Connect with us

Kannur

വിരമിച്ചശേഷം ബി.എൽ.ഒ.മാരായവരെ പിരിച്ചുവിടുന്നു

Published

on

Share our post

കണ്ണൂർ : സർവീസിൽനിന്ന് വിരമിച്ച ശേഷം ബി.എൽ.ഒ. (ബൂത്ത്് ലെവൽ ഓഫീസർ)മാരായ മുഴുവൻ പേരെയും ജോലിയിൽനിന്ന് നീക്കാൻ ഉത്തരവ്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശപ്രകാരമാണ് സർക്കാറിന്റെ ഈ തീരുമാനം.

അർഹരായവരെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുക, അനർഹരെയും മരിച്ചവരെയും നീക്കുക, പ്രവാസികളുടെ പാസ്പോർട്ട് വിലാസത്തിന്റെ അടിസ്ഥാനത്തിൽ വോട്ട് ചേർക്കുക തുടങ്ങിയവയാണ് ബൂത്ത്‌ ലെവൽ ഓഫീസർമാരുടെ കടമ. സർവീസിലുള്ളവർ, അങ്കണവാടി വർക്കർമാർ, എയ്ഡഡ് അധ്യാപകർ, സർക്കാർസർവീസിൽനിന്ന് വിരമിച്ചവർ എന്നിവരെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശാനുസരണം ബി.എൽ.ഒ.മാരായി നിയമിക്കുന്നത്.

ഈ പട്ടികയിൽനിന്ന് അങ്കണവാടി വർക്കർമാരെയും എയ്ഡഡ് സ്കൂൾ അധ്യാപകരെയും ഉടൻതന്നെ ഒഴിവാക്കുമെന്നും കരുതുന്നു. പുതുതായി വരുന്ന ഒഴിവുകൾ നികത്താൻ ഡേറ്റാ ബാങ്ക് തയ്യാറാക്കുന്നുണ്ട്.

ഗസറ്റഡ് ഓഫീസർ റാങ്കിൽ താഴെമുതൽ അറ്റൻഡർ തസ്തിക വരെയുള്ളവരെയാണ് ബി.എൽ.ഒ.മാരായി നിയമിക്കുന്നത്.

സംസ്ഥാനത്ത് ഒരു ബൂത്തിൽ ഒരു ബി.എൽ.ഒ. എന്നനിലയിൽ 25,140 പേരുണ്ടാകും. ഇതിൽ രണ്ടായിരത്തിലധികം പേരെങ്കിലും സർവീസിൽനിന്ന് വിരിമിച്ചവരാണ്. ഇവരെയാണ് കൂട്ടത്തോടെ പിരിച്ചുവിടുന്നത്. എല്ലാ ഓഫീസുകളിലെയും ഇത്തരം ജീവനക്കാരെ ഉടൻ ഒഴിവാക്കി പകരം സർവീസിലുള്ളവരെ നിയോഗിക്കണമെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം.

ജോലിഭാരത്താൽ വീർപ്പുമുട്ടുന്ന ഈ മേഖലയിൽ എന്തിനാണ് ജീവനക്കാരെ കൂട്ടത്തോടെ ഒഴിവാക്കിയതെന്ന ചോദ്യത്തിന് മുകളിൽനിന്നുള്ള നിർദേശമെന്നാണ് മറുപടി.

അതിനിടെ ബൂത്ത്‌ ലെവൽ ഓഫീസർമാർ സംഘടന രൂപവത്കരിച്ചതാണ് പ്രശ്നത്തിന് കാരണമെന്ന് പറയുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ബി.എൽ.ഒ. അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി ഉൾപ്പടെ ഏഴ് മുഖ്യ ഭാരവാഹികളെ ഒഴിവാക്കിയത്. ഇവരെല്ലാം സർവീസിലുള്ളവരാണ്.

വോട്ടർപട്ടിക പുതുക്കൽ സമയത്ത് പങ്കെടുക്കാതെ സംസ്ഥാനസമ്മേളനത്തിന്‌ പോയതിന്റെ പേരിൽ നേരത്തേ ആറുപേരെ നീക്കംചെയ്തിരുന്നു.

ബി.എൽ.ഒ.മാർക്ക്് പ്രതിവർഷം ആകെ ലഭിക്കുന്ന വേതനം 6000 രൂപയും 1200 രൂപ ഫോൺ അലവൻസും മാത്രമാണ്. 2013-നുശേഷം വർധനയുണ്ടായിട്ടില്ലെന്നും അവർ പറയുന്നു.


Share our post

Kannur

ലഹരി വിമുക്തിക്ക് സൗജന്യ മനസ്വി പ്രത്യേക ഒ.പി തുടങ്ങി

Published

on

Share our post

കണ്ണൂർ: ജില്ലാ ആയുർവേദ ആശുപത്രിയിൽ ലഹരി വിമുക്തി ചികിത്സക്കായി മനസ്വി എന്ന പ്രത്യേക ഒ പി പ്രവർത്തനം ആരംഭിച്ചു. മദ്യം, മറ്റു ലഹരി പദാർത്ഥങ്ങൾ എന്നിവയുടെ ദുരുപയോഗം മൂലമുള്ള ശാരീരിക, മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്കും, ഡീ-അഡിക്ഷൻ ചികിത്സയ്ക്ക് ശേഷം, തുടർ ചികിത്സ ആവശ്യമുള്ളവർക്കും കൺസൾട്ടേഷൻ, കൗൺസലിങ്ങ്, മരുന്നുകൾ എന്നിവ സൗജന്യമായി ലഭിക്കും. എല്ലാ ദിവസവും രാവിലെ ഒൻപത് മണി മുതൽ ഉച്ചക്ക് രണ്ട് വരെ ആശുപത്രിയിലെ മാനസികാരോഗ്യം വിഭാഗത്തിൽ ആവശ്യമുള്ളവർക്ക് സമീപിക്കാം.  ഇതര മാനസികരോഗങ്ങൾക്കും മരുന്നുകളും ചികിത്സയും സൗജന്യമാണ്. ഫോൺ: 0497 2706666.


Share our post
Continue Reading

Kannur

കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ

Published

on

Share our post

കണ്ണൂര്‍: കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ. കണ്ണൂര്‍ പയ്യന്നൂരിലാണ് മുല്ലക്കോട് സ്വദേശിയായ നിഖില അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന ഇവർ നേരെത്തെ കഞ്ചാവ് കേസിലും പിടിയിലായിരുന്നു. മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്

യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പയ്യന്നൂര്‍ എക്സൈസ് സംഘം മുല്ലക്കോടിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടിൽ നിന്ന് മെത്താഫിറ്റമിൻ കണ്ടെടുത്തത്. നേരത്തെ ഇവരുടെ വീട്ടിൽ നിന്ന് തന്നെയാണ് കഞ്ചാവും പിടികൂടിയത്. 2023 ഡിസംബറിലാണ് ഇവര്‍ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്. പാക്കറ്റുകളിലാക്കിയ കഞ്ചാവുകളാണ് അന്ന് പിടിച്ചെടുത്തത്.ഇതിനുപിന്നാലെയാണിപ്പോള്‍ വീണ്ടും മറ്റൊരു ലഹരിക്കേസിൽ അറസ്റ്റിലായത്. ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് ആളുകള്‍ക്കിടയിൽ അറിയപ്പെട്ടിരുന്ന യുവതിയാണ് നിഖില. തുടര്‍ന്നാണ് ഇവര്‍ ബുള്ളറ്റ് ലേഡിയെന്ന് അറിയപ്പെട്ടു തുടങ്ങിയത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് മയക്കുമരുന്ന് വിൽപനയിലേക്ക് ഉള്‍പ്പെടെ ഇവര്‍ തിരിഞ്ഞതെന്നാണ് എക്സൈസ് പറയുന്നത്.


Share our post
Continue Reading

Kannur

പാർട്ടികൾ ബൂത്ത് ലെവൽ ഏജന്റുമാരെ നിയമിക്കണം

Published

on

Share our post

കണ്ണൂർ: 2026ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ബൂത്ത് ലെവൽ ഏജന്റുമാരെ (ബിഎൽഎ) അംഗീകൃത രാഷ്ട്രീയ പാർട്ടികൾ മാർച്ച് ഒന്നിനകം നിയമിക്കണമെന്ന്ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ  അറിയിച്ചു. നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ അതാത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്കാണ് ബി.എൽ.എമാരുടെ ലിസ്റ്റ് സമർപ്പിക്കേണ്ടത്.വോട്ടർ പട്ടികയിൽ അപാകതകളുണ്ടെങ്കിൽ തിരുത്തുന്നതിനും മരണപ്പെട്ടവരുൾപ്പെടെ ഒഴിവാക്കപ്പെടേണ്ടവരെ കണ്ടെത്തുന്നതിനും ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) ബി.എൽ.എമാരുമായി അതാത് പോളിംഗ് സ്റ്റേഷനുകളിൽ യോഗം ചേരും.


Share our post
Continue Reading

Trending

error: Content is protected !!