ഇരട്ട പെൺകുട്ടികൾക്ക് നേരെ മുത്തശ്ശന്റെ ലൈംഗികാതിക്രമം; 33 വർഷം കഠിന തടവ് വിധിച്ച് കോടതി

ഹരിപ്പാട്: മകന്റെ നാല് വയസുള്ള ഇരട്ട കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മുത്തശ്ശനെ കോടതി ജീവവപര്യന്തം തടവിന് വിധിച്ചു. ചുനകര സ്വദേശിയായ 60 കാരനെയാണ് കോടതി 33 വർഷം കഠിന തടവിനും 95,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.
ഇയാൾ മകന്റെ നാല് വയസുള്ള ഇരട്ട പെൺകുട്ടികളെയാണ് പീഡിപ്പിച്ചത്.മൂത്രമൊഴിക്കാൻ പ്രയാസം നേരിട്ടതിനെത്തുടർന്ന് കുട്ടികളെ സർക്കാർ ആസ്പത്രിയിലെത്തിച്ചപ്പോഴാണ് മുത്തച്ഛന്റെ ക്രൂരത പുറത്തറിയുന്നത്.
പരിശോധനയ്ക്കിടയിൽ മാവേലിക്കര സർക്കാർ ആസ്പത്രിയിലെ ഡോക്ടറോടാണ് കുട്ടികൾ പീഡന വിവരം പറഞ്ഞത്. പിന്നാലെ തന്നെ മുത്തശ്ശനെ അറസ്റ്റ് ചെയ്തു.
നൂറനാട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. 15 സാക്ഷികളെ വിസ്തരിച്ചാണ് വിചാരണവേളയിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
അതേസമയം മലയാളി യുവതിയെ ദുബായിൽ വച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബലേറി സ്വദേശിയായ നദീം ഖാൻ(26) ആണ് പിടിയിലായത്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇരിക്കൂർ സ്റ്റേഷനിലെ ഇൻസ്പെക്ടർ കെ വി സത്യനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ദൂബായിൽ നദീം ഓടിച്ചിരുന്ന ബസിൽ കണ്ടക്ടറായിരുന്നു യുവതി. വിവാഹവാഗ്ദാനം നൽകി പലതവണ പീഡിപ്പിച്ച നദീം, യുവതി ഗർഭിണിയായതോടെ യുപിയിലേയ്ക്ക് കടന്നു.