ഡ്രൈവിങ് ലൈസന്‍സുകള്‍ ഇനി സ്മാര്‍ട്ട് കാര്‍ഡ് രൂപത്തില്‍ ഈ മാസം 20 മുതൽ

Share our post

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സുകള്‍ ഇനി സ്മാര്‍ട്ട് കാര്‍ഡ് രൂപത്തില്‍.കഴിഞ്ഞ 22 വര്‍ഷമായി ഹൈക്കോടതിയില്‍ കുരുങ്ങി കിടന്നിരുന്ന കേസില്‍ തീരുമാനമായി.

ഇനിമുതല്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ ആര്‍സിപിവിസി കാര്‍ഡുകളായി വിതരണം ചെയ്യും. ഈ മാസം 20 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 7 സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് കാര്‍ഡ് പുറത്തിറക്കുന്നത്.

ആധാര്‍, പാന്‍കാര്‍ഡ് അടക്കമുള്ള സര്‍ക്കാര്‍ രേഖകള്‍ പലതും സ്മാര്‍ട് കാര്‍ഡ് രൂപത്തിലേക്ക് മാറിയിട്ട് വര്‍ഷങ്ങളായി. പക്ഷെ സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സ് ഇപ്പോഴും അച്ചടിക്കുന്നത് നിലവാരമില്ലാത്ത പേപ്പറിലാണ്.

ഇതാകട്ടെ കാലാവധി കഴിയുന്നതിനു മുൻപ് തന്നെ നശിച്ചുപോകുന്ന അവസ്ഥയിലും. ലൈസന്‍സ് ഉടമയുടെ വ്യക്തി വിവരങ്ങള്‍ പോലും വ്യക്തമായി കാണാന്‍ സാധിക്കില്ല എന്നതായിരുന്നു പ്രധാന പ്രശ്നം.

മാത്രമല്ല കാലാവധി കഴിഞ്ഞ ലൈസന്‍സുകള്‍ പുതുക്കാന്‍ 1000 രൂപയോളം ചിലവഴിക്കേണ്ടി വന്നിട്ടും തിരികെ ലഭിക്കുന്നതാകട്ടെ ലാമിനേറ്റ് ചെയ്ത പേപ്പര്‍.

എന്നാല്‍ ലൈസന്‍സ് സ്മാര്‍ട്ട് കാര്‍ഡ് രീപത്തിലേക്ക് മാറുന്നതോടെ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. മാത്രമല്ല നശിച്ചുപോകുമെന്ന ഭയവും വേണ്ട.

ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനി നടത്തി വന്നിരുന്ന നിയമയുദ്ധമാണ് സര്‍ക്കാരിന്റെ സ്മാര്‍ഡ് ലൈസന്‍സ് കാര്‍ഡ് എന്ന ലക്ഷ്യത്തിനു വിലങ്ങുതടിയായി നിന്നിരുന്നത്.

റോസ് മെര്‍ത്ത സൊല്യൂഷന്‍സ് കണ്‍സോര്‍ഷ്യവുമായിട്ടായിരുന്നു സര്‍ക്കാരിന്റെ ആദ്യ കരാര്‍.198 രൂപയുടെ പിവിസി കാര്‍ഡും 395 രൂപയുടെ സ്മാര്‍ട്ട് ഒപ്റ്റിക്കല്‍ കാര്‍ഡുമായിരുന്നു ഈ കരാറില്‍ പറഞ്ഞിരുന്നത്.

എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഈ കരാര്‍ റദ്ദാക്കുകയായിരുന്നു. ഇതോടെ റോസ് മെര്‍ത്ത സൊല്യൂഷന്‍സ് ഹൈക്കോടതിയില്‍ കേസ് കൊടുത്തു.

ഇതിനു പിന്നാലെ മാറി മാറി വന്ന സര്‍ക്കാരുകള്‍ കെല്‍ട്രോണ്‍, കേരള ബുക്ക് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റി എന്നിവര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് നിര്‍മ്മിക്കാനുള്ള കരാര്‍ നല്‍കിയെങ്കിലും റോസ് മെര്‍ത്തയുടെ വാദം കാരണം കോടതി ഇതു തടഞ്ഞുവക്കുകയായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!