PERAVOOR
ആറുകിലോമീറ്റർ പരിധിയിൽ കാഞ്ഞിരപ്പുഴ ശുചീകരിച്ചു ; കൈകോർത്ത് ആയിരങ്ങൾ

പേരാവൂർ:കേരള സർക്കാർ നടപ്പിലാക്കുന്ന ‘ഇനി ഞാൻ ഒഴുകട്ടെ’ മൂന്നാം ഘട്ട പദ്ധതിയുടെയും വലിച്ചെറിയൽ മുക്ത നവകേരളം പരിപാടിയുടെയും ഭാഗമായി പേരാവൂർ പഞ്ചായത്തിന്റെനേതൃത്വത്തിൽ കാഞ്ഞിരപ്പുഴ ശുചീകരിച്ചു.ശ്രീകൃഷ്ണക്ഷേത്രം പുഴയരികിൽ സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
അടിച്ചൂറ്റിപ്പാറ മുതൽ മടപ്പുരച്ചാൽ പാലം വരെ കാഞ്ഞിരപ്പുഴ കടന്നുപോകുന്ന പഞ്ചായത്തിലെ ആറുകിലോമീറ്റർ ദൂരമാണ് നാല് ക്ലസ്റ്ററുകളായി തിരിച്ച് ശുചീകരിച്ചത്. പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലെയും കുടുംബശ്രീ,തൊഴിലുറപ്പ്, ഹരിതകർമസേന , മോർണിംഗ് ഫൈറ്റേഴ്‌സ് അക്കാദമിയിലെ കായികതാരങ്ങൾ തുടങ്ങി നൂറുകണക്കിനാളുകൾ ശുചീകരണത്തിൽ പങ്കാളികളായി.പങ്കെടുത്തവർക്ക് സുരക്ഷാ ഉപാധികൾ,ലഘു ഭക്ഷണം, മാലിന്യ ശേഖരിക്കാൻ ചാക്കുകൾ,ശേഖരിച്ച മാലിന്യം ഒരു സ്‌പോട്ടിൽ എത്തിക്കാൻ വാഹനം എന്നിവ നല്കി. മാലിന്യം ഉണക്കിയതിനുശേഷം തരംതിരിച്ചു ക്ലീൻ കേരളക്ക് കൈമാറും.
പഞ്ചായത്ത് പ്രസിഡന്റ് പി. പി .വേണുഗോപാലൻ അധ്യക്ഷനായി. നവകേരളം കർമപദ്ധതി ജില്ലാ കോർഡിനേറ്റർ ഇ .കെ .സോമശേഖരൻ മുഖ്യാഥിതിയായി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗം വി. ഗീത, പ്രീതിലത എം .ഷൈലജ,നൂറുദ്ദീൻ മുള്ളേരിക്കൽ,റജീന സിറാജ് പൂക്കോത്ത്,എം .സി കുട്ടിച്ചൻ തുടങ്ങിയവർ സംസാരിച്ചു.
PERAVOOR
പേരാവൂർ താലൂക്കാസ്പത്രിയിലെ അത്യാഹിത വിഭാഗം രാത്രി സേവനം നിർത്തിയതിനെതിരെ മാർച്ചും ധർണ്ണയും


കോൺഗ്രസ് പേരാവൂർ ബ്ലോക്ക് കമ്മിറ്റി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ച്
പേരാവൂർ: താലൂക്കാസ്പത്രിയിലെ അത്യാഹിത വിഭാഗത്തിൻ്റെ രാത്രി സേവനം നിർത്തലാക്കിയതിനെതിരെ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പേരാവൂർ ബ്ലോക്ക് പഞ്ചായത്തിലേക്ക് മാർച്ചും ധർണ്ണയും നടത്തി. എ.ഐ.സി.സി അംഗം വി.എ.നാരായണൻ ഉദ്ഘാടനം ചെയ്തു.
മലയോര ജനതയെ വെല്ലുവിളിക്കുന്ന നിലപാടാണ് ആരോഗ്യ വകുപ്പും താലൂക്കാസ്പത്രി ഭരിക്കുന്ന പേരാവൂർ ബ്ലോക്ക് പഞ്ചായത്തും നടത്തുന്നതെന്ന് വി.എ.നാരായണൻ ആരോപിച്ചു. എത്രയുമുടനെ അത്യാഹിത വിഭാഗത്തിൻ്റെ പ്രവർത്തനം പൂർവ സ്ഥിതിയിലാക്കണമെന്നും അല്ലാത്ത പക്ഷം വലിയ സമരങ്ങൾക്ക് നേതൃത്വം നല്കുമെന്നും അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ജൂബിലി ചാക്കോ അധ്യക്ഷയായി. ഡി.സി.സി ഉപാധ്യക്ഷൻ സുദീപ് ജെയിംസ്, മണ്ഡലം പ്രസിഡൻറ് ഷഫീർ ചെക്ക്യാട്ട്, പി .സി. രാമകൃഷ്ണൻ, ജോസ് നടപ്പുറം,, വി.രാജു, കെ.എം.ഗിരീഷ് കുമാർ, അരിപ്പയിൽ മജീദ്, പാൽ ഗോപാലൻ, പി.പി.മുസ്തഫ എന്നിവർ സംസാരിച്ചു.
ഡി.എം.ഒ ഓഫീസ് ഉപരോധിക്കും
പേരാവൂർ: താലൂക്കാസ്പത്രി അത്യാഹിത വിഭാഗത്തിൻ്റെ പ്രവർത്തനം അടിയന്തരമായി 24 മണിക്കൂറായി പുന:സ്ഥാപിക്കാത്ത പക്ഷം ജില്ലാ മെഡിക്കൽ ഓഫീസറുടെ കാര്യാലയം ഉപരോധിക്കുമെന്ന് ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ അറിയിച്ചു. ഗ്രാമീണ മേഖലയിൽ സേവനമനുഷ്ഠിക്കാൻ തയ്യാറാവാത്ത ഡോക്ടർമാർക്ക് ആവശ്യാനുസരണം സ്ഥലം മാറ്റം നല്കുന്ന ഡി.എച്ച്.എസിൻ്റെയും ഡി.എം.ഒയുടെയും നടപടിക്കെതിരെയാണ് സമരം. ജില്ലാ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ വലിയ പ്രക്ഷോഭത്തിന് നേതൃത്വം നല്കുമെന്നും പേരാവൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കൂടിയായ ജൂബിലി ചാക്കോ അറിയിച്ചു.
PERAVOOR
പേരാവൂർ താലൂക്കാസ്പത്രിയിലെ രാത്രികാല അത്യാഹിത വിഭാഗം വീണ്ടും നിർത്തി


പേരാവൂർ: താലൂക്കാസ്പത്രിയിലെ അത്യാഹിത വിഭാഗത്തിൻ്റെ രാത്രികാല പ്രവർത്തനം വീണ്ടും നിർത്തിവെച്ചു. ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാലാണ് രാത്രിയിലെ അത്യാഹിത വിഭാഗത്തിൻ്റെ പ്രവർത്തനം താത്കാലികമായി നിർത്തുന്നതെന്ന് ആസ്പത്രി സൂപ്രണ്ട് ഡോ.സഹിന അറിയിച്ചു. എന്നാൽ, പ്രസവ സംബന്ധമായ എല്ലാ ചികിത്സകളും രാത്രിയിലും ലഭ്യമാവുമെന്ന് സൂണ്ട് പറഞ്ഞു.
PERAVOOR
ബിജു ഏളക്കുഴിയുടെ പേരാവൂർ മണ്ഡലം യാത്ര തുടങ്ങി


പേരാവൂർ: ബി.ജെ.പി കണ്ണൂർ ജില്ലാ (സൗത്ത് )പ്രസിഡൻ്റ് ബിജു ഏളക്കുഴി നടത്തുന്ന പേരാവൂർ മണ്ഡലം യാത്ര പി. പി. മുകുന്ദൻ സ്മൃതി മണ്ഡപത്തിലെ പുഷ്പാർച്ചനോടെ തുടങ്ങി. തുടർന്ന് പി.പി. മുകുന്ദൻ അനുസ്മരണവും നടത്തി.ആർ.എസ്.എസ് നേതാവ് സജീവൻ ആറളം , ബി.ജെ. പി പേരാവൂർ മണ്ഡലം പ്രസിഡൻ്റ് ബേബി സോജ,ജനറൽ സെകട്ടറിമാരായ ടി.എസ്.ഷിനോജ് , സി.ആദർശ്,ജില്ലാ കമ്മറ്റിയംഗങ്ങളായ സി.ബാബു,എൻ. വി. ഗിരീഷ്, കർഷ കമോർച്ച ജില്ലാ പ്രസിഡൻ്റ് കൂടത്തിൽ ശ്രീകുമാർ, പി.ജി സന്തോഷ് , രാമചന്ദ്രൻ തിട്ടയിൽ , പി. ജി.ഗീരിഷ്, ടി.
രാമചന്ദ്രൻ എന്നിവർ സംബന്ധിച്ചു. പേരാവൂർ മണ്ഡലത്തിലെ മുതിർന്ന ആദ്യ കാല പ്രവർത്തകരേയും അവരുടെ വീടുകളും യാത്രയുടെ ഭാഗമായി സന്ദർശിക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്