മണ്ഡലം ഓഫിസിൽ പരാതികൾ സ്വീകരിക്കാനെത്തി മുഖ്യമന്ത്രി; മുൻപിൽ മുന്നൂറോളം പരാതികൾ

Share our post

പിണറായി: മുഖ്യമന്ത്രി പിണറായി വിജയൻ മണ്ഡലം ഓഫിസിൽ പരാതികൾ സ്വീകരിക്കാനും പരാതി കേൾക്കാനും സമയം കണ്ടെത്തി. മുന്നൂറോളം പരാതികളാണ് ഉണ്ടായത്. മൂന്നരയ്ക്ക് ആരംഭിച്ച പരാതി സ്വീകരിക്കൽ മൂന്നു മണിക്കുറോളം നീണ്ടു.

മുരിങ്ങേരി സ്വദേശിനി ഭിന്നശേഷിക്കാരുടെ വിഭാഗത്തിൽ പെടുത്തി തൊഴിൽ അനുവദിച്ചു നൽകണമെന്ന അപേക്ഷയുമായാണ് എത്തിയത്. പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ബാങ്ക് വായ്പയെ തുടർന്നുള്ള ജപ്തി നടപടികൾ, കൊടുവള്ളി- അഞ്ചരക്കണ്ടി- മട്ടന്നൂർ എയർപോർട്ട് റോഡ് വികസത്തിനുള്ള ഭൂമി എറ്റെടുക്കൽ, ലൈഫ് ഭവന പദ്ധതി, സി.ആർ സെഡ് സോണിൽപെട്ട സ്ഥലത്തെ വീടുനിർമാണം, കുടുംബശ്രീക്ക് അനുവദിച്ച യാത്രാ ബത്ത വിതരണം ചെയ്യാത്തത് എന്നീ പരാതികളുമെത്തി.

പാണ്ട്യാല മുക്ക് ദിനേശ് ബീഡി കമ്പനിയിലെ നിലവിലുള്ള ജീവനക്കാരികളെ ഓലയമ്പലം സി ബ്രാഞ്ചിലേക്ക് പുനരധിവസിപ്പിക്കുന്നതു സംബന്ധിച്ചുള്ള പരാതി. തന്റെ ശ്രദ്ധയിലുണ്ടെന്നും ദിനേശ് ബ്രാഞ്ച് പാണ്ട്യാല മുക്കിൽ തുടരാൻ അധികൃതരോട് സംസാരിക്കാമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി. മറ്റു പരാതികൾ പരിഹരിക്കുന്നതിനുള്ള നിർദേശങ്ങൾ നൽകാമെന്നും സൂചിപ്പിച്ചു.

മട്ടന്നൂർ എയർപോർട്ട് റോഡ് വികസനത്തിനായി 24 മീറ്റർ ഭൂമി മാത്രമേ ഏറ്റെടുക്കുകയുള്ളൂ എന്നും അതിൽ കൂടുതൽ അളവിൽ അടയാള കുറ്റികൾ സ്ഥാപിച്ചത് കാര്യമാക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പരാതിക്കാരോട് വിശദികരിച്ചു.

ജന്മനാ കേൾവിക്കുറവ് അനുഭവിക്കുന്ന മുഹമ്മദ് നഫ്ദാൻ (രണ്ടര) കേൾവി ശക്തി തിരിച്ചു കിട്ടാൻ കോംക്ലിയർ ഇംപാന്റേഷൻ അനുവദിച്ചു തരണമെന്ന് അപേക്ഷിച്ചാണ് മുഖ്യമന്ത്രിക്ക് മുന്നിലെത്തിയത് പരിശോധിച്ച് ആവശ്യമായത് ചെയ്യാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി. നഫ്ദാന് നേരത്തെ ശ്രവണ സഹായി സർക്കാർ നൽകിയിരുന്നു.

ഡോക്ടറുടെ നിർദേശ പ്രകാരം മറ്റൊരു ശ്രവണ സഹായി കൂടി ഘടിപ്പിച്ചാൽ മാത്രമേ നഫ്ദാന് കേൾവി തിരിച്ചു കിട്ടുകയുള്ളു എന്ന വിദഗ്ദ അഭിപ്രായത്തെ തുടർന്നാണ് മുഖ്യമന്ത്രിയുടെ മണ്ഡലം ഓഫിസിൽ പാറക്കെട്ടിൽ നിന്ന് മശൂദ് ഷാനിബ ദമ്പതികൾ എത്തിയത്.

പത്ത് വർഷത്തിനകം കേരളത്തിന്റെ പൊതു കടം പൂർണമായും വീട്ടുന്നതിനുള്ള പദ്ധതിയുമായാണ് മലപ്പുറം തിരൂർ സ്വദേശി ബാവാസ് മുഖ്യമന്ത്രിയെ കാണാൻ മണ്ഡലം ഓഫിസിലെത്തിയത്. ടൂറിസം പദ്ധതികൾക്ക് പ്രാമുഖ്യം നൽകുന്ന പ്രോജക്ട് ആയതിനാൽ ടൂറിസം മന്ത്രിയെ കാണാനുള്ള അവസരമൊരുക്കാമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!