എക്‌സൈസ്‌ ചെക്‌പോസ്‌റ്റ്‌ കൂട്ടുപുഴയിലേക്ക്‌ മാറ്റുന്നു

Share our post

ഇരിട്ടി: കിളിയന്തറ എക്സൈസ്‌ ചെക്‌പോസ്റ്റ് ജില്ലാ അതിർത്തിയായ കൂട്ടുപുഴയിലേക്ക്‌ മാറ്റി പ്രവർത്തിക്കും. കൂട്ടുപുഴയിൽ പൊതുമരാമത്ത് വകുപ്പ് അനുവദിച്ച സ്ഥലത്തേക്ക്‌ ചെക്‌പോസ്‌റ്റിന്റെ കണ്ടെയ്നർ കെട്ടിടം മാറ്റി സ്ഥാപിച്ചു.

മിനുക്ക്‌ പണികൾ ഒരാഴ്ചക്കകം പൂർത്തിയാവും.സംസ്ഥാന നിർമിതി കേന്ദ്രമാണ്‌ കണ്ടെയ്നർ മാതൃകയിലുള്ള കെട്ടിടം എറണാകുളത്ത്‌ നിർമിച്ച്‌ കൂട്ടുപുഴയിൽ എത്തിച്ചത്.

21 ലക്ഷം രൂപയാണ് ചെലവ്. സി.ഐ, ഇൻസ്പെക്ടർ എന്നിവർക്കുള്ള മുറികൾ, ഓഫീസ്‌ പ്രവർത്തനത്തിന്‌ രണ്ട് മുറികൾ, ശുചിമുറി എന്നിവ ഉൾപ്പെടെയുള്ളതാണ്‌ കണ്ടെയ്‌നർ കെട്ടിടം.

ശീതീകരണ സംവിധാനവുമുണ്ട്‌.
കട്ടുപുഴയിൽനിന്നുള്ള വണ്ടികൾ നിലവിലെ കിളിയന്തറ ചെക്‌പോസ്‌റ്റ്‌ തൊടാതെ പേരട്ട, കച്ചേരിക്കടവ് പാലം വഴി വെട്ടിച്ചുപോകുന്നത്‌ തടയാനാണ്‌ ചെക്‌പോസ്‌റ്റ്‌ കേന്ദ്രം കൂട്ടുപുഴയിലേക്ക്‌ മാറ്റുന്നത്‌.

കൂട്ടുപുഴ ചെക്‌പോസ്‌റ്റ്‌ രാപ്പകൽ പ്രവർത്തിക്കും. സർക്കിൾ ഇൻസ്പെക്ടർ ഉൾപ്പെടെ ആറ്‌ പേർ ഡ്യൂട്ടിയിലുണ്ടാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!