പൂളക്കുറ്റി ഉരുൾപൊട്ടൽ; ജനകീയ പ്രകൃതി സംരക്ഷണ സമിതി നിയമ പോരാട്ടത്തിലേക്ക്

കണിച്ചാർ : മൂന്ന്പേരുടെ മരണത്തിനും കണിച്ചാർ, കോളയാട്, പേരാവൂർപഞ്ചായത്തുകളിലായി കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾക്കുമിടയാക്കിയ ഉരുൾപൊട്ടൽ ഇനി ആവർത്തിക്കാതിരിക്കാനും അനധികൃത ക്വാറികളുടെ പ്രവർത്തനം അവസാനിപ്പിക്കുന്നതിനും ജനകീയ പ്രകൃതി സംരക്ഷണ സമിതി നിയമ പോരാട്ടത്തിനിറങ്ങുന്നു.
2022 ആഗസ്ത് ഒന്നിനും തുടർന്നുമുണ്ടായ ഉരുൾപൊട്ടലുകളുടെ പ്രധാന കാരണം ഈ പ്രദേശത്തെ ക്വാറികളിലെ അനിയന്ത്രിത സ്‌ഫോടനങ്ങളാണെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നുവെന്ന് ക്ജനകീയ പ്രകൃതി സംരക്ഷണ സമിതി പറഞ്ഞു.
ഈ പ്രദേശങ്ങളിൽ ഇനി ക്വാറിയുടെയോ ക്രഷറിന്റെയോ പ്രവർത്തനങ്ങൾ പാടില്ലെന്ന് കണിച്ചാർ പഞ്ചായത്ത് എട്ട്,ഒൻപത് വാർഡുകളിൽ പ്രത്യേക ഗ്രാമസഭ കൂടി ഐക്യകണ്‌ഠേന പ്രമേയം പാസാക്കുകയും ചെയ്തിരുന്നു.
എന്നാൽ പഞ്ചായത്തിന്റെ ഭാഗത്തു നിന്നും തുടർ നടപടികൾ ഒന്നും തന്നെ ഉണ്ടായില്ലെന്ന് സംരക്ഷണ സമിതി ആരോപിച്ചു.
കളക്ടറുടെ വിലക്ക് നിലനിൽക്കുന്ന ഘട്ടത്തിലും ക്രഷർ പ്രവർത്തിച്ചുവെന്നുംഈ സാഹചര്യത്തിലാണ് നിയമ പോരാട്ടത്തിലേക്ക് കടക്കാൻ ജനകീയ പ്രകൃതി സംരക്ഷണ സമിതി തയ്യാറായതെന്നും ഭാരവാഹികൾ പ്രസ്താവനയിൽ അറിയിച്ചു.
ഉരുൾപൊട്ടൽ മേഖലകൾ കേന്ദ്രീകരിച്ചു നാടിന്റെ പുനരുദ്ധാരണം ലക്ഷ്യമിട്ടാണ് സമിതിപ്രവർത്തിക്കുക.
ഭാരവാഹികൾ:രാജു ജോസഫ് വട്ടപ്പറമ്പിൽ(പ്രസി.), ഷിജു അറയ്ക്കക്കുടി(വൈസ്.പ്രസി.), സതീഷ് മണ്ണാർകുളം(സെക്രട്ടറി),വി.എസ്. ജോസഫ് (ജോ.സെക്ര.), ഷാജി കൈതക്കൽ (ട്രഷറർ).