Local News
ട്രെയിനിൽ കയറുന്നതിനിടെ വീണ് നഴ്‌സിന്റെ കാൽപാദം അറ്റു

തലശേരി : ട്രെയിനിൽ കയറുന്നതിനിടെ വീണ് സ്‌ത്രീയുടെ കാൽപാദം അറ്റു. പയ്യാവൂർ ഉളിക്കൽ കരപ്ലാക്കിൽ ഹൗസിൽ മിനി ജോസഫിന്റെ (47) ഇടതു കാൽപാദമാണ് അറ്റുപോയത്.
തലശേരി സ്‌റ്റേഷനിൽ നിന്ന് ട്രെയിൻ നീങ്ങുന്നതിനിടെ കമ്പാർട്ട്‌മെന്റ് മാറി കയറുമ്പോൾ ബുധൻ രാവിലെ 7.15നാണ് അപകടം.
മുംബൈ–-തിരുവനന്തപുരം നേത്രാവതി എക്‌സ്‌പ്രസിൽ കയറുന്നതിടെയാണ് അപകടമുണ്ടായത്. തീവണ്ടിക്കും പ്ലാറ്റ്‌ഫോമിനും ഇടയിലാണ് കാൽ കുടുങ്ങിയത്.
ജോലി ചെയ്യുന്ന തിരൂരിലെ ആസ്പത്രിയിലേക്ക് പോവുകയായിരുന്നു. ഭർത്താവും മകളും ഒപ്പമുണ്ടായിരുന്നു.
തലശേരി ജനറൽ ആസ്പത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് വിദഗ്ധ ചികിത്സയ്‌ക്കായി കൊണ്ടുപോയിരിക്കുകയാണ്.
THALASSERRY
ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ കടത്തിയ യുവാവ് അറസ്റ്റിൽ


തലശ്ശേരി: ബംഗളൂരുവിൽനിന്നും കടത്തിയ എം.ഡി.എം.എയുമായി തലശ്ശേരിയിലെത്തിയ യുവാവിനെ എക്സൈസ് പാർട്ടി പിടികൂടി. ചിറക്കൽ സ്വദേശി കെ.പി. ആകാശ് കുമാറിനെയാണ് (26) 4.87 ഗ്രാം എം.ഡി.എം.എയുമായി തലശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സുബിൻ രാജും പാർട്ടിയും ചേർന്ന് പിടികൂടിയത്.ബസ് വഴി ബംഗളൂരുവിൽനിന്നും തലശ്ശേരിയിലെത്തി പുതിയ ബസ് സ്റ്റാൻഡിൽ ഇറങ്ങിയ ഉടനെ യുവാവിനെ പിടികൂടുകയായിരുന്നു. എക്സൈസ് ഇൻസ്പെക്ടർ സുബിൻ രാജിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് അറസ്റ്റിലായത്.തലശ്ശേരി മേഖലയിൽ മയക്കുമരുന്ന് എത്തിക്കുന്നതിൽ സുപ്രധാന കണ്ണിയായ തലശ്ശേരി സ്വദേശിയെ മൂന്ന് മാസമായി തലശ്ശേരി എക്സൈസ് സംഘം നിരീക്ഷിക്കുകയായിരുന്നു. ഇതേതുടർന്നാണ് ഇയാളുടെ സുഹൃത്തായ ആകാശ് കുമാർ അറസ്റ്റിലാവുന്നത്. പ്രതിയെ മാർച്ച് അഞ്ച് വരെ റിമാൻഡ് ചെയ്തു. പ്രതിയെ പിടികൂടിയ എക്സൈസ് സംഘത്തിൽ പ്രിവന്റിവ് ഓഫിസർ (ഗ്രേഡ്) ലെനിൻ എഡ്വേർഡ്, വനിത സിവിൽ എക്സൈസ് ഓഫിസർ പ്രസന്ന, സിവിൽ എക്സൈസ് ഓഫിസർമാരായ പി.പി. സുബീഷ്, സരിൻ രാജ്, പ്രിയേഷ്, പ്രിവന്റിവ് ഓഫിസർ ഗ്രേഡ് ഡ്രൈവർ എം. സുരാജ് എന്നിവരുമു ണ്ടായിരുന്നു.
PERAVOOR
റൂറൽ ബാങ്ക് പേരാവൂർ ശാഖ പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി


പേരാവൂർ : ഇരിട്ടി സഹകരണ റൂറൽ ബാങ്ക് പേരാവൂർ ശാഖയുടെ പുതിയ ഓഫീസ് ദാരോത്ത് ബിൽഡിംങ്ങിൽ പ്രവർത്തനം തുടങ്ങി. നിയമസഭ സ്പീക്കർ എൻ.ഷംസീർ ഉദ്ഘാടനം ചെയ്തു. സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷനായി. പി. പുരുഷോത്തമൻ ലോക്കർ ഉദ്ഘാടനവും വി.രാമകൃഷ്ണൻ ആദ്യ നിക്ഷേപ സ്വീകരണവും ടി.ജി.രാജേഷ് ആദ്യ വായ്പ വിതരണവും കെ.സുധാകരൻ കമ്പ്യൂട്ടർ സ്വിച്ച് ഓണും നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറുമാരായ പി.പി.വേണുഗോപാലൻ, സി.ടി.അനീഷ്, ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ, ബേബി സോജ, റജീന സിറാജ്, ജയശ്രീ, വി.ജി.പദ്മനാഭൻ തുടങ്ങിയവർ സംസാരിച്ചു.
MATTANNOOR
മട്ടന്നൂർ വിമാനത്താവളത്തിൽ യാത്രക്കാർക്ക് ഇനി വ്യായാമം ചെയ്യാം


മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാർക്ക് വ്യായാമ പരിശീലനവുമായി സിഐഎസ്എഫ്. ചെക്-ഇൻ നടപടികൾക്കു ശേഷം ബോർഡിങ്ങിന് മുൻപ് ടെർമിനൽ കെട്ടിടത്തിലാണ് സി.ഐ.എസ്എഫ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ യാത്രക്കാർക്ക് വ്യായാമ പരിശീലനം നൽകിയത്.വിമാനത്തിൽ യാത്ര ചെയ്യുമ്പോഴുണ്ടാകുന്ന ശരീരവേദന കുറയാനും ശരീരത്തിലെ രക്തയോട്ടം കൂടുന്നതിനും വ്യായാമം സഹായിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മാനസിക സമ്മർദം ഒഴിവാക്കാനും സഹായിക്കും. 5 തരം വ്യായാമങ്ങളാണ് പരിശീലിപ്പിച്ചത്. യാത്രക്കാരിൽ നിന്ന് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സിഐഎസ്എം ഉദ്യോഗസ്ഥർ പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്