KOLAYAD
കണ്ണവം പാലത്തിൽ ഇനി ചിത്രങ്ങൾ കണ്ട് നടക്കാം

കണ്ണവം: പാലത്തിന്റെ 200-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന ചിത്രരചന
ചിറ്റാരിപ്പറമ്പ്: ചരിത്രം കഥപറയുന്ന കണ്ണവം പഴയപാലത്തിന്റെ 200-ാം വാർഷികാഘോഷത്തിന് പാലത്തിന്റെ സുരക്ഷാഭിത്തിയിൽ ചരിത്ര ചിത്രരചന നടത്തി.
പടയോട്ടങ്ങൾക്കും പലായനങ്ങൾക്കും മൂകസാക്ഷിയായ കണ്ണവം പാലം 1823-ൽ മദ്രാസ് പയനിയേഴ്സാണ് നിർമിച്ചതെന്ന് പാലത്തിന്റെ സുരക്ഷാഭിത്തിയിലെ ഫലകത്തിൽ കൊത്തിവെച്ചത് ഇപ്പോഴും തെളിഞ്ഞുകാണാം.
2002-ൽ കണ്ണവം പുഴയ്ക്ക് കുറുകെ പുതിയ പാലം തുറക്കുന്നതുവരെ വലിയ ടിപ്പർ ലോറികൾവരെ കടന്നുപോയത് കണ്ണവം പഴയപാലത്തിൽ കൂടിയാണ്. ലോഹങ്ങൾ ഒന്നുമില്ലാതെ കരിങ്കല്ല്, ചെങ്കല്ല്, ചുണ്ണാമ്പ്, ശർക്കര, കുമ്മായം എന്നിവ ഉപയോഗിച്ചാണ് പാലം നിർമിച്ചിരിക്കുന്നത്.
രണ്ട് ആർച്ചുകളായാണ് പാലം. കാൽനടയാത്രക്കാർക്ക് വാഹനങ്ങൾ പോകുമ്പോൾ സുരക്ഷിതമായി മാറിനിൽക്കാനുള്ള സ്ഥലം പാലത്തിൽ ഉണ്ട്.
രണ്ട് നൂറ്റാണ്ടുകളിലായി ഉണ്ടായ പ്രളയവും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും അതിജീവിച്ച് തല ഉയർത്തി നിൽക്കുന്ന കണ്ണവം പാലത്തിന്റെ 200-ാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിക്കുകയാണ് നാട്ടുകാർ.
കണ്ണവം ഗാന്ധി സ്മാരക വായനശാലയും തൊടീക്കളം വി.പി. നാരായണമാരാർ വായനശാലയും സംയുക്തമായാണ് ആഘോഷ പരിപാടികൾ നടത്തുന്നത്. ആഘോഷത്തിന്റെ ഭാഗമായി ചരിത്രസെമിനാറും വയോജനസംഗമവും ആദ്യകാല കലാപ്രവർത്തകരെ ആദരിക്കലും നടന്നു. ചിത്രകാര കൂട്ടായ്മയിൽ ചരിത്രചിത്രരചനയും നടത്തി.
പഴശ്ശിരാജ, കുഞ്ഞാലി മരക്കാർ, ഭഗത്‌സിങ്, സുഭാഷ് ചന്ദ്ര ബോസ്, സ്വാമിവിവേകാനന്ദൻ, ശ്രീനാരായണഗുരു, മഹാത്മഗാന്ധി, സർദാർ വല്ലഭ്‌ഭായ് പട്ടേൽ, അബുൾകലാം തുടങ്ങി ചരിത്രപുരുഷൻമാരുടെയും തൊടീക്കളം ശിവക്ഷേത്രം, വെളുമ്പത്ത് മഖാം തുടങ്ങി ആരാധനാലയങ്ങളെയും പാലത്തിന്റെ ഭിത്തിയിൽ വരച്ചിട്ടുണ്ട്.
ശെൽവൻ മേലൂരിന്റെ നേതൃത്വത്തിൽ രാഗേഷ് പുന്നോൽ, ഷൈജു എരുവട്ടി, സുരേഷ് പാനൂർ, എം. രവീന്ദ്രൻ, ഷമിൽ നരവൂർ എന്നീ ചിത്രകാരൻമാരാണ് ചിത്രകാര കൂട്ടായ്മയിൽ പങ്കെടുത്തത്.
സംഘാടക സമിതി ചെയർമാൻ പാലക്കണ്ടി വിജയൻ, കൺവീനർ സുധാകരൻ തൊടീക്കളം, പ്രോഗ്രാം കമ്മറ്റി കൺവീനർ കെ. പ്രദീപൻ, പബ്ലിസിറ്റി കൺവീനർ വാഴയിൽ ഭാസ്കരൻ, എം.വി. യൂസഫ്, നാടകരചയിതാവും സംവിധായകനുമായ സണ്ണി കോളയാട്, കെ. പുരുഷു, കെ.കെ. ദിനേശൻ, പി. രാജേഷ്, ഒ.എൻ. സുധീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.
KOLAYAD
വായന്നൂർ നെയ്യമൃത് മഠം കുടുംബ സംഗമം

കോളയാട്: വായന്നൂർ നെയ്യമൃത് മഠം കൊട്ടിയൂർ പെരുമാൾ നെയ്യമൃത് ഭക്ത സംഘത്തിന്റെ നേതൃത്വത്തിൽ വൈരിഘാതക ക്ഷേത്ര ഹാളിൽ കുടുംബ സംഗമം നടത്തി. ഭക്തസംഘം സെക്രട്ടറി പി.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. മഠം കാരണവർ കെ.പി. കുഞ്ഞിരാമൻ നമ്പ്യാർ അധ്യക്ഷനായി. ഭക്തസംഘം പ്രവർത്തകസമിതി അംഗം സംഗീത് മഠത്തിൽ, ഗോവിന്ദൻ, കരുണാകരക്കുറുപ്പ്, സി. കുഞ്ഞിക്കണ്ണൻ,സത്യ പ്രകാശ്,സജി തച്ചറത്ത് എന്നിവർ സംസാരിച്ചു. 12ന് നെയ്യമൃത് വ്രതം ആരംഭിക്കും.
KOLAYAD
വെങ്ങളത്ത് പൊതിച്ചോര്‍ ശേഖരിക്കാനെത്തിയ ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്ക് മര്‍ദ്ദനമേറ്റു

കണ്ണവം: പൊതിച്ചോര്‍ ശേഖരിക്കാനെത്തിയ ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് മര്‍ദ്ദനമെന്ന് പരാതി. കണ്ണൂര്‍ കണ്ണവം വെങ്ങളത്ത് ഖാദി ബോര്‍ഡ് പരിസരത്താണ് സംഭവം. ഡിസിസി അംഗം പ്രഭാകരനാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഡിവൈഎഫ്‌ഐ നേതാക്കളായ ശരത്ത്, ലാലു എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റതെന്ന് പരാതിയില്‍ പറയുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് മര്‍ദ്ദനമെന്നും പരാതിയിലുണ്ട്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ ഡിവൈഎഫ്‌ഐ പുറത്ത് വിട്ടു.
KOLAYAD
കോളയാട് മഖാം ഉറൂസിന് നെല്ലേരി അബ്ദുള്ള ഹാജി കൊടിയേറ്റി

കോളയാട് : കോളയാട് മഖാം ഉറൂസിന് ഖുവ്വത്തുൽ ഇസ്ലാം മദ്രസ അങ്കണത്തിൽ മഹല്ല് രക്ഷാധികാരി നെല്ലേരി അബ്ദുള്ള ഹാജി കൊടിയേറ്റി. മഖാം സിയാറത്തിന് ശേഷം മഹല്ല് ഖത്തീബ് അബ്ദുൾ നാസർ ദാരിമി കട്ടിപ്പാറ മതവിഞ്ജാന സദസ് ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡൻറ് എ.പി.ഇബ്രാഹിം ഹാജി അധ്യക്ഷനായി. ഫളലു റഹ്മാൻ ഫൈസി, പേരോട് മുഹമ്മദ് അസ്ഹരി എന്നിവർ പ്രഭാഷണം നടത്തി. അബ്ദുൾ ഖാദർ ഫലാഹി, സൽമാൻ ഫൈസി, ഷഫീഖ് സഖാഫി, കെ.പി.ഫൈസൽ, കെ.പി.അസീസ്, അഷ്റഫ് തവരക്കാടൻ, കെ.കെ.അബൂബക്കർ, മുഹമ്മദ് കാക്കേരി, വി.സി. ഇഹ്സാൻ എന്നിവർ സംസാരിച്ചു.
ചൊവ്വാഴ്ച നടന്ന മതവിഞ്ജാന സദസ് ഹാഫിസ് ഇല്യാസ് സഖാഫി ഉദ്ഘാടനം ചെയ്തു. നെല്ലേരി ഹമീദ് അലി അധ്യക്ഷനായി. ഖലീൽ ഹുദവി മുഖ്യ പ്രഭാഷണം നടത്തി. ഹമീദ് മന്നാനി, മുഹമ്മദ് അഷറഫ് ഹിഷാമി, അബ്ദുൾ റാഷിദ് ഹംദാനി, അബ്ദുൾ ഗഫൂർ സഖാഫി, കെ.ഷക്കീർ, ഒ.കെ.അഷറഫ്, ടി.കെ.റഷീദ്, മുഹമ്മദ് പുന്നപ്പാലം, സലാം വായന്നൂർ എന്നിവർ സംസാരിച്ചു. ഉറൂസ് ബുധനാഴ്ച സമാപിക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്