ഇരിട്ടി: സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു. പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ കൊല്ലം കുണ്ടറ സ്വദേശി ബിജു അഗസ്റ്റിനെയാണ് വിജിലൻസ് ഡി വൈ എസ് പി കെ.പി. സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇരിട്ടി പയഞ്ചേരി മുക്കിൽ നിന്നും ഒരു സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം സ്ഥലത്തെത്തി ഇയാളെ പിടികൂടുന്നത്. സ്ഥലം ഉടമ നൽകിയ 15000 രൂപ ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഡി വൈ എസ് പി സുരേഷ് ബാബുവിനെക്കൂടാതെ ഇൻസ്പെക്ടർ സി. ഷാജു, എസ് ഐ മാരായ എൻ.കെ. ഗിരീഷ്, എൻ. വിജേഷ്, രാധാകൃഷ്ണൻ, എ എസ്. ഐ രാജേഷ് എന്നിവരും പിടികൂടിയ വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.
IRITTY
പ്രളയത്തെ ‘അതിജീവിക്കുന്ന’ 128 കോടിയുടെ റോഡ് വേനൽ മഴയിൽ തകർന്നു; ടാറിങ്ങടക്കം ഒഴുകിപ്പോയി!

ഇരിട്ടി : പ്രളയത്തെ അതിജീവിക്കുമെന്ന ഉറപ്പിൽ കിലോമീറ്ററിന് 5.24 കോടി രൂപ ചെലവഴിച്ചു നിർമിക്കുന്ന റീബിൽഡ് കേരള റോഡ് ആദ്യ വേനൽ മഴയിൽ തന്നെ തകർന്നതായി ആരോപണം. പാലത്തിൻകടവിലും മുടിക്കയത്തും മെക്കാഡം ടാറിങ്ങടക്കം ഒഴുകിപ്പോയതായാണു പരാതി.
പാലത്തിൻകടവിൽ അര മീറ്റർ മുതൽ 1 മീറ്റർ വരെ വീതിയിലാണ് റോഡ് തകർന്നത്. 50 മീറ്ററോളം നീളത്തിൽ ടാറിങ്ങിന്റെ അടിത്തറയടക്കം ഒലിച്ചുപോയി. ഓവുചാലിൽ കൂടി ഒഴുകാതെ റോഡിലൂടെയാണ് മഴവെള്ളം കുത്തിയൊലിച്ചത്. റോഡരികിൽ താമസിക്കുന്ന മിക്ക വീടുകളിലും കൃഷി സ്ഥലങ്ങളിലും ചെളി നിറഞ്ഞു.
പ്രളയ പുനർനിർമാണ പദ്ധതിയിൽപെടുത്തി രാജ്യാന്തര നിലവാരത്തിൽ നവീകരിക്കുന്ന എടൂർ- കമ്പനിനിരത്ത്- ആനപ്പന്തി- അങ്ങാടിക്കടവ്- വാണിയപ്പാറ- ചരൾ- വളവുപാറ- കച്ചേരിക്കടവ്- പാലത്തുംകടവ് റോഡ് നിർമാണം ഇതോടെ വിവാദത്തിലും സംശയ നിഴലിലുമായി. 24.5 കിലോമീറ്റർ വരുന്ന റോഡ് 128.43 കോടി രൂപ ചെലവിലാണു നവീകരിക്കുന്നത്. 2 വർഷം മുൻപ് നിർമാണം ആരംഭിച്ചപ്പോൾ മുതൽ ഈ പദ്ധതിക്കു പിറകെ വിവാദങ്ങളുമുണ്ട്.
മിഷൻ അരിക്കൊമ്പൻ: കുങ്കിയാനകൾ മടക്കയാത്ര തുടങ്ങി; ‘മുത്തങ്ങ കുങ്കികൾ’ പിടികൂടുന്ന മൂന്നാമത്തെ കാട്ടാന
മിഷൻ അരിക്കൊമ്പൻ: കുങ്കിയാനകൾ മടക്കയാത്ര തുടങ്ങി; ‘മുത്തങ്ങ കുങ്കികൾ’ പിടികൂടുന്ന മൂന്നാമത്തെ കാട്ടാന
സംസ്ഥാനപാതയുടെ നിലവാരത്തിലുള്ള ടാറിങ് വീതിപോലും ഇല്ലാത്ത ഈ റോഡിനായി വൻ തുക മുടക്കുന്നത് അഴിമതിക്കാണെന്നായിരുന്നു തുടക്കത്തിൽ ആക്ഷേപം.
2018ലെ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ, വീണ്ടും പ്രളയം വന്നാൽ തകരാത്ത റോഡ് വേണം എന്ന കാഴ്ചപ്പാടിൽ വിദേശ സാങ്കേതികവിദ്യയോടെയാണു കെഎസ്ടിപി നേതൃത്വത്തിൽ റോഡ് പണിയുന്നത് എന്നായിരുന്നു അധികൃതരുടെ വിശദീകരണം. റോഡിന്റെ അടിത്തറ ഒരുക്കൽ, വീതി കൂട്ടൽ, പാർശ്വഭിത്തി നിർമാണം, ഓവുചാൽ നിർമാണം എന്നിങ്ങനെ എല്ലാ കാര്യത്തിലും പരാതി ഉയർന്നു.
റോഡിന്റെ വീതിക്ക് ആനുപാതികം അല്ലാത്ത കലുങ്കുകളാണു പണിതതെന്നും ആക്ഷേപമുണ്ട്. പ്രദേശവാസികളിൽ നിന്നു സമാനതകളില്ലാത്ത പ്രതിഷേധമാണ് ഉയരുന്നത്. റീബിൽഡ് കേരള റോഡിൽ പാലത്തിൻകടവ് പള്ളിക്ക് എതിർവശത്ത് ടാറിങ് ഒലിച്ചുപോയ സംഭവം വിവാദമാവുകയും ജനരോഷം ശക്തമാകുകയും ചെയ്തതോടെ കരാർ കമ്പനി അറ്റകുറ്റപ്പണി നടത്തി അടച്ചു. മെറ്റൽ നിറച്ചു ഉപരിതലം നന്നാക്കിയതിനാൽ ഒറ്റനോട്ടത്തിൽ ടാറിങ് ഒലിച്ചുപോയത് പുതിയതായി കാണുന്നവർക്ക് തിരിച്ചറിയാനാകില്ല.
പ്രദേശവാസികൾ പ്രതിഷേധത്തിൽ
ഇരിട്ടി∙ പ്രളയത്തിൽ തകരാതിരിക്കാൻ വൻ തുക ചെലവഴിച്ചു നിർമാണം അന്തിമഘട്ടത്തിൽ എത്തിയ റോഡ് ആദ്യ വേനൽ മഴയിൽ തന്നെ ഒലിച്ചു പോയെന്ന ആരോപണത്തിൽ അണപൊട്ടിയതു വൻ ജനരോഷം. 2 ദിവസം മുൻപത്തെ മഴയിലാണു അയ്യൻകുന്നിലെ റീബിൽഡ് കേരള റോഡിൽ തകർച്ച ഉണ്ടായത്. പാലത്തിൻകടവിൽ ടാറിങ് അടിത്തറ അടക്കം ആണു ഒലിച്ചുപോയെന്ന് നാട്ടുകാർ പറയുന്നു. 2 വർഷം മുൻപ് റോഡ് പണി ആരംഭിച്ചതു മുതൽ നിർമാണത്തിലെ അപാകതകൾ ജനങ്ങൾ ചൂണ്ടിക്കാട്ടുന്നതാണ്.
കിലോമീറ്ററിന് 5.24 കോടി രൂപ പ്രകാരം വകയിരുത്തിയ റോഡിൽ കച്ചേരിക്കടവിൽ 650 മീറ്റർ ദൂരം ഒരു പണിയും ചെയ്യാതെ അവശേഷിപ്പിച്ചതിൽ പ്രതിഷേധിച്ച് 2 ആഴ്ച മുൻപ് നാട്ടുകാർ റോഡ് പണി തടഞ്ഞിരുന്നു. യുക്തിക്കു നിരക്കാത്ത മറുപടിയാണു കരാറുകാർ ജനപ്രതിനിധികൾക്കും ജനങ്ങൾക്കും ഓരോ സമയവും നൽകുന്നതെന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസം മഴയിൽ റോഡ് ഒലിച്ചുപോയതിനെത്തുടർന്നു 2 ദിവസത്തേക്ക് ഗതാഗത തടസ്സം ഉണ്ടായി.
ജനപ്രതിനിധികൾ സന്ദർശിച്ചു
സണ്ണി ജോസഫ് എംഎൽഎ, അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം മരി റെജി, പഞ്ചായത്ത് അംഗങ്ങളായ ഐസക് ജോസഫ്, ബിജോയി പ്ലാത്തോട്ടം, സെലീന ബിനോയി, പാലത്തിൻകടവ് പള്ളി വികാരി ഫാ, ജിന്റോ പന്തലാനിക്കൽ, കമ്മിറ്റി അംഗം ഷിബോ കൊച്ചു വേലിക്കകത്ത് എന്നിവർ റോഡ് സന്ദർശിച്ചു.
IRITTY
കുന്നോത്ത് ഐ.എച്ച്.ആർ.ഡി കോളജിൽ അസി.പ്രഫസർമാരുടെ ഒഴിവ്

ഇരിട്ടി: കുന്നോത്ത് ഇഎംഎസ് മെമ്മോറിയൽ ഐഎച്ച്ആർഡി കോളജിൽ അസി.പ്രഫസർമാരുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര ബിരുദവും യുജിസി നെറ്റുമാണ് യോഗ്യത. കൂടിക്കാഴ്ച കോളജ് ഓഫിസിൽകൂടിക്കാഴ്ച തീയതി, സമയം, വിഷയം എന്ന ക്രമത്തിൽ 13ന് മലയാളം –രാവിലെ 10 മണി. ഹിന്ദി–11 മണി, മാത്തമാറ്റിക്സ്–12 മണി, കംപ്യൂട്ടർ സയൻസ് – 2 മണി. 14ന് കൊമേഴ്സ് – 1.30. ഫോൺ: 8547003404, 0490 2423044.
IRITTY
35 കുപ്പി മദ്യവുമായി ഉളിക്കൽ സ്വദേശി എക്സൈസിന്റെ പിടിയിൽ

ഉളിക്കൽ : കേയാപറമ്പ് പ്രദേശത്ത് ബൈക്കിൽ മദ്യ വില്‍പന നടത്തിയ എരുത്തുകടവിലെ പ്ലാക്കുഴിയിൽ അനീഷ് എക്സൈസിന്റെ പിടിയിലായി. 35 കുപ്പി മദ്യവും KL 58 H 647 CBZ ബൈക്കും എക്സൈസ് കസ്റ്റഡിയിലെടുത്തു. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇരിട്ടി റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ സി. എം.ജെയിംസിന്റെ നേതൃത്വത്തിൽ പി.ജി.അഖിൽ, സി.വി.പ്രജിൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Breaking News
സ്ഥലം ഉടമയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി

-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്