Connect with us

Kannur

ജി 20 ഉച്ചകോടി: വെൽക്കം ഡ്രിങ്ക്സ് കണ്ണൂർ പടിയൂരിൽ നിന്നുള്ള ചിരട്ടക്കപ്പുകളിൽ

Published

on

Share our post

ഇരിക്കൂർ : കോട്ടയം കുമരകത്ത് നടക്കുന്ന ജി 20 ഉച്ചകോടി ഉദ്യോഗസ്ഥ സംഗമത്തിൽ വെൽക്കം ഡ്രിങ്ക്സ് നൽകുന്നത് കണ്ണൂർ പടിയൂരിൽ നിന്നുള്ള ചിരട്ടക്കപ്പുകളിൽ. പായം കുന്നോത്ത് സ്വദേശി ജോയ് ജോർജിന്റെ ഉടമസ്ഥതയിലുള്ള പടിയൂർ അമൃത ഇക്കോ പ്രൊഡക്ട്‌ ആണ് കപ്പുകൾ തയാറാക്കിയിട്ടുള്ളത്.

250 മില്ലി ലിറ്റർ കൊള്ളുന്ന 200 ചിരട്ട കപ്പുകൾ സമ്മേളനം നടക്കുന്ന കവണാറ്റിൻകരയിലെ കെടിഡിസി വാട്ടർ സ്കേപ് റിസോർട്ടിലെത്തിച്ചു.

പൂർണമായി പരിസ്ഥിതി സൗഹൃദ അന്തരീക്ഷത്തിലാണ് സമ്മേളനം നടക്കുന്നത്. അതിഥികൾക്ക് സ്വാഗതമോതി കരിക്കിൻ വെളളം നൽകാൻ സ്വാഭാവിക ഗ്ലാസ് തേടിയുള്ള സംഘാടകരുടെ അന്വേഷണമാണ് ജോയ് ജോർജിലേക്കെത്തിയത്. ചിരട്ട കപ്പുകളെ കുറിച്ച് അറിഞ്ഞ കെടിഡിസി റിസോർട്ട് മാനേജർ നേരിട്ട് വിളിച്ചാണ് ഓർഡർ നൽകിയത്.

പാരമ്പര്യമായി കരകൗശല ജോലി ചെയ്തിരുന്നവരായിരുന്നു ജോയ് ജോർജിന്റെ കുടുംബം. ബിരുദ പഠനത്തിനു ശേഷം 21-ാം വയസ്സിൽ സഹോദരനൊപ്പം ചന്ദനക്കാംപാറയിലാണ് ആദ്യം ചിരട്ട ഉൽപന്നങ്ങളുടെ യൂണിറ്റ് ആരംഭിച്ചത്. പിന്നീട് കോട്ടയം രാമപുരത്ത് സുഹൃത്തുമായി ചേർന്ന് യൂണിറ്റു തുടങ്ങി.

ഇതെല്ലാം ഒഴിവാക്കി 2010 ലാണ് പടിയൂർ പഞ്ചായത്ത് സ്റ്റേഡിയത്തിനു സമീപം സ്വന്തമായി യൂണിറ്റ് ആരംഭിച്ചത്. ആവശ്യക്കാർ ഏറെ ഉണ്ടെങ്കിലും കേരളത്തിൽ ചിരട്ട ഉൽപന്നങ്ങൾ കുറവാണെന്ന് ജോയ് ജോർജ് പറയുന്നു. ഇതാണ് ഈ മേഖല തിരഞ്ഞെടുക്കാൻ കാരണം.

ചിരട്ട കപ്പിനു പുറമേ സ്പൂൺ, ചട്ടുകം, ജഗ്ഗ്, ഭക്ഷണ പാത്രങ്ങൾ ഉൾപ്പെടെ ഇവിടെ നിർമിക്കുന്നുണ്ട്. സ്പൂൺ തന്നെ ചെറുതും വലുതുമായി 15 തരം ഉണ്ട്. 100 മില്ലി മുതൽ 900 മില്ലി വരെയുള്ള വ്യത്യസ്ത തരം പാത്രങ്ങളും ഉണ്ട്.

ചിരട്ടയും തെങ്ങിൻ തടിയും ഉപയോഗിച്ചാണ് നിർമാണം. സ്പൂൺ, ചട്ടുകം ഉൾപ്പെടെയുള്ളവയുടെ പിടിക്കായാണ് തെങ്ങിൻ തടി ഉപയോഗിക്കുന്നത്‌. ചിരട്ടയുടെ കൈപ്പിടി തെങ്ങിൻ തടിയിലും ചിരട്ടയിലും ഒരുക്കാറുണ്ട്. 15 തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ മെഷീൻ സഹായത്തോടെയാണ് ഉൽപന്നങ്ങൾ നിർമിക്കുന്നത്.

ആലക്കോട്, കരുവഞ്ചാൽ, പയ്യാവൂർ എന്നിവിടങ്ങളിലെ മലഞ്ചരക്ക് കടകളിൽ നിന്നാണ് തേങ്ങ സംഭരിക്കുന്നത്. മെഷീൻ ഉപയോഗിച്ച് ചിരട്ട കട്ട് ചെയ്ത് തേങ്ങ നീക്കിയ ശേഷമാണ് നിർമാണം.

നീക്കിയ തേങ്ങ കൊപ്രയാക്കി വിൽപന നടത്തും. ഒരു മാസം 10,000 ലേറെ ചിരട്ട ഉൽപന്നങ്ങൾ ഇവിടെ നിന്ന് വിൽപന നടത്തുന്നുണ്ട്. വിതരണക്കാരില്ലാതെ നേരിട്ട് കടകളിലെത്തിക്കുകയാണ് ചെയ്യുന്നത്. ആവശ്യക്കാർക്ക് ചിരട്ട ഉൽപന്നങ്ങൾ ഡിസൈൻ ചെയ്തു നൽകുന്നുമുണ്ട്.


Share our post

Kannur

നോമ്പ് കാലത്തെ മനോഹര കാഴ്ച, കൂട്ടുകാരിയുടെ വീട് ജപ്തിയിൽ നിന്നൊഴിവാക്കിയെടുത്ത് വനിതകളുടെ ‘നോമ്പ് തുറ ചലഞ്ച്’

Published

on

Share our post

കണ്ണൂർ: നൂറ് രൂപയുടെ നോമ്പ് തുറ കിറ്റ് ചലഞ്ച് നാട്ടുകാർ ഏറ്റെടുത്തു. വിനീതയുടെ കിടപ്പാടം ജപ്തിയിൽ നിന്ന് ഒഴിവാക്കി ഒരു കൂട്ടം സ്ത്രീകൾ. കൂട്ടുകാരിയുടെ ബാങ്ക് ലോണ്‍ അടയ്ക്കാൻ നോമ്പ് തുറ ചലഞ്ച് നടത്തിയ ഒരു കൂട്ടം സ്ത്രീകള്‍ ഒടുവിൽ ലക്ഷ്യത്തിലെത്തി. കണ്ണൂര്‍ എടക്കാട്ടെ വിനീതയുടെ കടം വീട്ടാൻ നൂറ് രൂപയ്ക്ക് നോമ്പ് തുറ കിറ്റ് തയ്യാറാക്കിയ ഒരു കൂട്ടം സ്ത്രീകൾ നടത്തിയ ചലഞ്ച് വിജയിച്ചു. ജപ്തി ഭീഷണിയിൽ ആയിരുന്ന വീട് 11 ലക്ഷം സ്വരൂപിച്ചാണ് ഇവർ തിരിച്ചെടുത്തത്. വിനീതയ്ക്ക് കൈത്താങ്ങായത് കെട്ടിനകം ലേഡീസ് യൂണിറ്റിലെ സ്ത്രീകളായിരുന്നു. നോമ്പുതുറ കിറ്റടക്കമുള്ള ചലഞ്ചുകൾ സംഘടിപ്പിച്ചായിരുന്നു പണം സ്വരൂപിച്ചത്.

എടക്കാടെ മാജിദയുടെ വീട്ടിൽ വച്ചായിരുന്നു സ്ത്രീകളുടെ കൂട്ടായ്മ കിറ്റ് തയ്യാറാക്കിയിരുന്നത്. ഓരോ വീട്ടിൽ നിന്ന് തയ്യാറാക്കുന്ന പലഹാരങ്ങൾ ഒന്നിച്ച് ഉൾപ്പെടുത്തിയായിരുന്നു കിറ്റ് തയ്യാറാക്കിയിരുന്നത്. ഭർത്താവ് ബിസിനസ് ആവശ്യത്തിനായി എടുത്ത ലോണാണ് ഇത്തരത്തിൽ അടച്ചത്. പലിശയും കൂട്ടുപലിശയും അടക്കം നാൽപത് ലക്ഷം രൂപയോളം ആയിരുന്നു അടക്കാനുള്ളത്. ബാങ്കുകാരുമായി സംസാരിച്ച് പലിശ ഒഴിവാക്കി തന്നിരുന്നു. ഇത് 16 ലക്ഷം രൂപയായിരുന്നു.

ഭർത്താവ് മരിച്ചതോടെ വിനീതയും രണ്ട് മക്കളും തനിച്ചായിരുന്നു. 16 ലക്ഷത്തിൽ 5 ലക്ഷത്തോളം രൂപ വിനീതയുടെ ബന്ധുക്കൾ സമാഹരിച്ചിരുന്നു. ശേഷിച്ച 11 ലക്ഷം രൂപയാണ് സ്ത്രീകളുടെ കൂട്ടായ്മ സമാഹരിച്ചത്. പറ്റുമോയെന്ന പേടിയിലായിരുന്നു ആരംഭിച്ചത്. ഫെബ്രുവരി പകുതിക്ക് വച്ചാണ് ആരംഭിച്ചത്. കിറ്റ് വാങ്ങിയതിന് പുറമേ ഒരുപാട് വ്യക്തികൾ സഹായം ആയി എത്തിയെന്നാണ് വിനീതയുടെ കൂട്ടുകാർ പറയുന്നു. വിനീതയ്ക്ക് ആധാരം കൈമാറുമ്പോഴുണ്ടായ സന്തോഷം അതാണ് ഏറ്റവും വലിയ സന്തോഷമെന്നാണ് ഈ കുട്ടുകാരികൾ പ്രതികരിക്കുന്നത്.


Share our post
Continue Reading

Kannur

പരീക്ഷ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ

Published

on

Share our post

കണ്ണൂർ: ഏപ്രിൽ ഏഴിന് തുടങ്ങുന്ന അഫിലിയറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (റഗുലർ,സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്) ഏപ്രിൽ 2025, നാലാം സെമസ്റ്റർ ബിരുദം (റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്) ഏപ്രിൽ 2025 എന്നീ പരീക്ഷകളുടെ ഹാൾ ടിക്കറ്റ്, നോമിനൽ റോൾ എന്നിവ സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും. പരീക്ഷ സമയം രാവിലെ 10 മുതൽ ഉച്ചക്ക് ഒന്ന് വരെ (വെള്ളിയാഴ്ച രാവിലെ 9.30 മുതൽ 12.30 വരെ).


Share our post
Continue Reading

Kannur

ശ്രീ സുന്ദരേശ്വര ക്ഷേത്രം മഹോത്സവത്തിന് ആറിന് തുടക്കം

Published

on

Share our post

കണ്ണൂർ: തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിലെ ഈ വർഷത്തെ മഹോത്സവം ആറ് മുതൽ 13 വരെ വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിക്കും.ആറിന് വൈകിട്ട് 5 .55 ന് കൊടിയേറ്റവും പതിമൂന്നിന് വൈകീട്ട് നാലിന് ക്ഷേത്രത്തിൽ നിന്നും പയ്യാമ്പലം കടൽത്തീരത്തേക്ക് പുറപ്പെടുന്ന ആറാട്ട് എഴുന്നള്ളിപ്പ് അവിടുത്തെ കർമ്മങ്ങൾ പൂർത്തിയാക്കി ക്ഷേത്രത്തിൽ തിരിച്ചെത്തി രാത്രി കൊടിയിറക്കുന്നതോടു കൂടി മഹോത്സവം സമാപിക്കും.രണ്ടാമത്തെ ദിവസം മുതൽ ഏഴാമത്തെ ദിവസം വരെ ക്ഷേത്രത്തിൽ രാവിലെ ഏഴരക്ക് ഭജനയും രാത്രി ഏഴര മുതൽ എട്ടര വരെ പ്രമുഖരുടെ ആദ്ധ്യാത്മിക പ്രഭാഷണങ്ങളും പ്രത്യേക ദിവസങ്ങളിൽ ആചാര വെടിക്കെട്ടും ഉണ്ടായിരിക്കും.എല്ലാദിവസവും രാത്രി 8.45 മുതൽ പ്രസിദ്ധ കലാകാരന്മാരും കലാസംഘടനകളും അണിനിരക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.എല്ലാദിവസവും രാത്രി അന്നപ്രസാദവും ഉണ്ടാകും.14ന് ഉച്ചയ്ക്ക് 12 മുതൽ രണ്ടുവരെ സമൂഹസദ്യയും ഉണ്ടായിരിക്കും. മഹോത്സവ ദിവസങ്ങളിൽ എല്ലാ ദിവസവും രാവിലെയും വൈകീട്ടും കാഴ്ച ശീവേലിയുണ്ടാകും.


Share our post
Continue Reading

Trending

error: Content is protected !!