ഉപതെരഞ്ഞെടുപ്പ്:വ്യാഴാഴ്ച വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം

Share our post

കണ്ണൂര്‍:കോര്‍പ്പറേഷന്‍, ചെറുതാഴം ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ മെയ് 30ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിലേക്ക് മെയ് 11 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പാക്കാം.

കോര്‍പ്പറേഷന്‍ പള്ളിപ്രം ഡിവിഷനിലെ മൂന്ന് ബൂത്തിലും ചെറുതാഴം പഞ്ചായത്ത്് 14-ാം വാര്‍ഡായ കക്കോണിയിലെ ഒരു ബൂത്തിലുമാണ് വോട്ടെടുപ്പ് നടക്കുക.

12ന് നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന നടക്കും. 15നാണ് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയ്യതി. 30ന് രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. 31ന് രാവിലെ 10 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും.

മാതൃക പെരുമാറ്റചട്ടം മൂന്നിന് നിലവില്‍ വന്നിരുന്നു.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി കലക്ടര്‍ ലിറ്റി ജോസഫിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ വരണാധികാരികള്‍, ഉപവരണാധികാരിള്‍, മറ്റ് വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ചേര്‍ന്നു.

വോട്ടെടുപ്പിനുള്ള ക്രമീകരണങ്ങള്‍ ഉദ്യോഗസ്ഥര്‍ ഏര്‍പ്പെടുത്തണമെന്നും തെരഞ്ഞെടുപ്പ് സമാധാന പൂര്‍ണ്ണമാക്കാന്‍ ഏവരും സഹകരിക്കണമെന്നും ഡെപ്യൂട്ടി കലക്ടര്‍ പറഞ്ഞു.

യോഗത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് സീനിയര്‍ സൂപ്രണ്ട്് ഷാജി കൊഴുക്കുന്നേല്‍, ചെറുതാഴം പഞ്ചായത്ത് സെക്രട്ടറി പി കെ പ്രേമന്‍, സീനിയര്‍ സൂപ്രണ്ട് കെ കെ ഗീതാമണി, ജൂനിയര്‍ സൂപ്രണ്ട് എന്‍ കെ ജോബിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!