Connect with us

Kerala

പിജി ഡോക്ടര്‍മാര്‍ സമരം ഭാഗികമായി പിന്‍വലിച്ചു

Published

on

Share our post

ഡോ. വന്ദനാ ദാസിന്റെ കൊലപാതകത്തിന് പിന്നാലെ ആരംഭിച്ച സമരം പിജി ഡോക്ടര്‍മാര്‍ ഭാഗികമായി പിന്‍വലിച്ചു. എമര്‍ജന്‍സി ഡ്യൂട്ടി ചെയ്യാന്‍ തീരുമാനമായി. ഒ പി ബഹിഷ്‌കരണം തുടരും.

ഇക്കാര്യത്തില്‍ കമ്മറ്റി കൂടി തീരുമാനമെടുക്കും. ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരായ അതിക്രമങ്ങളില്‍ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രിയില്‍ നിന്നും ഉറപ്പ് കിട്ടിയതായി പിജി ഡോക്ടര്‍മാര്‍ അറിയിച്ചു.

മതിയായ സെക്യൂരിറ്റിയുള്ള സ്ഥലങ്ങളില്‍ മാത്രമേ ഹൗസ് സര്‍ജന്‍മാരെ നിയമിക്കൂ എന്ന ഉറപ്പും ലഭിച്ചു. ഈ സാഹചര്യത്തിലാണ് സമരം ഭാഗീകമായി പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

അതേ സമയം, ഹൗസ് സര്‍ജന്മാര്‍ സമരം പിന്‍വലിക്കുന്നതില്‍ തീരുമാനമായില്ലെന്നും പിജി ഡോക്ടര്‍മാര്‍ അറിയിച്ചു.

കൊട്ടാരക്കര ജനറല്‍ ആസ്പത്രിയിലെ ഡോക്ടര്‍ വന്ദനാ ദാസിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്.


Share our post

Kerala

യു.പി.ഐ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത

Published

on

Share our post

ഗൂഗിൾ പേ, ഫോൺ പേ ഉപഭോക്താക്കൾക്കൊരു സന്തോഷ വാർത്ത. ജൂൺ 16 മുതൽ യു.പി.ഐ സേവനം വേഗത്തിലും മികച്ചതുമാക്കുന്നതിനായി പുതിയ മാറ്റങ്ങൾ വരികയാണ്. മുൻപ് UPI സേവനങ്ങൾക്കായി 30 സെക്കൻഡ് സമയമാണ് എടുത്തിരുന്നതെങ്കിൽ ഇപ്പോഴത് 15 സെക്കൻഡായി കുറയും. ഇടപാട് പരിശോധിക്കുന്നതിനും പേയ്മെന്റുകൾ സ്ഥിരീകരിക്കുന്നതിനുമുള്ള സമയമാണിത്. എല്ലാ പേയ്മെന്റ് ആപ്പുകളും പുതിയ പ്രോസസ്സിംഗ് നിയമങ്ങൾ ഉടൻ നടപ്പിലാക്കും.


Share our post
Continue Reading

Kerala

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് പുതിയ പദ്ധതി പ്രഖ്യാപിച്ച്‌ കെ.ബി ഗണേഷ് കുമാര്‍

Published

on

Share our post

കെ.എസ്‌.ആർ.ടി.സി ജീവനക്കാർക്ക് ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച്‌ മന്ത്രി കെ ബി ഗണേഷ് കുമാർ. കെഎസ്‌ആർടിസിയിലെ 22,095 സ്ഥിരം ജീവനക്കാരും പദ്ധതിയുടെ ഗുണഭോക്താക്കള്‍ ആകും. എസ്ബിഐയും കെ.എസ്‌.ആർ.ടി.സിയും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. അപകടത്തില്‍ മരിച്ചാല്‍ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരമായി ലഭിക്കും. അപകടത്തില്‍ പൂർണ വൈകല്യം സംഭവിച്ചാല്‍ ഒരു കോടി രൂപയുംയും ഭാഗീക വൈകല്യം സംഭവിച്ചാല്‍ 80 ലക്ഷം രൂപയും ലഭിക്കും. കെഎസ്‌ആർടിസിയും എസ്ബിഐയും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ഇൻഷുറൻസ് പദ്ധതി. ജൂണ്‍ നാലു മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരും. 1995 രൂപ വാർഷിക പ്രീമിയം അടച്ചാല്‍ രണ്ടു വർഷം 15 ലക്ഷം രൂപ വരെ ഇൻഷുറൻസ് ലഭിക്കും. ജീവനക്കാരുടെ പങ്കാളിയ്ക്കും രണ്ടു മക്കള്‍ക്കും കവറേജ് ലഭിക്കും. ഈ പോളിസിയുടെ ഭാഗമാകണോ എന്നത് ജീവനക്കാർക്ക് തീരുമാനിക്കാവുന്നതാണെന്നും മന്ത്രി വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.


Share our post
Continue Reading

Kerala

മേയ് മാസത്തെ റേഷൻ വിതരണം ഇന്ന് മുതൽ

Published

on

Share our post

2025 മേയ് മാസത്തെ റേഷൻ വിതരണം ഇന്ന് (ചൊവ്വാഴ്ച) മുതൽ ആരംഭിക്കുന്നതാണെന്ന് സിവിൽ സപ്ലൈസ് വിഭാഗം അറിയിച്ചു. എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2025 മേയ് മാസത്തെ റേഷൻ വിഹിതം ആണ് മുകളിലുള്ള ചിത്രത്തിലുള്ളത്. ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ ഇനം തിരിച്ചുള്ള അളവ് അറിയുന്നതിനായി https://epos .kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.


Share our post
Continue Reading

Trending

error: Content is protected !!