Kannur
തലശേരി ജനറൽ ആസ്പത്രി ഈ മാറ്റം .. സ്വപ്‌ന സമാനം

തലശേരി: ശീതീകരിച്ച ഒപി മുറികളിലെത്തുമ്പോൾ ഇന്നും വിയർത്തൊലിച്ച് ക്യൂവിൽനിന്ന് ഡോക്ടറെ കണ്ടത് ഓർമവരും. പരിമിതികൾക്കിടയിലും തലശേരി ജനറൽ ആസ്പത്രിയിലെ അതിവേഗമുള്ള മാറ്റം ഒപി കവാടത്തിനരികിലെ കൂട്ടിരിപ്പുകാരുടെ സംസാര വിഷയത്തിലൊന്നായിരുന്നു.
പുരാവസ്തു വകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാൽ തലശേരി കോട്ടയ്ക്കും കടലിനും തൊട്ട് കിടക്കുന്ന ആസ്പത്രിയുടെ അടിസ്ഥാന സൗകര്യ വികസനം എന്നും ഒരു വെല്ലുവിളിയാണ്. എന്നാൽ ഈ വെല്ലുവിളി മറികടന്ന് നഗരസഭയുടെ രണ്ടര ഏക്കർ സ്ഥലത്ത് കണ്ടിക്കലിൽ പുതിയ ആസ്പത്രിയും ഒപ്പം അമ്മയും കുഞ്ഞും ആസ്പത്രിയെന്ന സ്വപ്ന പദ്ധതിയും വേരോട്ടമുറപ്പിച്ചുകഴിഞ്ഞു.
സർക്കാർ, നഗരസഭ ഫണ്ടുകളും എം.എൽ.എയുടെ ആസ്തിവികസന ഫണ്ടുമാണ് ആസ്പത്രിയുടെ മുഖഛായ മാറ്റിയത്. നഗരസഭ വാർഷിക പദ്ധതിയിൽ പോസ്റ്റ് ഓപ്പറേറ്റീവ് വാർഡും സർജിക്കൽ വാർഡും നവീകരിച്ചു. പുരുഷന്മാരുടെ മെഡിക്കൽ വാർഡിനും പുതുമോടിയായി.
ആരോഗ്യ വകുപ്പ് പ്ലാൻ ഫണ്ടിൽ ക്യാൻസർ വാർഡിന്റെയും ഐസിയുവിന്റെയും നിർമാണം പൂർത്തിയാക്കി.
ലോക്‌ഡൗൺ കാലത്ത് ഓക്സിജൻ പ്ലാന്റും ഒരുക്കി. സൂപ്പർ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളോടെ മെഡിക്കൽ ലാബ്, ഇലക്ട്രിക്കൽ സബ് സ്റ്റേഷൻ കെട്ടിടം, കുട്ടികളുടെ വാർഡ്, ട്രോമ കെയർ യൂണിറ്റ്, നവജാത തീവ്രപരിചരണ യൂണിറ്റ് എന്നിവയെല്ലാം ആസ്പത്രി വികസനത്തിന്റെ നേർകാഴ്ചകളാണ്.
ഡോക്ടർമാർക്കും ജീവനക്കാർക്കും ഒഴിവു സമയം ചെലവഴിക്കാനും മാനസിക സംഘർഷം കുറയ്ക്കാനുമുള്ള ഒരു ഇടമായി ലെെബ്രറിയും ആശുപത്രിയിലുണ്ട്. ദേശീയ ആരോഗ്യ മിഷനിൽ 1.10കോടി വിനിയോഗിച്ച് നിർമിച്ച മലിനജല സംസ്കരണ യൂണിറ്റും ഉദ്ഘാടനത്തിനൊരുങ്ങുകയാണ്. പേ വാർഡ് നവീകരണവും പുരോഗമിക്കുന്നു.
4 ശസ്ത്രക്രിയാ
തിയറ്റർ കോംപ്ലക്സ്
ജനറൽ ആസ്പത്രിയിൽ എംഎൽഎ ഫണ്ടിൽ ഒന്നരക്കോടിയിൽ അത്യാധുനിക സംവിധാനങ്ങളോടെ ആസ്പത്രിയിൽ നാല് ശസ്ത്രക്രിയാ തിയറ്ററുകളാണ് സജ്ജമായത്. യൂറോളജി, ഓർത്തോ വിഭാഗങ്ങൾക്കായി മൂന്നും ജനറൽ സർജറി, ഇഎൻടി, ദന്തരോഗ വിഭാഗം ഒരു ശസ്ത്രക്രിയാ തിയറ്ററുമുണ്ട്. കുട്ടികളുടെ ഐസിയു, പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ്, വിശ്രമ മുറി എന്നിവയും അടങ്ങുന്നതാണ് തിയറ്റർ.
വൃക്കരോഗികൾക്ക് സാന്ത്വനം പകർന്ന്
വൃക്കരോഗികൾക്ക് കരുതലായി മാറിയ ആസ്പത്രിയിലെ ഡയാലിസിസ് യൂണിറ്റ് കഴിഞ്ഞ അഞ്ച് വർഷംകൊണ്ട് 50500 ലേറെ ഡയാലിസിസ് ചെയ്‌തു. ഇൻഷൂറൻസ് പരിരക്ഷയുള്ളവർക്ക് മരുന്ന് ഉൾപ്പെടെ സൗജന്യമായും അല്ലാത്തവർക്ക് അറുനൂറ് രൂപയും അടയ്‌ക്കണം. രാവിലെ ആറുമുതൽ നാലു ഷിഫ്റ്റുകളിലായി യൂണിറ്റ് പ്രവർത്തിക്കുന്നതിനാൽ ഒരു സമയം പതിനൊന്ന് രോഗികൾ എന്ന ക്രമത്തിൽ 44 പേർക്ക് ഡയാലിസിസ് നടത്താം.
അമ്മയും കുഞ്ഞും
ആശുപത്രി നിർമാണം തുടങ്ങി
കാത്തിരിപ്പിനും അനിശ്ചിതത്വത്തിനും വിരാമമിട്ട് അമ്മയും കുഞ്ഞും ആസ്പത്രി നിർമാണം ആരംഭിച്ചു. ജനങ്ങളിൽനിന്ന് ഫണ്ട് സമാഹരിച്ചാണ് കണ്ടിക്കലിൽ 2.52 ഏക്കർ സ്ഥലം വാങ്ങിയത്. സ്പീക്കർ എ എൻ ഷംസീറിന്റെ ഇടപെടലിൽ എല്ലാ കുരുക്കും തീർത്താണ് ആസ്പത്രി നിർമാണത്തിലേക്ക് കടക്കുന്നത്. സ്ഥലം മണ്ണിട്ട് നികത്തി പെെലിങ് പ്രവൃത്തി നടത്താനുള്ള നടപടി പൂർത്തിയായി.
സർക്കാരിന്റെ
അകമഴിഞ്ഞ സഹായം
ഇത്തവണത്തെ ബജറ്റിൽ ആസ്പത്രി വികസനത്തിനായി പത്ത് കോടിയാണ് സർക്കാർ പ്രഖ്യാപിച്ചത്. സാങ്കേതിക തടസ്സങ്ങൾ ആസ്പത്രി വികസനത്തെ ബാധിക്കുന്നുണ്ടെങ്കിലും സാധാരണ ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കി മെച്ചപ്പെട്ട ചികിത്സ ഉറപ്പു വരുത്താൻ തലശേരി ജനറൽ ആസ്പത്രിക്ക് സാധിക്കുന്നുണ്ട്. ദിവസേന രണ്ടായിലത്തിലേറെ പേർ ഒപിയിൽ ചികിത്സ തേടുന്നു. 59 ഡോക്ടർമാരുടെ സേവനം ആശുപത്രിയിലുണ്ട്. സ്പീക്കർ എ എൻ ഷംസീറിന്റെ നിരന്തര ഇടപെടലിന്റെ ഭാഗമായി ആസ്പത്രിക്ക് പുതിയ കെട്ടിടവും യാഥാർഥ്യമാകാൻ പോകുന്നു.
ഡോ. വി കെ രാജീവൻ, ആശുപത്രി സൂപ്രണ്ട്
അസൗകര്യം ഒന്നുമില്ല
പതിനാല് വർഷം മുന്നേ പ്രസവത്തിനായി ആസ്പത്രിയിൽ വരുമ്പോൾ പരിമിതമായ സൗകര്യങ്ങൾ മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഇന്ന് വാർഡുകളെല്ലാം ഹൈടെക് ആണ്. ശസ്ത്രക്രിയ കഴിഞ്ഞവർക്ക് പ്രത്യേക പരിഗണന നൽകുന്നു. ആസ്പത്രി ശുചീകരണത്തിലും നമ്പർവൺ ആണ്. ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് കിട്ടുന്നതും ഞങ്ങളെപ്പോലുള്ളവർക്ക് വലിയ ആശ്വാസമാണ്.
സാബിറ (തലശേരി മട്ടാമ്പ്രം സ്വദേശി )
Kannur
പാരമ്പര്യേതര ട്രസ്റ്റി നിയമനം

കണ്ണൂര്‍: താലൂക്കിലെ എളയാവൂര് വില്ലേജില്പ്പെട്ട എളയാവൂര് ക്ഷേത്രത്തില് പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില് നിന്ന് അപേക്ഷ ക്ഷണിച്ചു. നിര്ദിഷ്ട മാതൃകയില് പൂരിപ്പിച്ച അപേക്ഷ ഏപ്രില് 29 ന് വൈകുന്നേരം അഞ്ചിനകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില് ലഭിക്കണം. അപേക്ഷാ ഫോറം പ്രസ്തുത ഓഫീസില് നിന്നും www.malabardevaswom.kerala.gov.in എന്ന വെബ്സൈറ്റില് നിന്നും ലഭിക്കും.
പയ്യന്നൂര്‍ താലൂക്കിലെ പാണപ്പുഴ വില്ലേജില്പ്പെട്ട ആലക്കാട് കണ്ണങ്ങാട്ടുഭഗവതി ക്ഷേത്രത്തില് പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില് നിന്ന് അപേക്ഷ ക്ഷണിച്ചു. നിര്ദിഷ്ട മാതൃകയില് പൂരിപ്പിച്ച അപേക്ഷ ഏപ്രില് 16 ന് വൈകുന്നേരം അഞ്ചിനകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില് ലഭിക്കണം. അപേക്ഷാ ഫോറം പ്രസ്തുത ഓഫീസില് നിന്നും www.malabardevaswom.kerala.gov.in എന്ന വെബ്സൈറ്റില് നിന്നും ലഭിക്കും
Kannur
കാർ സമ്മാനം അടിച്ചെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; മയ്യിൽ സ്വദേശിക്ക് നഷ്ടമായത് 1.22 ലക്ഷം രൂപ

മയ്യിൽ: സമ്മാനം അടിച്ചെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്. മയ്യിൽ സ്വദേശിക്ക് നഷ്ടമായത് 1,22,300 രൂപ. മൊബൈൽ ഫോൺ നമ്പറിൽ വിളിച്ച് തങ്ങൾക്ക് സമ്മാനം അടിച്ചെന്നും കേരളത്തിൽ പത്തിൽ ഒരാൾക്ക് ഇത പോലെ സമ്മാനങ്ങൾ നൽകുന്നുണ്ടെന്നും പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഫോൺ വിളി വന്ന് ഒരാഴ്ചയ്ക്കു ശേഷം തപാലിലൂടെ ഗിഫ്റ്റ് വൗച്ചറും ലഭിച്ചു. അത് സ്ക്രാച്ച് ചെയ്തപ്പോൾ സ്വിഫ്റ്റ് കാർ സമ്മാനമായി ലഭിച്ചതായി കണ്ടു. സമ്മാനം കാർ അല്ലെങ്കിൽ കാറിന്റെ അതേ തുക നൽകാമെന്നും പറഞ്ഞു. പണമായി സമ്മാനം ലഭിക്കുന്നതിനായി കേരള ജിഎസ്ടി, ബാങ്ക് വെരിഫിക്കേഷനായി ആവശ്യമായ തുക, എൻഒസിക്ക് വേണ്ടിയുള്ള തുക, ഡൽഹി ജിഎസ്ടി എന്നിവ അടയ്ക്കാനുണ്ടെന്നും പറഞ്ഞു 1,22,300 രൂപ അയച്ചു നൽകി. എങ്കിലും മറ്റു ബാങ്ക് ചാർജുകൾക്കായി വീണ്ടും പണം ആവശ്യപ്പെട്ട പ്പോഴാണ് തട്ടിപ്പ് വ്യക്തമായത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
Kannur
ആരോഗ്യ മേഖലയിലെ ഉദ്യോഗാര്ഥികള്ക്കായുള്ള ജോബ് ഫെയര് നാളെ

കണ്ണൂർ: വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ആരോഗ്യ മേഖലയിലെ ഉദ്യോഗാര്ഥികള്ക്കായുള്ള ജോബ് ഫെയര് നാളെ രാവിലെ ഒമ്പതിന് ധര്മശാല കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില് നടക്കും. പ്രാദേശിക, ദേശീയ, അന്താരാഷ്ട്ര തലങ്ങളില് നിരവധി തൊഴില് അവസരങ്ങളുണ്ട്.ജര്മനിയില് സ്റ്റാഫ് നേഴ്സ്, ഓസ്ട്രേലിയയില് അസിസ്റ്റന്റ് ഇന് നഴ്സിംഗ്, പേര്സണല് കെയര് വര്ക്കര് തസ്തികകളില് ആയിരത്തിലധികം ഒഴിവുകളും വിവിധ ജില്ലകളിലായി സ്റ്റാഫ് നേഴ്സ്, പേര്സണല് കെയര് അസിസ്റ്റന്റ്, ഹോം നേഴ്സ് എന്നീ വിഭാഗങ്ങളില് അറുന്നൂറിലധികം ഒഴിവുകളുമുണ്ട്. ഉദ്യോഗാര്ഥികള് ഡി ഡബ്ല്യൂ എം എസില് രജിസ്റ്റര് ചെയ്ത് താല്പര്യമുള്ള ജോലിയിലേക്ക് അപേക്ഷിക്കണം. ഇതുവരെ ഡിഡബ്യൂ എം.എസ് രജിസ്റ്റര് ചെയ്യാത്തവര് ഗൂഗിള് പ്ലേ സ്റ്റോറില് നിന്നും ആപ്പ് ഡൌണ്ലോഡ് ചെയ്ത് രജിസ്റ്റര് ചെയ്യണം. കൂടുതല്‍ വിവരങ്ങള്ക്ക് കുടുംബശ്രീ കമ്മ്യൂണിറ്റി അംബാസഡര്മാരുമായോ സിഡിഎസുമായോ ബന്ധപ്പെടാം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്