Local News
തലശ്ശേരി റെയിൽവേ സ്റ്റേഷൻ വികസനം: ലൂപ് ലൈൻ മാറ്റത്തിന് വേഗം കൂട്ടിയേ തീരൂ

തലശ്ശേരി: തലശ്ശേരി റെയിൽവേ സ്റ്റേഷൻ വികസനത്തിനായി ലൂപ് ലൈൻ മാറ്റം വേഗത്തിലാക്കണമെന്ന് ആവശ്യം കനക്കുന്നു. ലൂപ് ലൈൻ മാറ്റിയാൽ വന്ദേ ഭാരത് ഉൾപ്പെടെ സ്റ്റോപ്പ് ഇല്ലാത്ത 20ൽ 13 ട്രെയിനുകളെങ്കിലും തലശ്ശേരിയിൽ നിർത്തേണ്ടതായി വരുമെന്നാണ് പറയുന്നത്.
ഇക്കഴിഞ്ഞ മാർച്ച് 15ന് പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജരുടെ നേതൃത്വത്തിലുള്ള സംഘം തലശ്ശേരി റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചപ്പോൾ, തലശ്ശേരി വികസന വേദി സമർപ്പിച്ചിരുന്ന പതിനൊന്ന് ആവശ്യങ്ങൾ അടങ്ങിയ നിവേദനത്തിൽ, പുതിയ ബസ് സ്റ്റാൻഡിൽ നിന്നുള്ള അപ്രോച്ച് റോഡിന്റെ കാര്യവും നിർത്താതെ കടന്ന്
പോവുന്ന 19 ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നതുമാണ് പ്രധാനമായി ഉണ്ടായിരുന്നത്.
ദീർഘദൂര ട്രെയിനുകൾ നിർത്താൻ സാധിക്കാത്തതിന്റെ പ്രധാന കാരണം, തിരുവനന്തപുരം നിന്ന് മംഗളൂരു ഭാഗത്തേക്ക് പോവുന്ന ട്രെയിനുകൾ, ടെംപിൾ ഗേറ്റ് സ്റ്റേഷൻ കഴിയുമ്പോൾ, അതുവരെ വന്ന മെയിൻ ലൈനി
ൽ നിന്ന് മാറി ലൂപ് ലൈനിലേക്ക് പ്രവേശിക്കേണ്ടിവരുന്നുവെന്നതാണ്. 15 കി.മീറ്റർ വേഗതയിൽ മാത്രമെ തലശ്ശേരി സ്റ്റേഷൻ വരെ ലൂപ് ലൈനിലൂടെ സഞ്ചരിക്കാൻ സാധിക്കുകയുള്ളൂ.
രണ്ട് മിനിട്ട് മാത്രമേ സ്റ്റേഷനിൽ നിർത്തുന്നുള്ളൂവെങ്കിലും, തുടർന്ന് ട്രെയിൻ കൊടുവള്ളി പാലം വരെ ഇതേ വേഗതയിൽ പോകേണ്ടതായി വരുന്നു. ഇത് കാരണം ഏകദേശം 15 മിനുട്ടിന്റെ നഷ്ടം ദീർഘദൂര ട്രെയിനുകൾക്ക് ഉണ്ടാവുമെന്നാണ് റെയിൽവേയുടെ നിഗമനം.
വയനാടിന്റെ സ്റ്റേഷൻഇന്ത്യൻ റെയിൽവേ ഭൂപടത്തിൽ ഇന്നും വയനാട് ജില്ലയുടെ റെയിൽവേ ആശ്രയ സ്റ്റേഷൻ തലശ്ശേരിയാണ്. മാത്രവുമല്ല, പ്രതിദിനം ഏഴ് ലക്ഷം രൂപ ശരാശരി വരുമാനവും, 15,000 ത്തിലേറെ യാത്രക്കാരുമുള്ള കേരളത്തിലെ നൂറ്റാണ്ടുകൾ പിന്നിട്ട പ്രധാന ‘എ’ക്ലാസ്സ് റെയിൽവേ സ്റ്റേഷനുകളിലൊന്ന് കൂടിയാണ് തലശ്ശേരി. എന്നാൽ, ആവശ്യമായ സൗകര്യങ്ങൾ നൽകുന്നില്ലെന്നത് മറ്റൊരു കാര്യം.
ലൂപ് ലൈൻ മാറ്റാനായി 5 കോടിയിൽ താഴെ മാത്രമേ ചെലവ് വരികയുള്ളൂ എന്നാണറിയുന്നത്. അമൃത് പദ്ധതിയുമായി ബന്ധപ്പെട്ട്, തലശ്ശേരി സ്റ്റേഷന്റെ വികസനത്തിന് 12 കോടി രൂപ അനുവദിക്കപ്പെട്ടിട്ടുണ്ട്.
കേന്ദ്രമന്ത്രി വി. മുരളീധരന്റെയും, മുഖ്യമന്ത്രി പിണറായി വിജയന്റേയും, നിയമസഭാ സ്പീക്കർ എ.എൻ ഷംസീറിന്റെയും റെയിൽവേ പാസ്സഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസിന്റെയും ജൻമദേശമായ തലശ്ശേരിയുടെ ഈയൊരു ദുരവസ്ഥയ്ക്ക് കൂട്ടായ പ്രവർത്തനത്തിലൂടെ
ഉടൻ പരിഹാരം കണ്ടെത്താൻ സാധിക്കും.തലശ്ശേരി വികസന സമിതി വർക്കിംഗ് ചെയർമാൻകെ.വി. ഗോകുൽദാസ്
PERAVOOR
വിവിധ സേനകളിലേക്ക് നിയമനം ലഭിച്ചവർക്ക് യാത്രയയപ്പ്

പേരാവൂർ: എം.എഫ്.എയിലെ പരിശീലനത്തിലൂടെ ഇന്ത്യൻ ആർമി, കേരള പോലീസ് എന്നീ സേനകളിലേക്ക് നിയമനം ലഭിച്ച 15 ഉദ്യോഗാർത്ഥികൾക്കുള്ള യാത്രയയപ്പ് നടത്തി. തൊണ്ടിയിൽ ഉദയ ഓഡിറ്റോറിയത്തിൽ പേരാവൂർ പഞ്ചായത്ത് പ്രസിഡൻറ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. എം.എഫ്.എ ചെയർമാൻ എം.സി. കുട്ടിച്ചൻ അധ്യക്ഷനായി. ആർച്ച് പ്രീസ്റ്റ് ഫാദർ മാത്യു തെക്കേമുറി, പഞ്ചായത്തംഗങ്ങളായ രാജു ജോസഫ്, കെ.വി.ബാബു, നൂറുദ്ദീൻ മുള്ളേരിക്കൽ, വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് പ്രസിഡൻറ് കെ.കെ.രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
Breaking News
തലശ്ശേരി ഹെഡ് പോസ്റ്റോഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ

തലശ്ശേരി : ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പാർട്ട് ടൈം സ്വീപ്പർ തലശ്ശേരി പപ്പൻ പീടികയ്ക്ക് സമീപത്തെ വി.ഗംഗാധരൻ (67) ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറൽ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്