റേഡിയോ പൊട്ടിത്തെറിച്ച് വീടിനു തീപിടിച്ചു

Share our post

പഴയങ്ങാടി: കണ്ണപുരം യോഗശാലയ്ക്ക് സമീപം ചുണ്ടിൽചാലിൽ റേഡിയോ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു.

കണ്ണപുരം റൂറൽബാങ്ക് ജീവനക്കാരൻ എലിയൻ രാജേഷിന്‍റെ വീട്ടിലെ റേഡിയോയാണ് പൊട്ടിത്തെറിച്ചത്. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം.

കുടുംബവുമായി പുറത്തുപോയി തിരിച്ചെത്തിയപ്പോഴാണ് വീട്ടിൽനിന്നു തീയും പുകയും ഉയരുന്നത് കണ്ടത്. ഉടൻ രാജേഷും സമീപവാസികളും ചേർന്ന് തീയണയ്ക്കുകയായിരുന്നു.

വൈദ്യുതിയിൽ പ്രവർത്തിക്കുന്ന റേഡിയോയിലേക്ക് അമിതമായ വൈദ്യുതിപ്രവാഹമാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ബാങ്കിലേക്ക് കളക്ഷനായി എടുത്ത് വച്ച 18,500 രൂപയും നിരവധി രേഖകളും മെഡലുകളും ട്രോഫികളും പൂർണമായും കത്തിനശിച്ചു. സമീപത്തെ നിരവധിവീടുകളിലെ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!