സ്പെഷ്യൽ സബ് ജയിലിൽ എം.സി.എഫ് തുടങ്ങി.

ക്ലീൻ കേരള കമ്പനി ആഭിമുഖ്യത്തിൽ കണ്ണൂർ സ്പെഷ്യൽ സബ്ബ് ജയിലിൽ ഒരുക്കിയ മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി (എംസി എഫ്) കെട്ടിടവും സാക്ഷരതാ തുടർ പഠന ക്ലാസും കെ .വി സുമേഷ് എം .എൽ. എ ഉദ്ഘാടനം ചെയ്തു.
സ്പെഷ്യൽ സബ് ജയിൽ സൂപ്രണ്ട് ഇ .വി ജിജേഷ് അധ്യക്ഷത വഹിച്ചു. ഉത്തരമേഖല ജയിൽ ഡിഐജി സാം തങ്കയ്യൻ മുഖ്യാതിഥിയായി.
ശുചിത്വമിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ. എം സുനിൽകുമാർ, നവകേരള കർമ്മപദ്ധതി ജില്ലാ കോ ഓർഡിനേറ്റർ ഇ .കെ സോമശേഖരൻ, സാക്ഷരത മിഷൻ അസി.പ്രൊജക്റ്റ് കോ ഓർഡിനേറ്റർ ടി. വി ശ്രീജൻ, സ്പെഷ്യൽ സബ് ജയിൽ വെൽഫെയർ ഓഫീസർ ഡോ.മൻസി സി. പരീത് എന്നിവർ പങ്കെടുത്തു.