ഇടി മിന്നലിൽ കൂട്ടിൽ കിടന്ന വളർത്തുനായ കത്തിക്കരിഞ്ഞു, വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Share our post

കൊല്ലം: പു​ലി​ക്കു​ഴി​യിൽ ഇ​ടിമി​ന്ന​ലേ​റ്റ് ഒ​രു വീ​ട് പൂർണ​മാ​യും ര​ണ്ട് വീ​ടുകൾ ഭാ​ഗി​ക​മാ​യും കത്തിയമർന്നു. കൂ​ട്ടിൽ കി​ട​ന്ന​ വ​ളർ​ത്തുനാ​യ ​ക​ത്തിക്ക​രി​ഞ്ഞു. പു​ലി​ക്കു​ഴി ച​രു​വി​ള​ വീ​ട്ടിൽ പൊ​ന്ന​മ്മ​യു​ടെ വീ​ടാ​ണ് പൂർണ​മാ​യും ക​ത്തി ന​ശി​ച്ചത്.

ച​രു​വി​ള വീ​ട്ടിൽ ഷൈ​ല​ജ​യു​ടെ​യും പ​ച്ച​യിൽ വീ​ട്ടിൽ ഷീ​ല​യു​ടെ​യും വീ​ട് ഭാ​ഗി​ക​മാ​യി ത​ക​രു​ക​യും വീ​ട്ടു​പ​ക​ര​ണ​ങ്ങൾ പൂർണ​മാ​യും ക​ത്തി ന​ശി​ക്കു​ക​യും ചെ​യ്​തു. ഇ​ന്ന​ലെ ഉ​ച്ച​യ്​ക്ക് പ​ന്ത്ര​ണ്ടേ​മു​ക്കാ​ലോ​ടെ​യാ​ണ് ചാ​റ്റൽ മ​ഴ​യ്​ക്കി​ടെ ശ​ക്ത​മാ​യ ഇ​ടി​മി​ന്നലു​ണ്ടാ​യ​ത്.

പൊ​ന്ന​മ്മ​യും മ​ക​ളും ആ​ഹാ​രം ക​ഴി​ച്ച​ ശേ​ഷം അ​ടു​ത്ത വീ​ട്ടി​ലേ​ക്ക് പോ​യ​തി​ന് പി​ന്നാ​ലെ വീ​ട്ടിലുണ്ടാ​യി​രു​ന്ന ബ​ന്ധു​വാ​യ മ​ണി​കണ്ഠൻ ടി വി ഓ​ഫ് ചെ​യ്​ത് പുറത്തേയ്ക്ക് ഇ​റ​ങ്ങുമ്പോഴാണ് ഇ​ടി​മി​ന്നലുണ്ടാ​യ​ത്. ഉഗ്രശ​ബ്ദ​ത്തോ​ടെ തീ​ഗോ​ളം വ​ന്ന് പ​തി​ക്കു​ക​യായിരുന്നുവെന്ന് മ​ണി​ക​ണ്ഠൻ പറയുന്നു.

വ​ളർ​ത്തു​നാ​യ​യും ഇടിമിന്നലേറ്റ് കത്തിക്കരിഞ്ഞു.ഷൈ​ല​ജ​യു​ടെ വീ​ട്ടിൽ ആ​ളി​ല്ലാ​യി​രു​ന്നു. ഷീ​ല​യു​ടെ വീ​ട്ടി​ലെ അ​ടു​ക്ക​ള​ഭാ​ഗ​ത്ത് ഇ​രി​ക്കു​ക​യാ​യി​രു​ന്ന​വർ വീ​ട്ടി​ലേ​യ്​ക്ക് തീ മി​ന്നൽ പാ​ഞ്ഞുവ​രു​ന്ന​ത് ക​ണ്ട് നി​ല​വി​ളി​ച്ച് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ഇരു വീ​ടു​ക​ളി​ലെയും ഭി​ത്തി​കൾ​ക്ക് വിള്ളലുണ്ട്. വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങൾ പൂർ​ണ​മാ​യും ക​ത്തിന​ശി​ച്ചു. ആ​ള​പാ​യമില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!