Connect with us

Kerala

ഓടുന്ന ട്രെയിനിൽ നിന്ന് രാത്രി കുറ്റിക്കാട്ടിൽ വീണ യുവതിയെ പൊലീസുകാർ രക്ഷിച്ചു

Published

on

Share our post

കളമശേരി: ട്രെയിനിൽ നിന്നു കുറ്റിക്കാട്ടിൽ വീണ് അബോധാവസ്ഥയിൽ കിടന്ന യുവതിയെ രക്ഷിച്ചത് പൊലീസ്. നെട്ടൂർ ഐ .എൻ. ടി .യു. സി ജംഗ്ഷന് സമീപം വെെലോപ്പിള്ളി വീട്ടിൽ സോണിയയെ(35) ആണ് എസ്. ഐ. കെ .എ നജീബ്, പൊലീസുകാരായ ആർ ശ്രീജിഷ്, ഷാബിൻ ഇബ്രാഹിം, ടി എ നസീബ് എന്നിവ‌ർ രക്ഷപ്പെടുത്തിയത്.

ബംഗളൂരു – തിരുവനന്തപുരം മാവേലി എക്‌സ്പ്രസിൽ നിന്ന് ഇന്നലെ പുലർച്ചെ 2.20നാണ് സോണിയ വീണത്. ഒരു സ്ത്രീ കളമശേരിയ്ക്കും ഇടപ്പള്ളിയ്ക്കും ഇടയിൽ വീണതായി ലോക്കോ പെെലറ്റ് കളമശേരി റെയിൽവേ സ്റ്റേഷനിൽ വിളിച്ചറിയിച്ചിരുന്നു.

തുടർന്ന് എസ് .ഐ നജീബും സംഘവും കളമശേരി മുതൽ ഇടപ്പള്ളി വരെ പാളത്തിലൂടെ നടന്ന് തിരഞ്ഞെങ്കിലും യുവതിയെ കണ്ടെത്തിയില്ല. തിരികെ പോകുമ്പോഴാണ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപത്തെ കുറ്റിക്കാട്ടിൽ കിടന്ന സോണിയയെ കണ്ടത്.

ഉടൻ എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആസ്പത്രിയിലെത്തിച്ചു. മുരളിയുടെയും കാർമിലിയുടേയും മകളായ സോണിയ പുനെയിൽ ഹോം നഴ്‌സാണ്. ജോലിസ്ഥലത്തുനിന്ന് വീട്ടിലേയ്ക്കുള്ള യാത്രയ്ക്കിടയിലാണ് അപകടം സംഭവിച്ചത്. വയറിലും കാൽമുട്ടുകളിലും പരിക്കേറ്റിട്ടുണ്ട്.


Share our post

Kerala

ജനുവരിയില്‍ മാത്രം വാട്സ്ആപ്പ് നിരോധിച്ചത് 99 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍; ശ്രദ്ധിച്ചില്ലെങ്കില്‍ പൂട്ടുവീഴും

Published

on

Share our post

2025 ജനുവരി 1 മുതല്‍ 30 വരെയുള്ള കാലയളവില്‍ 99 ലക്ഷം ഇന്ത്യന്‍ വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ നിരോധിച്ചതായി റിപ്പോര്‍ട്ട്. വാട്‌സ്ആപ്പ് ഉപയോഗിച്ചുകൊണ്ടുള്ള പണം തട്ടല്‍ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുക, വാട്‌സ്ആപ്പ് പ്ലാറ്റ്‌ഫോമിന്റെ വിശ്വാസ്യത നിലനിര്‍ത്തുക, എന്നിവയുടെ ഭാഗമായിട്ടായിരുന്നു നടപടിയെന്നും വാട്‌സ് ആപ്പ് അറിയിച്ചു. വാട്‌സ്ആപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നതായി ശ്രദ്ധയില്‍ പെടുന്ന എല്ലാ അക്കൗണ്ടുകളും തുടര്‍ന്നും നിരോധിക്കുമെന്നും വാട്‌സ്ആപ്പ് വ്യക്തമാക്കി. 99,67,000 അക്കൗണ്ടുകളാണ് ജനുവരിയില്‍ ഇന്ത്യയില്‍ വാട്‌സ്ആപ്പ് നിരോധിച്ചത്. അതില്‍ 13,27,000 അക്കൗണ്ടുകള്‍ യൂസര്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുന്‍പായി തന്നെ നിരോധിച്ചു.

അക്കൗണ്ട് ദുരുപയോഗം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. മൂന്നുഘട്ടങ്ങളായിട്ടാണ് വാട്‌സ്ആപ്പ് നടപടി സ്വീകരിക്കുന്നത്. സംശയകരമായി തോന്നുന്ന അക്കൗണ്ടുകള്‍ ആരംഭിക്കുന്ന സമയത്തുതന്നെ ഫ്‌ളാഗ്-ബ്ലോക്ക് ചെയ്യും. വാട്‌സ്ആപ്പിന്റെ ഓട്ടോമാറ്റിക് സിസ്റ്റം അക്കൗണ്ടിന്റെ സംശയകരമായ നീക്കങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ട്. സ്പാം അല്ലെങ്കില്‍ കൂട്ടത്തോടെയുള്ള മെസേജിങ് എന്നിവ. ഇത് ശ്രദ്ധയില്‍ പെട്ടാലും അക്കൗണ്ട് നിരോധിക്കും. വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഉപദ്രവകരമായ, നിയമലംഘന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അക്കൗണ്ടുകളും നിരോധിക്കും. പരിശോധിച്ച ശേഷം മാത്രമായിരിക്കും നടപടി.

നിരോധിക്കുന്നതിനുള്ള കാരണങ്ങള്‍

സേവനവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ അക്കൗണ്ടിന് പൂട്ടുവീഴും. അതായത് ഒരുമിച്ച് ഒരുപാട് മെസേജുകള്‍ അയയ്ക്കുക, തട്ടിപ്പില്‍ പങ്കാളിയാവുക, തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുക തുടങ്ങിയവയെല്ലാം അക്കൗണ്ട് നിരോധനത്തിലേക്ക് നയിക്കും. നിയമലംഘന പ്രവര്‍ത്തനങ്ങള്‍ കണ്ടാലും നടപടിയെടുക്കും. ഇന്ത്യന്‍ നിയമപ്രകാരം നിയമലംഘന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അക്കൗണ്ടുകള്‍ ആണ് ഇത്തരത്തില്‍ നിരോധന നടപടി നേരിടേണ്ടി വരിക. ഉപയോക്താക്കളുടെ പരാതികളുടെ അടിസ്ഥാനത്തിലും നടപടിയെടുക്കും.

ഒഴിവാക്കാന്‍ എന്തുചെയ്യും?

അക്കൗണ്ടില്‍ നിന്ന് അസ്വാഭാവികമായ നടപടികള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ മാത്രമേ അക്കൗണ്ട് നിരോധിക്കൂ. വാട്‌സ്ആപ്പ് മുന്നോട്ടുവയ്ക്കുന്ന ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. സ്പാം കോളുകളോ, മെസേജുകളോ ലഭിക്കുന്നുണ്ടെങ്കില്‍ ഉടന്‍ വാട്‌സ്ആപ്പില്‍ അറിയിക്കുക. നിങ്ങളെയും മറ്റ് ഉപയോക്താക്കളെയും ഇത്തരം തട്ടിപ്പുകളില്‍ നിന്ന് രക്ഷിക്കുന്നതിനായി അത്തരം റിപ്പോര്‍ട്ടിങ്ങുകള്‍ അത്യാവശ്യമാണ്.


Share our post
Continue Reading

Kerala

കഞ്ചാവ് വലിക്കാർ സൂക്ഷിച്ചോ; ഹൃദയം വരെ നിലയ്ക്കാം

Published

on

Share our post

കേരളത്തിൽ യുവാക്കൾക്കിടയിൽ ലഹരി ഉപയോഗം വർധിച്ചുവരുന്ന വാർത്തകൾ നമ്മൾ ദിനംപ്രതി കേൾക്കുന്നുണ്ടല്ലേ. എന്നാൽ കഞ്ചാവ് ഉപയോഗിക്കുന്നവരിൽ ഹൃദയാഘാതത്തിനുള്ള സാധ്യത ആറിരട്ടി കൂടുതലെന്ന് പഠനം. 50 വയസിന് താഴെയുള്ളവരിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. സ്ട്രോക്കിനുള്ള സാധ്യത കഞ്ചാവ് വലിക്കാരിൽ നാലിരട്ടി കൂടുതലാണെന്നും പഠനത്തിൽ പറയുന്നു. അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയുടെ പ്രസിദ്ധീകരിച്ചത്. ജേണലിലാണ് പഠനം.


Share our post
Continue Reading

Kerala

ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം 27 മുതൽ

Published

on

Share our post

മാർച്ചിലെ ക്ഷേമപെൻഷൻ വ്യാഴാഴ്ച മുതൽ നൽകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതിന് 817 കോടി അനുവദിച്ചു. 62 ലക്ഷത്തോളം പേർക്ക് 1600 രൂപ വീതം ലഭിക്കും. ദേശീയ പെൻഷൻ പദ്ധതിയിലെ 8.46 ലക്ഷം പേർക്കുള്ള കേന്ദ്ര വിഹിതമായ 24.31 കോടി രൂപയും സംസ്ഥാന സർക്കാർ മുൻകൂറായി അനുവദിച്ചു. മുൻകുടിശ്ശികയിൽ ഇനി മൂന്ന്‌ ഗഡു പെൻഷൻ നൽകാനുണ്ട്. ഇത് അടുത്ത സാമ്പത്തിക വർഷം ഘട്ടങ്ങളായാകും നൽകുക.


Share our post
Continue Reading

Trending

error: Content is protected !!