Kerala
മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികാരം; ടിപ്പറുമായി വളവില്‍ കാത്തുനിന്നു, ഇടിപ്പിച്ച് കൊന്നു

നെയ്യാറ്റിന്‍കര: പുനയല്‍ക്കോണത്തുവെച്ച് ടിപ്പറിടിച്ച് പെരുങ്കടവിള, തോട്ടവാരം, കുഴിവിളമേലെ പുത്തന്‍വീട്ടില്‍ രഞ്ജിത്ത് ആര്‍.രാജ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ ആക്രമണത്തിന് തയ്യാറെടുത്തിരുന്നതായി പോലീസ്.
അപകടമരണം സംഭവിച്ചില്ലെങ്കില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നുവെന്നാണ് പോലീസ് കരുതുന്നത്. രഞ്ജിത്തിനെ ഇടിച്ചിട്ട ടിപ്പറില്‍നിന്ന് കണ്ടെടുത്ത വെട്ടുകത്തിയും വടിവാളും ഇതിനു വേണ്ടിയായിരുന്നുവെന്നാണ് സംശയിക്കുന്നത്.
ഞായറാഴ്ച രാവിലെ 10.45-നാണ് പുനയല്‍ക്കോണത്തുവെച്ച് രഞ്ജിത്ത് ടിപ്പറിടിച്ച് മരിച്ചത്. ടിപ്പറോടിച്ചിരുന്ന കീഴാറൂര്‍, കൊല്ലംകാല, ശ്യാം നിവാസില്‍ ശരത്തിനെ(28) ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് അന്വേഷണസംഘം അപേക്ഷ നല്‍കും.
വാക്കുതര്‍ക്കം കൊലപാതകത്തിലേക്ക്
കൊല്ലപ്പെട്ട രഞ്ജിത്തും പ്രതി ശരത്തും സുഹൃത്തുക്കളായിരുന്നു. ശരത്ത് ജ്യേഷ്ഠന്റെ ടിപ്പറാണ് ഓടിച്ചിരുന്നത്. തേരണിയിലെയും കോട്ടയ്ക്കലിലെയും ക്വാറികളില്‍ പാറയും പാറപ്പൊടിയും കയറ്റുന്ന ഇടനിലക്കാരനായിട്ടാണ് രഞ്ജിത്ത് പ്രവര്‍ത്തിച്ചിരുന്നത്.
രഞ്ജിത്തിന്റെ പല പണമിടപാടുകളും ശരത്ത് മുഖേനയാണ് നടത്തിയിരുന്നത്. പിന്നീട് ഇവര്‍ തെറ്റിപ്പിരിയുകയായിരുന്നു. ശരത്തിന്റെ ജേഷ്ഠന്‍ ശ്യാംലാലുമായി രഞ്ജിത്ത് വാക്കേറ്റമുണ്ടായി. ഇതിനെ തുടര്‍ന്ന് രഞ്ജിത്ത് ശ്യാംലാലിനെ മര്‍ദിച്ചു. ഇതാണ് ശരത്തും രഞ്ജിത്തും തമ്മില്‍ പിണങ്ങാന്‍ ഇടയാക്കിയത്.
ക്വാറിയില്‍ നിന്നു പാറയും പാറപ്പൊടിയും കയറ്റുന്നത് സംബന്ധിച്ചുള്ള സീനിയോറിട്ടി തര്‍ക്കം ഇവര്‍ തമ്മിലുണ്ടായി. ഇതിന്റെ പേരില്‍ രഞ്ജിത്തും ശരത്തും തമ്മില്‍ കൈയാങ്കളിയും നടന്നു. ഇതിന് ശേഷം ഇരുവരും തമ്മിലുള്ള പകയും വര്‍ധിച്ചിരുന്നു. ഇതിനിടയിലാണ് ഈസ്റ്റര്‍ ദിനം പുലര്‍ച്ചെ ശരത്തും രഞ്ജിത്തും തമ്മില്‍ പെരുമ്പഴുതൂരില്‍വെച്ച് വാക്കുതര്‍ക്കമുണ്ടായത്.
വാക്കുതര്‍ക്കം അടിയിലും കലാശിച്ചു. ഇതാണ് രഞ്ജിത്തിനെ വകവരുത്താന്‍ ശരത്തിനെ പ്രേരിപ്പിച്ചതെന്നാണ് അന്വേഷണസംഘം കരുതുന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികാരം നടത്തുകയും ചെയ്തു.
ടിപ്പര്‍ സ്റ്റാര്‍ട്ടാക്കി കാത്തുനിന്നു….
അപകടത്തിന് മുന്‍പ് രഞ്ജിത്ത് സഹോദരി രമ്യയുടെ പേരൈക്കോണത്തെ വീട്ടിലായിരുന്നു. ഇവിടെനിന്ന് ബൈക്കില്‍ തിരിക്കുന്ന വിവരം രഞ്ജിത്തിനെ പിന്തുടര്‍ന്ന സംഘം ശരത്തിനെ അറിയിച്ചിരുന്നുവെന്ന് അന്വേഷണസംഘം കരുതുന്നു.
അപകടം നടന്ന പുനയല്‍കോണത്തെ രണ്ടാം വളവിലാണ് ശരത്ത് ടിപ്പറുമായി കാത്തുനിന്നത്. ആദ്യവളവ് കടന്ന് രഞ്ജിത്ത് ബൈക്കിലെത്തുന്ന വിവരം പിന്തുടര്‍ന്നവര്‍ ശരത്തിനെ ധരിപ്പിച്ചെന്നും ഇതിന് ശേഷമാണ് ടിപ്പര്‍ സ്റ്റാര്‍ട്ടാക്കി രഞ്ജിത്തിനെ ഇടിച്ചിട്ടതെന്നും പോലീസ് പറയുന്നു.
ആദ്യം ഇടിച്ചിട്ടതിന് ശേഷം ടിപ്പര്‍ വീണ്ടും പിന്നോട്ടെടുത്തു. വീണ്ടും ഇടിച്ചശേഷം ടിപ്പര്‍ മുന്നോട്ടെടുക്കുമ്പോഴാണ് റോഡുവക്കില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകളില്‍ ഇടിച്ചത്. അപകടം നടന്ന സ്ഥലത്തിന് അടുത്തായുള്ള വീട്ടില്‍ നടന്ന ചടങ്ങിനെത്തിയവരുടെ കാറുകളെയാണ് ടിപ്പര്‍ ഇടിച്ചത്.
ശബ്ദംകേട്ട് വീട്ടിലുള്ളവര്‍ പുറത്തിറങ്ങിയതോടെ ടിപ്പര്‍ ഉപേക്ഷിച്ച് ഇവര്‍ മുങ്ങി. കാറുകളില്‍ ഇടിച്ചിട്ടില്ലായിരുന്നെങ്കില്‍ ടിപ്പര്‍ നിര്‍ത്താതെ ഓടിച്ചുപോകുമായിരുന്നെന്നും അന്വേഷണസംഘം കരുതുന്നു.
പോലീസിന്റെ റിപ്പോര്‍ട്ട് ജാമ്യത്തിന് തടസ്സമായി
രഞ്ജിത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ മാരായമുട്ടം പോലീസ് ആദ്യം കേസെടുത്തത് മനഃപൂര്‍വമല്ലാത്ത നരഹത്യക്കുള്ള 304 എ വകുപ്പ് പ്രകാരമാണ്. ഈ വിവരം നെയ്യാറ്റിന്‍കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മൂന്നിനെ പോലീസ് അറിയിച്ചിരുന്നു.
ഈ വകുപ്പ് പ്രകാരം ജാമ്യം ലഭിക്കുമെന്ന് അഭിഭാഷകന്‍ ധരിപ്പിച്ചതിനെ തുടര്‍ന്നാണ് പോലീസിന് പിടികൊടുക്കാതെ ശരത്ത് കോടതിയില്‍ കഴിഞ്ഞ ദിവസം കീഴടങ്ങിയത്.
കീഴടങ്ങിയ ശരത്ത് കോടതിയില്‍ താന്‍ ഓടിച്ചിരുന്ന ടിപ്പറിടിച്ചാണ് അപകടമുണ്ടായതെന്നും അപകടം അശ്രദ്ധമൂലമുണ്ടായതാണെന്നുമാണ് ധരിപ്പിച്ചത്. എന്നാല്‍ മാരായമുട്ടം പോലീസ് കൊലപാതകമുള്‍പ്പെടെ 302, 34 വകുപ്പുകള്‍ കൂടി ചേര്‍ത്ത് കോടതിയില്‍ പുതിയ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇതാണ് കോടതിയില്‍ സ്വമേധയാ കീഴടങ്ങിയ ശരത്തിന് ജാമ്യം ലഭിക്കാതെ പോയത്. ജുഡീഷ്യല്‍ കസ്റ്റഡിയിലായ ശരത്തിനായി അന്വേഷണസംഘം ബുധനാഴ്ച കസ്റ്റഡി അപേക്ഷ നല്‍കും. ശരത്തിനെ കസ്റ്റഡിയില്‍ ലഭിച്ചാലെ ടിപ്പറിലുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ ആരൊക്കെയെന്ന് മനസ്സിലാകൂ.
ടിപ്പറിലുണ്ടായിരുന്നവരില്‍ ശരത്തിനെ കോടതിയിലെത്തിക്കാന്‍ സഹായിച്ച വടകര ജോസ് വധക്കേസിലെ പ്രതി ഉണ്ടായിരുന്നോയെന്നും വ്യക്തമാകൂ. ടിപ്പറിലുണ്ടായിരുന്ന ഒരാള്‍ വണ്ടിയിലെ ക്ലീനറാണെന്നാണ് പോലീസ് കരുതുന്നത്.
Kerala
തൃശൂരില്‍ ചോരക്കളി; ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ നടന്നത് മൂന്നു കൊലകള്‍, പ്രതികളെ പിടികൂടി പൊലീസ്


തൃശൂർ: തൃശൂരില്‍ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ നടന്നത് മൂന്നു കൊലകള്‍. വടക്കാഞ്ചേരി പൊലീസ് കോട്ടേഴ്സിന് സമീപം യുവാക്കള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ കുത്തേറ്റാണ് നാൽപ്പത്തിയഞ്ചുകാരന്‍ മരിച്ചത്. വാഴക്കോടാണ് തര്‍ക്കത്തിനിടെ യാത്രക്കാര്‍ തള്ളിയിട്ട ജ്യൂസു കടയുടമ മരിച്ചത്. പൊന്നൂക്കരയില്‍ മദ്യലഹരിയില്‍ സുഹൃത്തിന്‍റെ തല ഭിത്തിയിടിച്ചാണ് കൊലപ്പെടുത്തിയത്. പൊന്നൂക്കരയിലെയും വടക്കാഞ്ചേരിയിലെയും പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വടക്കാഞ്ചേരിയില്‍ ഇന്നലെ രാത്രിയായിരുന്നു ആദ്യ സംഭവം നടന്നത്. ഉത്രാളിക്കാവ് പൂരം കൂടിയ ശേഷം ആക്ട്സ് പ്രവര്‍ത്തകനായിരുന്ന സേവ്യറും സുഹൃത്ത് അനീഷും പൊലീസ് ക്വാട്ടേഴ്സിന് സമീപത്തെ വിഷ്ണുവിന്‍റെ വീട്ടിലേക്കെത്തുകയായിരുന്നു. ഇരു കൂട്ടരും തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു. വിഷ്ണുവിനെ വിളിച്ചിറക്കി സംസാരിക്കുന്നതിനിടെ തര്‍ക്കമുണ്ടായി. തര്‍ക്കത്തിനൊടുവില്‍ വിഷ്ണു കൈയ്യിലൊളിപ്പിച്ചുവച്ച കത്തി ഉപയോഗിച്ച് സേവ്യറിനെയും അനീഷിനെയും കുത്തി. ഇരുവരെയും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും സേവ്യര്‍ പുലര്‍ച്ചെയോടെ മരിച്ചു. പ്രതി വിഷ്ണുവിനെ പിന്നീട് വടക്കാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു.
വാഴക്കോട്ടെ ജ്യൂസുകടയില്‍ കാറിലെത്തിയ നാലംഗ സംഘം കാർ പാര്‍ക്കു ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് കടയുടമ അബ്ദുള്‍ അസീസുമായി തര്‍ക്കമുണ്ടായത്. ഭീഷണി മുഴക്കിയശേഷം പോയ നാലംഗ സംഘം രാത്രി പതിനൊന്ന് മണിയോടെ തിരിച്ചെത്തി കടയുടമയെ ആക്രമിക്കുകയായിരുന്നു. യുവാക്കള്‍ പിടിച്ചു തള്ളിയതോടെ കടയുടമ കുഴഞ്ഞു വീഴുകയായിരുന്നു. ഇതോടെ നാലുപേരും കാറില്‍ കയറി രക്ഷപ്പെട്ടു. ബന്ധുക്കള്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അബ്ദുള്‍ അസീസിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. പ്രതികളെ തിരിച്ചറിയാനുള്ള ശ്രമം തടരുകയാണെന്നും കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
പൊന്നൂക്കരയിലെ സുകുമാരന്‍റെ വീട്ടില്‍ മദ്യപാനത്തിനിടെയാണ് കൊലപാതകം നടന്നത്. സുകുമാരന്‍റെ സുഹൃത്തുക്കളായിരുന്നു കൊല്ലപ്പെട്ട സുധീഷും പ്രതിയായ വിഷ്ണുവും. മദ്യപിച്ചിരിക്കുന്നതിനിടെ പതിനഞ്ചു കൊല്ലം മുമ്പ് സുധീഷിന്‍റെ സഹോദരിയെ വിഷ്ണു കളിയാക്കിയത് ഓര്‍മ്മവന്നു. സുധീഷിത് ചോദിച്ചതോടെ തര്‍ക്കമായി. തടര്‍ന്നായിരുന്നു വിഷ്ണു സുധീഷിന്‍റെ തല ഭിത്തിയിലടിച്ച് പരിക്കേല്‍പ്പിച്ചത്. ബ്ലേഡ് കൊണ്ട് മുതുകിലും പരിക്കേല്‍പ്പിച്ചു. സുകുമാരനാണ് നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചയോടെ സുധീഷ് മരിച്ചു. വിഷ്ണുവിനെ സംഭവ സ്ഥലത്തുവച്ചുതന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Kerala
മലയോരത്തിന്റെ കണ്ണീരൊപ്പണം, കടലോരത്തിന്റെ ആധി അകറ്റണം: ഓർത്തഡോക്സ് സഭ


കോട്ടയം: ചൂരൽമല, മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസം വൈകുന്നതിൽ ഖേദം പ്രകടിപ്പിച്ച് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ. വാഗ്ദാനങ്ങൾ പാലിക്കപ്പെടാൻ വൈകുന്നത് ദുരന്തബാധിതരുടെ ആത്മാഭിമാനത്തിന് ക്ഷതമേൽപ്പിക്കുകയാണെന്നും പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് നിരീക്ഷിച്ചു.
2024 ജൂലൈ 30നാണ് കേരളത്തെയാകെ കണ്ണീരിലാഴ്ത്തിക്കൊണ്ട് വയനാട്ടിലെ ചൂരൽമല,മുണ്ടക്കൈ മേഖലകളിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായത്. 210 ദിനങ്ങൾ പിന്നിടുമ്പോഴും പുനരധിവാസം വൈകുന്നു എന്നത് ഖേദകരമാണ്. ദുരന്ത സമയത്ത് നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെടാൻ വൈകുംതോറും ആ ജനതയുടെ ആത്മാഭിമാനത്തിന് ക്ഷതമേൽക്കുകയും കഷ്ടത വർദ്ധിക്കുകയും ചെയ്യുന്നു.
പുനരധിവാസത്തിന്റെ ഭാഗമായി പുതിയ വീടുകൾ വെച്ച് നൽകാമെന്ന് ആദ്യം പ്രഖ്യാപിച്ചത് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയാണ്. 50 വീടുകൾ വെച്ച് നൽകാനുള്ള സന്നദ്ധത സർക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഉചിതമായ മറുപടി ലഭിക്കാത്തതിനാൽ സഭ സ്വന്തം നിലയിൽ ഭൂമി കണ്ടെത്തി ആ ജനതയെ പുനരധിവസിപ്പിക്കുന്നതിനെക്കുറിച്ച് പരിശുദ്ധ സുന്നഹദോസ് ചർച്ച ചെയ്തു.മലയോരത്തിന്റെ കണ്ണീരുപ്പ് വീണ മണ്ണിന് സമാനമാണ് കടലോര ജനതയുടെ ജീവിതവും. മുനമ്പം ഭൂമി പ്രശ്നത്തിൽ ഉറക്കം നഷ്ടപ്പെട്ട കുടുംബങ്ങൾ ഇന്നും പ്രതിഷേധത്തിലാണ്. അവരുടെ ആശങ്ക അവസാനിപ്പിക്കാനുള്ള സത്വരമായ നടപടികൾ ഉണ്ടാകണം. കടൽ മണൽ ഖനനം മറ്റൊരു പ്രശ്നമായി മാറുന്നു. കടലിന്റെ അടിത്തട്ട് ഇളക്കുമ്പോൾ സംഭവിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ ആരും ഗൗനിക്കുന്നില്ല. മത്സ്യസമ്പത്ത് നഷ്ടമായാൽ തീരദേശജനത വറുതിയിലാകുമെന്നും പരിശുദ്ധ എപ്പിസ്ക്കോപ്പൽ സിനഡ് നിരീക്ഷിച്ചു.
Kerala
കുപ്പിയുടെ കാര്യത്തില്‍ കടുപ്പിച്ച് കേന്ദ്രം,ഏപ്രില്‍ ഒന്ന് മുതൽ പുനരുപയോഗിക്കാവുന്ന കുപ്പികള്‍ നിര്‍ബന്ധം


വരുന്ന ഏപ്രില്‍ ഒന്നാം തീയതി മുതല്‍ 30 ശതമാനം റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക് ബോട്ടിലുകള്‍ നിർബന്ധമാക്കിയ കേന്ദ്രസർക്കാറിന്റെ ഉത്തരവിനെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങി വൻകിട പാനീയ കമ്പനികള്‍.കൊക്കക്കോള, പെപ്സി, എന്നിവ ഉള്‍പ്പെടെയുള്ള പാനീയ നിർമ്മാതാക്കളാണ് സർക്കാരിന്റെ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. റീസൈക്കിള്‍ ചെയ്ത ബോട്ടിലുകളുടെ ലഭ്യത സംബന്ധിച്ചുള്ള ആശങ്കകളാണ് കോടതി കയറാൻ കമ്പനികളെ പ്രേരിപ്പിച്ചത്. ഉല്‍പ്പന്നങ്ങള്‍ക്ക് ഉയർന്ന ഡിമാൻഡ് നില്‍ക്കുന്ന വേനല്‍ക്കാലത്ത് ഇത്തരം നിയമങ്ങള്‍ കൊണ്ടുവരുന്നത് വില്പനയെ ബാധിക്കും എന്ന ആശങ്കയാണ് കമമ്പകള്‍ക്കുള്ളത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്