരന്മാരുടെ ദൗത്യം. ക്യാമ്പിൽ ഒരുങ്ങിയത് കലാകാരന്മാരുടെ അവിസ്മരണീയ സൃഷ്ടികളായിരുന്നു. വരച്ചചിത്രങ്ങൾ ഏഴിലം ടൂറിസത്തിന് കൈമാറിയാണ് അവർ മടങ്ങിയത്. കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിർ ക്യാമ്പ് ഉദ്ഘാടനംചെയ്തു. ഏഴിലം ടൂറിസം ചെയർമാൻ അബ്ദുൾഖാദർ പനക്കാട് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.വിമല, ഏഴിലം എം.ഡി.ഇ വേണു, ആർട്ടിസ്റ്റ് സി.പി വത്സൻ, ധനേഷ് മാമ്പ, ഏഴോം പഞ്ചായത്ത് പ്രസിഡന്റ് പി ഗോവിന്ദൻ, എം.കെ സുകുമാരൻ, എം.പി ഗോപിനാഥൻ, കെ. മനോഹരൻ എന്നിവർ സംസാരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു