പഴശ്ശി മ്യൂസിയം കെട്ടിടവും കുളവും ശനിയാഴ്ച നാടിന് സമർപ്പിക്കും

മുഴക്കുന്ന്: മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ പഴശ്ശി മ്യൂസിയത്തിനായി നിർമിച്ച കെട്ടിടവും നവീകരിച്ച കുളവും എട്ടിന് പകൽ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും.
ടൂറിസം വകുപ്പാണ് അഞ്ചുകോടി രൂപ ചിലവിൽ പഴശ്ശി മ്യൂസിയം നിർമിക്കുന്നത്. ഇതിൽ 3.67 കോടി രൂപ ചെലവിലാണ് മ്യൂസിയം കെട്ടിടവും കുളവും നിർമിച്ചത്.
മ്യൂസിയത്തിലേക്കുള്ള ചരിത്ര ശേഷിപ്പുകൾ കേരള മ്യൂസിയം വകുപ്പ് സ്ഥാപിക്കും. ഇതിനുള്ള നടപടികൾ തുടങ്ങി.
വീരകേരളവർമ പഴശ്ശിരാജയുടെ കുലക്ഷേത്രമെന്ന നിലയിലും കഥകളിയുടെ ഉത്ഭവസ്ഥാനം എന്ന നിലയിലും ചരിത്ര പ്രധാന്യമുള്ള ക്ഷേത്രമാണിത്.
പഴശ്ശി രാജാവുമായി ബന്ധപ്പെട്ട ചരിത്ര ശേഷിപ്പുകൾ മ്യൂസിയത്തിൽ സ്ഥാപിക്കും. തലശേരി പൈതൃകം ടൂറിസം പദ്ധതിയിൽപെടുത്തിയാണ് പഴശ്ശി ടെമ്പിൾ മ്യൂസിയം കെട്ടിടം നിർമിച്ചത്.