പ്രണയം നടിച്ച് 15-കാരിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

പള്ളുരുത്തി: പ്രണയം നടിച്ച് 15-കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പറവൂര്‍ വഴിക്കുളങ്ങര തെക്കുംതല പറമ്പ് വീട്ടില്‍ ശ്യാംകുമാര്‍ (23) നെയാണ് പള്ളുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയെ പ്രണയംനടിച്ച് വശീകരിച്ച് പള്ളുരുത്തിയില്‍നിന്ന് പറവൂരിലുള്ള ഇയാളുടെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്.
പള്ളുരുത്തി സി.ഐ. സുനില്‍ തോമസിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ മനോജ്, വിനീത് കുമാര്‍, സി.പി.ഒ.മാരായ പ്രശാന്ത്, പ്രശോഭ്, വനിതാ സി.പി.ഒ. സജിത എന്നിവരടങ്ങിയ സംഘമാണ് ബുധനാഴ്ച രാത്രി പറവൂരിലെത്തി ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.