നഗ്നദൃശ്യം ആവശ്യപ്പെട്ടതിന് പിന്നാലെ ബന്ധം ഉപേക്ഷിച്ചു; 14കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ 18കാരൻ അറസ്റ്റിൽ

Share our post

ചെങ്ങമനാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ 18കാരൻ അറസ്റ്റിൽ. പുത്തൻവേലിക്കര കല്ലേപ്പറമ്പ് പുളിക്കൽ വീട്ടിൽ താമസിക്കുന്ന തൃശ്ശൂർ മേലൂർ കല്ലൂത്തി സ്വദേശി റോഷനെയാണ് (18) പൊലീസ് അറസ്റ്റ് ചെയ്തത്.മാർച്ചിലാണ് 14കാരി ആത്മഹത്യ ചെയ്തത്.

സോഷ്യൽ മീഡിയ വഴിയാണ് റോഷനുമായി പെൺകുട്ടി പരിചയപ്പെടുന്നത്. പ്രതി പെൺകുട്ടിയോട് നഗ്നദൃശ്യങ്ങൾ അയയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. കൂടാതെ പെൺകുട്ടിയെ ലെെംഗികമായി അതിക്രമിച്ചെന്നും റിപ്പോർട്ടുണ്ട്. പിന്നീട് റോഷൻ പെൺകുട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കുകയായിരുന്നു.

കുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും ലെെംഗികാതിക്രമത്തിന് വിധേയമായ വിവരം ഉണ്ടായിരുന്നു. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നിർദേശത്തെ തുടർന്ന് പ്രത്യേക പൊലീസ് ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ഡി .വെെ .എസ്. പി .കെ ശിവൻകുട്ടി, ഇൻസ്പെക്ടർ കെ ബ്രിജുകുമാർ, എസ് .ഐമാരായ ടി .എം സൂഫി, ടി. കെ സുധീർ, ദീപ എസ് .നായർ, എ .എസ് .ഐ ബിനു മോൻ, എസ്. സി .പി ഒമാരായ കെ .വി ബിനോജ്, ജിനിമോൾ, ലിൻസൺ പൗലോസ് തുടങ്ങിയവരാണ് പ്രത്യേക ടീമിൽ ഉണ്ടായിരുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!