Connect with us

Kerala

ശസ്ത്രക്രിയക്കിടെ ഗര്‍ഭപാത്രത്തില്‍ തുണികുടുങ്ങി,പുറത്തെടുത്തത് എട്ട് മാസം കഴിഞ്ഞ്

Published

on

Share our post

തിരുവനന്തപുരം: പ്രസവശസ്ത്രക്രിയക്കിടെ ആസ്പത്രി അധികൃതരുടെ അനാസ്ഥകാരണം സര്‍ജിക്കല്‍ കോട്ടണ്‍ തുണി ഗര്‍ഭപാത്രത്തില്‍ കുടുങ്ങി. നെയ്യാറ്റിന്‍കര താലൂക്ക് ആസ്പത്രിയിലെ ശസ്ത്രക്രിയക്കിടയില്‍ തുണി കുടുങ്ങിയതിനാല്‍ എട്ടുമാസത്തോളം യുവതിക്ക് പല ആരോഗ്യപ്രശ്‌നങ്ങളുണ്ടായി. മറ്റൊരു ആസ്പത്രിയില്‍ നടത്തിയ പരിശോധനയില്‍ തുണി കണ്ടെത്തി. മണിക്കൂറുകള്‍നീണ്ട തുറന്ന ശസ്ത്രക്രിയക്കുശേഷമാണ് പുറത്തെടുത്തത്.

നെയ്യാറ്റിന്‍കര പ്ലാമൂട്ടതട സ്വദേശിനി ജീതുവാണ് (24) അനാസ്ഥയ്ക്കിരയായത്. യുവതിയുടെ അമ്മ നല്‍കിയ പരാതിയില്‍ പ്രസവശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ സുജാ അഗസ്റ്റിന്റെ പേരില്‍ കേസെടുത്തതായി പോലീസ് പറഞ്ഞു.

കഴിഞ്ഞവര്‍ഷം ജൂലായ് 26-നാണ് പ്രസവശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തത്. ശസ്ത്രക്രിയാസമയത്ത് ഉപയോഗിക്കുന്ന തുണി ഗര്‍ഭപാത്രത്തില്‍ കുടുങ്ങിയതറിയാതെ ശരീരം തുന്നിച്ചേര്‍ത്തു. ആറുദിവസത്തിനുശേഷം വീട്ടിലേക്ക് പോയി.

എന്നാല്‍ വീട്ടിലെത്തിയതോടെ ഇവര്‍ക്ക് സ്ഥിരം ആരോഗ്യപ്രശ്‌നങ്ങളുണ്ടായി. വയറുവേദന, പനി, മൂത്രത്തില്‍ പഴുപ്പ് എന്നിവ തുടര്‍ന്നതിനാല്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടറെത്തന്നെ കാണിച്ചു. എന്നാല്‍, ഗര്‍ഭപാത്രം ചുരുങ്ങാത്തതിനാലാണ് ഇങ്ങനെയുണ്ടാകുന്നതെന്നും മരുന്നുകള്‍ കഴിച്ചാല്‍ ശരിയാകുമെന്നായിരുന്നു മറുപടി.

പിന്നീട് തിരുവനന്തപുരം എസ്.എ.ടി. ആസ്പത്രിയില്‍ വിദഗ്ധ ചികിത്സതേടി. ഇവിടെ നടത്തിയ സ്‌കാനിങ്ങിലാണ് ഗര്‍ഭപാത്രത്തില്‍ തുണി കണ്ടെത്തിയത്. ശസ്ത്രക്രിയയും 20 ദിവസത്തെ ആസ്പത്രിവാസവും കഴിഞ്ഞാണ് ഡിസ്ചാര്‍ജ് ചെയ്തത്. ഡോക്ടര്‍ സുജാ അഗസ്റ്റിന്‍ അശ്രദ്ധമായാണ് ശസ്ത്രക്രിയ നടത്തിയതെന്ന് എഫ്.ഐ.ആറിലും പറയുന്നുണ്ട്.

സംഭവിക്കാന്‍ പാടില്ലാത്തത്
സംഭവിക്കാന്‍ പാടില്ലാത്തതാണുണ്ടായത്. ശസ്ത്രക്രിയചെയ്ത ഡോക്ടര്‍ക്കും നഴ്സുമാര്‍ക്കും സംഭവിച്ച പിഴവാണിത്. അവര്‍ക്കെതിരേ നടപടിയുണ്ടാകും.
– നെയ്യാറ്റിന്‍കര ആസ്പത്രി അധികൃതര്‍


Share our post

Kerala

സ്വകാര്യ ബസുകള്‍ അനിശ്ചിതകാല ബസ് സമരത്തിലേക്ക്

Published

on

Share our post

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അനിശ്ചിതകാല ബസ് സമരത്തിലേക്ക്. ദീര്‍ഘദൂര-ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ പെര്‍മിറ്റുകള്‍ യഥാസമയം പുതുക്കി നല്‍കണമെന്നും വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരം നടത്തുന്നതെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. നിസാര കാരണങ്ങള്‍ പറഞ്ഞ് ഭീമമായ തുക പിഴ ചുമത്തുന്ന ഗതാഗത വകുപ്പിന്റെയും പൊലീസിന്റെയും നടപടി അവസാനിപ്പിക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെടുന്നു.
കെ.സ്.ആര്‍.ടി സി തൊഴിലാളി യൂണിയന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഗതാഗത വകുപ്പില്‍ നിന്ന് ബസുകളുടെ പെര്‍മിറ്റുകള്‍ പുതുക്കി ലഭിക്കുന്നില്ല. 14 വര്‍ഷം മുമ്പ് നിശ്ചയിച്ച ടിക്കറ്റ് നിരക്കാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഇപ്പോഴും ഈടാക്കുന്നത്. ആയതിനാല്‍ വിദ്യാര്‍ത്ഥികളുടെ മിനിമം ടിക്കറ്റ് നിരക്ക് അഞ്ചു രൂപയാക്കാനുമാണ് ആവശ്യം. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പൊതു ഗതാഗതത്തെ തകര്‍ക്കുന്ന നടപടികളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നതിനാലാണ് സര്‍വീസ് നിര്‍ത്തി വെച്ചു കൊണ്ടുള്ള സമരത്തിന് ഫെഡറേഷന്‍ നിര്‍ബന്ധിതമായത്. മൂന്നോ നാലോ ദിവസങ്ങള്‍ക്കുള്ളില്‍ മറ്റു ബസുടമ സംഘടനകളുമായും തൊഴിലാളി സംഘടനകളുമായും കൂടിയാലോചന നടത്തി സമരത്തിന്റെ രീതിയും തീതിയും പ്രഖ്യാപിക്കുന്നതാണെന്നും ഭാരവാഹികള്‍ അറിയിച്ചു.


Share our post
Continue Reading

Kerala

മുസ്ലിംലീഗ്‌: ഖാദർ മൊയ്‌തീൻ വീണ്ടും പ്രസിഡന്റ്, കുഞ്ഞാലിക്കുട്ടി ജനറൽ സെക്രട്ടറി

Published

on

Share our post

ചെന്നൈ: മുസ്ലിംലീഗ്‌ അഖിലേന്ത്യാ പ്രസിഡന്റായി പ്രൊഫ. കെ എം ഖാദർ മൊയ്‌തീനെയും ജനറൽ സെക്രട്ടറിയായി പി കെ കുഞ്ഞാലിക്കുട്ടിയേയും വീണ്ടും തെരഞ്ഞെടുത്തു. സാദിഖലി ശിഹാബ്‌ തങ്ങൾ അഡ്വൈസറി കമ്മിറ്റി ചെയർമാനാണ്‌. പി വി അബ്‌ദുൾ വഹാബാണ്‌ ചെയർമാൻ. ചെന്നൈയിൽ ചേർന്ന ദേശീയ കൗൺസിൽ യോഗത്തിലാണ്‌ ഭാരവാഹികളെ തെരഞ്ഞെടുത്തത്‌. പ്രധാന ഭാരവാഹികൾക്ക്‌ ആർക്കും മാറ്റമില്ല.

ഇ ടി മുഹമ്മദ്‌ ബഷീർ എംപി ഓർഗനൈസിംഗ്‌ സെക്രട്ടറിയും എം പി അബ്‌ദുൾ സമദ്‌ സമാദാനി എംപി സീനിയർ വൈസ്‌ പ്രസിഡന്റുമാണ്. മറ്റു ഭാരവാഹികൾ: കെ പി എ മജീദ്‌, എം അബ്‌ദുൾ റഹ്‌മാൻ, സിറാജ്‌ ഇബ്രാഹിം സേഠ്‌, ദസ്‌തകിർ ഇബ്രാഹിം ആഗ, നയാം അക്‌തർ, കൗസുർ ഹയാത്‌ ഖാൻ, കെ സൈനുൽ ആബ്‌ദീൻ ( വൈസ്‌ പ്രസിഡണ്ടുമാർ), മുനവ്വറലി ശിഹാബ്‌ തങ്ങൾ, ഖൊറും അനീസ്‌ ഒമർ, നവാസ്‌ കനി എംപി, അഡ്വ. ഹാരിസ്‌ ബീരാൻ എംപി, എച്ച്‌ അബുദുൽ ബാസിത്‌, ടി എ അഹമ്മദ്‌ കബീർ, സി കെ സുബൈർ ( സെക്രട്ടറിമാർ) .

ചരിത്രത്തിലാദ്യമായി വനിതകൾ

ചരിത്രത്തിലാദ്യമായി രണ്ട് വനിതകളെയും ദേശീയ നേതൃത്വത്തില്‍ ഉള്‍പ്പെടുത്തി. അസിസ്റ്റന്റ് സെക്രട്ടറിമാരായി ജയന്തി രാജനെയും ഫാത്തിമ മുസാഫറിനെയുമാണ് ഉൾപ്പെടുത്തിയത്. ഇരുവരുടെയും പേരുകൾ സാദിഖ് അലി തങ്ങൾ പ്രഖ്യാപിച്ചു. വയനാട്ടില്‍ നിന്നുള്ള വനിതാ ലീഗ് ദേശീയ സെക്രട്ടറിയാണ് ജയന്തി രാജൻ. വയനാട് ഇരളം സ്വദേശിയാണ്. ദലിത് ലീഗ് വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റാണ്. പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.


Share our post
Continue Reading

Kerala

കീം പരീക്ഷാ സ്‌കോര്‍ പ്രസിദ്ധീകരിച്ചു

Published

on

Share our post

തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷം എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്‌സുകളിലേക്കായി നടന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച സ്‌കോര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

www.cee.kerala.gov.in വെബ്‌സൈറ്റില്‍ സ്‌കോര്‍ ലഭ്യമാണ്. ഏപ്രില്‍ 23 മുതല്‍ 29 വരെ കേരളത്തിലെ 134 പരീക്ഷ കേന്ദ്രങ്ങളിലായി 192 വെന്യൂകളിലായാണ് പരീക്ഷ നടന്നത്. കേരളത്തില്‍ നിന്ന് 85,296 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ദുബായില്‍ നിന്നും ചേർന്ന് 1105 പേരുമാണ് എന്‍ജിനിയറിങ് പ്രവേശന പരീക്ഷ എഴുതിയത്.കേരളത്തില്‍ 33,304 പേരും മറ്റ് സ്ഥലങ്ങളില്‍ നിന്ന് 111 പേരും ഫാര്‍മസി കോഴ്‌സിനായുള്ള പരീക്ഷ എഴുതി.


Share our post
Continue Reading

Trending

error: Content is protected !!