Connect with us

Kannur

‘കരുതലും കൈത്താങ്ങും അദാലത്ത്: ഇരിട്ടി താലൂക്കിൽ മെയ് 11ന്, പയ്യന്നൂരിൽ 12ന്

Published

on

Share our post

മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മന്ത്രിമാരായ കെ രാധാകൃഷ്ണൻ, പി പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര അദാലത്ത് മെയ് 11ന് ഇരിട്ടി താലൂക്കിലും മെയ് 12ന് പയ്യന്നൂർ താലൂക്കിലും നടക്കും.

മെയ് എട്ടിനും ഒമ്പതിനും നിശ്ചയിച്ച അദാലത്തുകൾ മാറ്റിവെച്ചതായിരുന്നു. ഇരിട്ടി നിഖിൽ ആശുപത്രിക്ക് സമീപം സെൻറ് ജോസഫ് ഓഡിറ്റോറിയത്തിലും പയ്യന്നൂർ ബോയ്‌സ് ഹൈസ്‌കൂളിലുമാണ് അദാലത്ത്. രാവിലെ 10 മണിക്ക് മന്ത്രി കെ .രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി .പ്രസാദ് വിശിഷ്ടാതിഥിയാവും.

താലൂക്ക് തലത്തിൽ പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് കലക്ടറേറ്റിലെയും ബന്ധപ്പെട്ട താലൂക്കിലെയും പരാതിയുമായി ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് അദാലത്ത് നടത്തുക. ഇതുവരെ ഇരിട്ടി 348, പയ്യന്നൂർ 680 എന്നിങ്ങനെയാണ് താലൂക്കുകളിൽ ലഭിച്ച പരാതികൾ. അദാലത്തിൽ നേരിട്ടും പരാതി നൽകാം.

അദാലത്തിൽ പരിഗണിക്കുന്ന വിഷയങ്ങൾ: ഭൂമി സംബന്ധമായ വിഷയങ്ങൾ (പോക്കുവരവ്, അതിർത്തി നിർണയം, തരംമാറ്റം, അനധികൃത നിർമ്മാണം, ഭൂമി കൈയേറ്റം), സർട്ടിഫിക്കറ്റുകൾ/ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം/നിരസിക്കൽ, റവന്യൂ റിക്കവറി-വായ്പതിരിച്ചടവിനുള്ള ഇളവുകളും സാവകാശവും, തണ്ണീർത്തട സംരക്ഷണം, ക്ഷേമ പദ്ധതികൾ (വീട്,വസ്തു-ലൈഫ് പദ്ധതി, വിവാഹ/പഠന ധനസഹായം മുതലായവ), പ്രകൃതി ദുരന്തങ്ങൾക്കുള്ള നഷപരിഹാരം, സാമൂഹ്യ സുരക്ഷ പെൻഷൻ (കുടിശ്ശിക ലഭിക്കുക, പെൻഷൻ അനുവദിക്കുക), പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്‌കരണം, തെരുവുനായ സംരക്ഷണം/ശല്യം.

അപകടകരങ്ങളായ മരങ്ങൾ മുറിച്ചുമാറ്റുന്നത്, തെരുവുവിളക്കുകൾ, അതിർത്തി തർക്കങ്ങളും വഴി തടസ്സപ്പെടുത്തലും, വയോജന സംരക്ഷണം, കെട്ടിട നിർമ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പർ, നികുതി), പൊതുജല സ്രോതസ്സുകളുടെ സംരക്ഷണവും, കുടിവെള്ളവും, റേഷൻകാർഡ് (എപിഎൽ, ബിപിഎൽ)-ചികിത്സാ ആവശ്യങ്ങൾക്ക്, വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണം/നഷ്ടപരിഹാരം.

വിവിധ സ്‌കോളർഷിപ്പുകൾ സംബന്ധിച്ചുള്ള പരാതികൾ/അപേക്ഷകൾ, വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം/സഹായം, കൃഷിനാശത്തിനുള്ള സഹായങ്ങൾ, കാർഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷുറൻസ്, ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ, മത്സ്യ ബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ.

ആസ്പത്രികളിലെ മരുന്ന് ക്ഷാമം, ശാരീരിക/ബുദ്ധി/മാനസിക വൈകല്യമുള്ളവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ, വിവിധ ക്ഷേമനിധി ബോർഡുകളിൽ നിന്നുള്ള ആനുകൂല്യങ്ങൾ, എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയങ്ങൾ, പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ, വ്യവസായ സംരംഭങ്ങൾക്കുളള അനുമതി.


Share our post

Kannur

ചന്ദന കടത്ത്: പാവന്നൂരിൽ രണ്ടു പേർ പിടിയിൽ

Published

on

Share our post

കണ്ണൂർ: ചന്ദനം സ്കൂട്ടിയില്‍ കടത്താൻ ശ്രമിക്കുന്നതിനിടെ രണ്ടു പേർ പിടിയിലായി.13 കിലോ ഗ്രാം ചന്ദനമുട്ടികള്‍, 6.5 കിലോഗ്രാം ചെത്ത് പൂളുകള്‍ എന്നിവ സ്കൂട്ടിയില്‍ കടത്താൻ ശ്രമിക്കുന്നതിനിടെ പാവന്നൂർ കടവ് ഭാഗത്തു നിന്നാണ് എക്സൈസ് ഇവരെ പിടികൂടിയത്.പാവന്നൂർ കടവ് സ്വദേശികളായ എം.പി. അബൂബക്കർ, സി.കെ അബ്ദുൽ നാസർ എന്നിവരെയാണ് ശ്രീകണ്ഠപുരം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ.കെ ബാലൻ്റെ നേതൃത്വത്തിൽ പിടികൂടിയത്.


Share our post
Continue Reading

Kannur

ജില്ലയില്‍ ആരോഗ്യ വകുപ്പിന്‍ കീഴിലുള്ള സ്ഥാപനങ്ങളില്‍ ഡോക്ടർമാരുടെ താല്‍ക്കാലിക ഒഴിവ്

Published

on

Share our post

ജില്ലയില്‍ ആരോഗ്യ വകുപ്പിന്‍ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിലവിലുള്ള ഡോക്ടര്‍മാരുടെ ഒഴിവുകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.താല്‍പര്യമുള്ള എം.ബി.ബി.എസ് ബിരുദധാരികള്‍ ടി.സി.എം.സി/കെ.എം.സി രജിസ്‌ട്രേഷന്‍ അടക്കമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലുകളുമായി പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ പത്തിനും ഉച്ചയ്ക്ക് ഒന്നിനും ഇടയ്ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം. സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് സാധൂകരണം നടത്തിയ ശേഷം വാക് ഇന്‍ ഇന്റര്‍വ്യൂവിലൂടെയായിരിക്കും നിലവില്‍ ഉള്ള ഒഴിവുകളില്‍ നിയമിക്കുക. മാര്‍ച്ച് ഒന്ന് മുതല്‍ അപേക്ഷകൾ സ്വീകരിക്കും. ഫോണ്‍ : 0497 2700709


Share our post
Continue Reading

Kannur

ഫര്‍മസിസ്റ്റ്, ആംബുലന്‍സ് ഡ്രൈവര്‍ ഒഴിവ്

Published

on

Share our post

പിണറായി കമ്മ്യൂണിറ്റി സെന്ററില്‍ തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്‍ കീഴില്‍ എല്‍.എസ്.ജി.ഡി പ്രോജക്ടിനു വേണ്ടി ഫര്‍മസിസ്റ്റ്, ആംബുലന്‍സ് ഡ്രൈവര്‍ എന്നീ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഏപ്രില്‍ ഒന്ന് മുതല്‍ 2026 മാര്‍ച്ച് 31 വരെ ഒരു വര്‍ഷത്തേക്കാണ് നിയമനം. ഫാർമസിസ്റ്റിന്റെ രണ്ട് ഒഴിവുകളും ആംബുലൻസ് ഡ്രൈവറുടെ ഒരു ഒഴിവുമാണ് ഉള്ളത്. ഫെബ്രുവരി 28 ന് രാവിലെ 11ന് ഫാർമസിസ്റ്റ് തസ്തികയിലേക്കും ഉച്ചയ്ക്ക് 2.30ന് ആംബുലന്‍സ് ഡ്രൈവര്‍ തസ്തികയിലേക്കും സി.എച്ച്.സിയിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. പി.എസ്.സി അംഗീകൃത യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയം അഭികാമ്യം. ഫോണ്‍ : 0490 2342710


Share our post
Continue Reading

Trending

error: Content is protected !!