Connect with us

Local News

പൂട്ടിയിട്ട വീട്‌ കുത്തിത്തുറന്ന്‌ 14 പവൻ സ്വർണം കവർന്നു

Published

on

Share our post

മട്ടന്നൂർ: വായാന്തോടില്‍ പൂട്ടിയിട്ട വീട്‌ കുത്തിത്തുറന്ന്‌ 14 പവൻ സ്വർണാഭരണം മോഷ്‌ടിച്ചു. വായാന്തോട് റാറാവീസ് ഹോട്ടലിന് സമീപം ഹാരിസ് –- -റഷീദ ദമ്പതികളുടെ റഷീദ മന്‍സിലിലാണ് ശനി രാത്രിയോടെ മോഷണം നടന്നത്.

വീടിന്റെ പിൻഭാഗത്തെ ഗ്രിൽസിന്റെയും മുന്‍ഭാഗത്തെ വാതിലിന്റെയും പൂട്ട് പൊളിച്ച് അകത്ത് കയറിയാണ് കിടപ്പുമുറിയിൽ സൂക്ഷിച്ച ആഭരണങ്ങൾ കവർന്നത്. ഹാരിസും റഷീദയും ഒന്നരമാസമായി ഗള്‍ഫിലാണ്.

ഇവരുടെ വീടിന്‌ സമീപം താമസിക്കുന്ന റഷീദയുടെ സഹോദരിയുടെ മക്കളാണ്‌ വീടിന്റെ വാതില്‍ തുറന്നിട്ടനിലയില്‍ കണ്ടത്. തുടര്‍ന്ന് ബന്ധുക്കള്‍ മട്ടന്നൂര്‍ പൊലീസിനെ വിവരമറിയിച്ചു. ഡോഗ് സ്ക്വാഡും ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തി.

വീടിനകത്ത് ഉണ്ടായിരുന്ന ബാത്തിങ്‌ ടൗവല്‍ പുറത്തെ കിണറ്റിനരികില്‍ കണ്ടെത്തിയിട്ടുണ്ട്. ചുറ്റുമതിലിന്‌ സമീപം കല്ല് അടുക്കിവച്ച നിലയിലാണ്‌. റഷീദയുടെ സഹോദരി ആയിഷയുടെ പരാതിയിൽ മട്ടന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


Share our post

MALOOR

മാലൂർ ഗുഡ് എർത്ത് സാരംഗിൽ കുട്ടികൾക്ക് അവധിക്കാല ക്യാമ്പ്

Published

on

Share our post

മാലൂർ: പരിസ്ഥിതിയെ നിരീക്ഷിക്കാനും പഠിക്കാനും കുട്ടികളിലെ സർഗാത്മകതയെ ഉണർത്താനും ‘പച്ചക്കുതിര’ എന്ന പേരിൽ ഗുഡ് എർത്ത് ബാംഗ്ലൂർ ഏകദിന പ്രകൃതി സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നു. മാലൂർ ഗുഡ് എർത്ത് സാരംഗ് ഫുഡ് ഫോറസ്റ്റിലാണ് ക്യാമ്പ്. ശനിയാഴ്ച രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെയാണ് ക്യാമ്പ്. ആറു മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് പങ്കെടുക്കാൻ അവസരം. ഡോ. ജിസ് സെബാസ്റ്റ്യൻ, മരിയ ജോർജ്, ശിവദർശന, ബിജു തേൻകുടി എന്നിവർ നേതൃത്വം നൽകും. കൃഷി നടത്തം, ജൈവ വൈവിധ്യ ക്ലാസുകൾ, നാച്ചുറൽ പെയിൻ്റിംഗ്, മാമ്പഴ രുചിക്കൂട്ടുകൾ തുടങ്ങിയവ ക്ലാസ്സുകളുടെ ഭാഗമാകും. വ്യാഴാഴ്ച വരെ പേർ രജിസ്റ്റർ ചെയ്യാം. ഫോൺ :7306340635.


Share our post
Continue Reading

IRITTY

മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിൽ പൂരോത്സവം

Published

on

Share our post

ഇരിക്കൂർ: മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിൽ പൂരോത്സവം ഏപ്രിൽ രണ്ട് മുതൽ 10 വരെ ആഘോഷിക്കും. ഭഗവതിയുടെ എഴുന്നള്ളത്ത്, അലങ്കാര പൂജ, നിറമാല, വിശേഷാൽ ദേവീ പൂജകൾ എന്നിവ പൂരോത്സവ നാളുകളിൽ ഉണ്ടാകും. 10-ന് രാവിലെ എട്ടിനുള്ള പൂരംകുളി ആറാട്ടോടെ സമാപനം. രണ്ട് മുതൽ ഒൻപത് വരെ ക്ഷേത്രം മണ്ഡപത്തിൽ ഭാഗവത സപ്താഹ യജ്ഞവും ഉണ്ടാകും. മരങ്ങാട്ടില്ലത്ത് മുരളീകൃഷ്ണൻ നമ്പൂതിരി കരിവെള്ളൂരാണ് യജ്ഞാചാര്യൻ. രണ്ടിന് അഞ്ചരയ്ക്ക് ആചാര്യവരണം തുടർന്ന് മാഹാത്മ്യ വർണന എന്നിവയും മൂന്ന് മുതൽ ഒൻപത് വരെ പാരായണവും പ്രഭാഷണവും ഉണ്ടാകും. ഭാഗവത സംഗ്രഹത്തോടെ യജ്ഞം 10-ന് സമാപിക്കും.


Share our post
Continue Reading

THALASSERRY

തലശ്ശേരിയിൽ കണ്ണവം സ്വദേശിയായ പൊലീസുകാരൻ ട്രെയിൻ തട്ടി മരിച്ചു

Published

on

Share our post

തലശ്ശേരി: പൊലീസുകാരൻ ട്രെയിൻ തട്ടി മരിച്ചു. പാനൂർ പൊലീസ് സ്റ്റേഷൻ സി.പി.ഒ കണ്ണവം സ്വദേശി മുഹമ്മദാണ് മരിച്ചത്. തലശ്ശേരി റെയിൽവേ സ്റ്റേഷന് സമീപം വന്ദേഭാരത് തട്ടിയാണ് മരണം. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആസ്പത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.


Share our post
Continue Reading

Trending

error: Content is protected !!