കർണാടകയിലെ കോൺഗ്രസ് വിജയത്തിൽ പേരാവൂരിൽ ആഹ്ലാദ പ്രകടനം

പേരാവൂർ : കർണാടകയിലെ കോൺഗ്രസ് വിജയത്തിൽ പേരാവൂർ കോൺഗ്രസ് മണ്ഡലം കമ്മറ്റി ആഹ്ളാദ പ്രകടനം നടത്തി. മണ്ഡലം പ്രസിഡൻറ് ജൂബിലി ചാക്കോ, ഡി.സി.സി. ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ബ്ലോക്ക് പ്രസിഡന്റ് സുരേഷ് ചാലാറത്ത്, സി. ഹരിദാസ്, ജോസ് ആന്റണി, നൂറുദ്ദീൻ മുള്ളേരിക്കൽ, രാജു ജോസഫ്, അരിപ്പയിൽ മജീദ്, കെ. സാജിർ എന്നിവർ നേതൃത്വം നൽകി.