KOLAYAD
കണ്ണവം കാട്ടിൽ തീപിടിത്തം പതിവാകുന്നു; കത്തിനശിച്ചത് 200 ഏക്കറോളം വനം

പെരുവ: കണ്ണവം കാട് കത്തി നശിച്ചുകൊണ്ടിരിക്കുന്നു. കാരണമറിയാതെ വനം വകുപ്പ്. കണ്ണവം റിസർവ് വനത്തിൽ മാർച്ചിൽ മാത്രം 5 ഇടങ്ങളിലാണ് കാട്ടുതീ പടർന്നുപിടിച്ചത്. നെടുംപൊയിൽ സെക്‌ഷനു കീഴിലെ പെരുവ മേഖലയിലെ ആക്കംമൂലയിലാണ് ആദ്യം കാട്ടുതീ ഉണ്ടായത്.
നിത്യഹരിത വന മേഖലയായ കണ്ണവം വനത്തിലെ ആക്കംമൂലയിൽ ഉണ്ടായ കാട്ടുതീ അണയ്ക്കുന്നതിൽ വനം വകുപ്പിന് വലിയ സാഹസം നടത്തേണ്ടതായി വന്നു. തീയണച്ചെങ്കിലും ഒരാഴ്ചക്ക് ശേഷം വീണ്ടും ഇതേ പ്രദേശത്ത് തന്നെ മറ്റൊരിടത്ത് കാട്ടുതീ വീണ്ടും വ്യാപിച്ചു.
ഇതും ഒരു വിധം അണച്ചു കഴിഞ്ഞപ്പോൾ തൊട്ടു പിന്നാലെ കണ്ണവം സെക്‌ഷനു കീഴിലെ ചെന്നപ്പൊയിൽ, പന്നിയോട് മേഖലകളിലും കാട്ടുതീ ഉണ്ടായി. ഏകദേശം 200 ഏക്കറോളം വന ഭൂമി തീ പിടിത്തത്തിൽ നശിച്ചിട്ടുണ്ട്.
അടിക്കാടുകളാണ് പൂർണമായി കത്തി നശിച്ചിട്ടുള്ളത്. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും വനം വകുപ്പ് അന്വേഷണം നടത്തി വരികയാണ്. തീ പിടിത്തത്തിന്റെ രീതിയിലും സാഹചര്യത്തിലും സംശയം നിലനിൽക്കുന്ന സാഹചര്യത്തിലാണ് അന്വേഷണം നടത്തുന്നത്.
തീ പിടിത്തത്തിന് പിന്നിൽ തീവ്ര സ്വഭാവമുള്ള സംഘടനകളുടെ സാന്നിധ്യം ഉള്ളതായി സംശയിക്കുന്ന സാഹചര്യത്തിൽ മറ്റ് ഏജൻസികളും അന്വേഷണം നടത്തുന്നുണ്ട്. എന്നാൽ ഇതുവരെയും ഇതിന് ബലം നൽകുന്ന തെളിവുകൾ ലഭിച്ചിട്ടില്ല.
പറക്കാട് ബീറ്റ് പ്രദേശമായ കൊളപ്പ ട്രൈബൽ കോളനിയിൽ മാവോയിസ്റ്റ് സംഘങ്ങൾ വന്നിട്ടുള്ളതിനാൽ ഈ മേഖലയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
കോളയാട് പഞ്ചായത്തിൽ പെട്ട പെരുവ മേഖല വനത്തിനുള്ളിലാണ് ജനവാസ കേന്ദ്രങ്ങളും ആദിവാസി കോളനികളും ഉള്ളത്. ഈ മേഖലയിൽ വന്യമൃഗ ശല്യം സമീപ കാലത്ത് രൂക്ഷമാണ്.
പകൽ സമയത്ത് പോലും കാട്ടുപോത്തുകളും കാട്ടാനയും ഇവിടേക്ക് എത്തിയിരുന്നു. കാട്ടാനകൾ കൃഷിയിടങ്ങൾ നശിപ്പിക്കുന്നതിന്റെ പേരിൽ ആദിവാസി കുടുംബങ്ങളും വന പാലകരും തമ്മിൽ സംഘർഷാവസ്ഥ പല തവണ ഉണ്ടായിട്ടുണ്ട്.
വനപാലകരെ തടഞ്ഞു വച്ചുള്ള ആദിവാസികളുടെയും കർഷകരുടെയും പ്രതിഷേധങ്ങളും പതിവായിട്ടുണ്ട്. നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനോ കാട്ടുമൃഗങ്ങളെ പ്രതിരോധിക്കുന്നതിനോ ഫലപ്രദമായ നടപടികൾ വനം വകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല എന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
വനാവകാശ നിയമം നടപ്പിലാക്കുന്നതിന് വനം വകുപ്പ് തടസ്സം നിൽക്കുന്നു എന്ന പ്രചാരണവും നിലനിൽക്കുന്നതിനിടെയാണ് പലയിടത്തും കാട്ടുതീയും വ്യാപിച്ചിട്ടുള്ളത്.
ഈ തർക്കങ്ങൾ മുതലെടുത്ത് തീവ്ര സ്വഭാവമുള്ള സംഘടനകൾ വനത്തിനുള്ളിൽ തമ്പടിച്ചിട്ടുണ്ടോ എന്ന സംശയവും ചിലർ പറയുന്നുണ്ട്. കണ്ണവം കാടിനുള്ളിലെ ജനവാസ കേന്ദ്രങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.
പഴശ്ശി രാജാവിന്റെയും ബ്രിട്ടീഷുകാരുടെയും ഭരണകാലത്തു ജനവാസ കേന്ദ്രമായിരുന്ന പ്രദേശം പിന്നീട് റിസർവ് വന മേഖലയിൽ ഉൾപ്പെടുകയായിരുന്നു.
KOLAYAD
കോളയാട്ടെ മാലപൊട്ടിക്കൽ കേസ് ; പ്രതികൾ വലയിലാവാൻ കാരണം മൊബൈൽ ഫോൺ


കോളയാട്: ചോലയിൽ വഴിയരികിലൂടെ നടന്നു പോവുകയായിരുന്ന യുവതിയുടെ കഴുത്തിൽ നിന്ന് നാലരപ്പവന്റെ സ്വർണമാല പൊട്ടിച്ച് കടന്നു കളഞ്ഞ പ്രതികൾ പോലീസിന്റെ വലയിലാകാൻ കാരണം വഴിയിൽ നഷ്ടപ്പെട്ട മൊബൈൽ ഫോൺ. ശനിയാഴ്ച വൈകിട്ട് നാലിനും 4.10 നുമിടയിലാണ് മാല പൊട്ടിച്ചത്. സംഭവം ഉടൻ തന്നെ കണ്ണവം പോലീസിൽ പ്രദേശവാസികൾ അറിയിക്കുകയും ചെയ്തു.
കണ്ണവത്ത് കാത്തു നിന്ന പോലീസിനെ വെട്ടിച്ച് അമിതവേഗതയിൽ വന്ന ബൈക്ക് കടന്നു കളഞ്ഞെങ്കിലും റോഡിലെ ബമ്പിൽ നിന്ന് ബൈക്ക് പൊങ്ങിതാഴ്ന്നപ്പോൾ പ്രതികളിലൊരാളുടെ മൊബൈൽ ഫോൺ റോഡരികിലേക്ക് തെറിച്ചു വീണിരുന്നു. ഇത് പോലീസിന്റെ കയ്യിൽ കിട്ടിയതാണ് പ്രതികൾ ഉടനെ വലയിലാകാൻ കാരണമായത്. ഫോണിലുണ്ടായിരുന്ന സിം പ്രതിയായ ജാഫറിന്റെ പേരിലുള്ളതായിരുന്നു. പോലീസിന്റെ കൈവശം കിട്ടിയ ഫോണിലേക്ക് അല്പനേരത്തിന് ശേഷം വന്ന കോൾ മുദസ്സിറിന്റെയായിരുന്നു. ഇതോടെ പോലീസ് ഫോൺ സ്വിച്ച് ഓഫ് ചെയ്തു. ഫോൺ പോലീസിന്റെ കയ്യിൽ കിട്ടിയ കാര്യം പ്രതികൾക്ക് അറിയാൻ കഴിഞ്ഞില്ല.
ഫോൺ മാറ്റാർക്കോ കിട്ടിയെന്നും അതാണ് സ്വിച്ച് ഓഫ് ചെയ്യാൻ കാരണമെന്നും കരുതിയ പ്രതികൾ നേരെ കോഴിക്കോടേക്ക് പോവുകയും ചെയ്തു. ഇതോടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് കണ്ണവം പോലീസ് നടത്തിയ അന്വേഷണം ചെന്ന് നിന്നത് കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്തെ സ്വകാര്യ ലോഡ്ജിലും. രാത്രി വൈകിയാണ് പോലീസ് കോഴിക്കോടെത്തുന്നത്.
പോലീസ് എത്തുമ്പോൾ ജാഫറും മുദസ്സിറും റൂമിലുണ്ടയിരുന്നു. വാതിലിൽ മുട്ടിയെങ്കിലും തുറക്കാൻ തയ്യാറായില്ല. ഹോട്ടൽ ജീവനക്കാരനാണെന്നും ഹോട്ടലിൽ തീപിടിച്ചെന്നും പോലീസ് പറഞ്ഞപ്പോഴാണ് പ്രതികൾ ധൃതിയിൽ വാതിൽ തുറന്നതും പോലീസിന്റെ പിടിയിലായതും. മോഷണവസ്തു വില്ക്കാൻ സഹായിച്ച മിഥുനെക്കുറിച്ച് പ്രതികൾ തന്നെയാണ് പോലീസിന് മൊഴി നല്കിയത്. എന്നാൽ, രാത്രിയിൽ സ്വർണം വില്ക്കാൻ സാധിക്കാത്തതിനാൽ പ്രതികളുടെ കയ്യിലുണ്ടായിരുന്ന മോഷണമുതലും പോലീസ് കസ്റ്റഡിയിലെടുത്തു.
ചക്കരക്കല്ല് പോലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 17/25 കെസിൽ പ്രതികളായ ജാഫറും മുദസ്സിറും കേസ് സംബന്ധമായി കണ്ണൂരിലുണ്ടായിരുന്നു. ഇവർ മടങ്ങി പോകും വഴി ഇരിട്ടിയിൽ നിന്ന് സ്ത്രീയുടെ സ്വർണമാല അപഹരിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. ഇതിനുശേഷമാണ് ഇവർ കോളയാടെത്തിയത്.
മാല പൊട്ടിച്ച സംഭവം അറിഞ്ഞയുടൻ കണ്ണവം പോലീസ് ഉടൻ നടത്തിയ അന്വേഷണമാണ് മണിക്കൂറുകൾക്കകം പ്രതികൾ വലയിലാവാൻ കാരണമായത്.
KOLAYAD
കോളയാട്ട് ബൈക്കിലെത്തി മാല പൊട്ടിച്ച് കടന്ന പ്രതികൾ മണിക്കൂറുകൾക്കകം പോലീസിന്റെ പിടിയിൽ


പ്രതികളായ ജാഫർ, മുദസ്സിർ, മിഥുൻ മനോജ്
കോളയാട്:ബൈക്കിലെത്തി യുവതിയുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ചോടിയ പ്രതികളെ മണിക്കൂറുകൾക്കകം തൊണ്ടി മുതലോടു കൂടി കണ്ണവം പൊലീസ് പിടികൂടി. കോളയാട് ചോലയിലെ മാക്കുറ്റി വീട്ടിൽ കെ .കെ. ഷിജിനയുടെനാലു പവന്റെ സ്വർണ്ണ മാല കവർന്ന മലപ്പുറം വാഴയൂർ പുതുക്കോട് കുഴിക്കോട്ടിൽ എ .ടി .ജാഫർ (38), കതിരൂർ കായലോട് റോഡിൽ പോക്കായിമുക്കിലെ ടി. മുദസ്സിർ (35), മോഷണ മുതൽ വില്ക്കാൻ സഹായിച്ചപത്തനംതിട്ട മല്ലപ്പള്ളി വിളക്കുഴി താനിക്കലെ മിഥുൻ മനോജ് (27) എന്നിവരെയാണ് സൈബർ പോലീസിന്റെ സഹായത്തോടെ കണ്ണവം എസ്.എച്ച്.ഒ. പി.ഉമേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘംപിടികൂടിയത്. ശനിയാഴ്ച പകലാണ് കെസിനാസ്പദമായ സംഭവം.
സംഭവം നടന്ന് മണിക്കൂറുകൾക്കകമാണ് സൈബർ പോലീസിന്റെ സഹായത്തോടെ പ്രതികളെ കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്തെ സ്വകാര്യ ലോഡ്ജിൽ നിന്ന് കണ്ണവം പോലീസ് പിടികൂടിയത്.
വാഹനമോഷണം, കളവ് തുടങ്ങി 36 കേസുകളിലെ പ്രതിയാണ് ജാഫർ. ബൈക്ക് മോഷണം, ജ്വല്ലറി കവർച്ച തുടങ്ങി ഒൻപത് കേസുകളിലെ പ്രതിയാണ് മുദസ്സീർ. എൻ .ഡി .പി എസ് അടക്കം രണ്ട് കേസിലെ പ്രതിയാണ് മിഥുൻ മനോജ്. പ്രതികൾക്ക് ചക്കരക്കല്ല്, ഇരിട്ടി പൊലീസ് സ്റ്റേഷനുകളിലും സമാനമായ നിരവധി കേസുകളുണ്ട്. സംഭവ സ്ഥലത്തെത്തിച്ച് തെളിവുകൾ ശേഖരിച്ച ശേഷം മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ കൂത്തുപറമ്പ് ജയിലിലടച്ചു.
സബ് ഇൻസ്‌പെക്ടർമാരായ സുനിൽകുമാർ, പ്രകാശൻ, എ.എസ്.ഐ അഭിലാഷ്, സി.പി.ഒ മാരായ പ്രജിത്ത് കണ്ണിപ്പൊയിൽ, പി .ജിനേഷ്, സി .പി .സനോജ്, രാഹുൽ, വിജേഷ്, അനീസ്എന്നിവരാണ് സി.ഐയോടൊപ്പം അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Breaking News
കോളയാട്ട് തേനീച്ചയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു


കോളയാട് : കാട്ടുതേനീച്ചയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു. ആലച്ചേരിയിലെ വരിക്കോളി ഗംഗാധരനാണ് (68) മരിച്ചത്.ഭാര്യ : ശ്യാമള. മക്കൾ:റിജു (കെ. എസ്. ഇ. ബി ), റീന. മരുമക്കൾ : വിനീഷ്( മട്ടന്നൂർ), ഹിമ (അധ്യാപിക തലക്കാണി യു. പി. സ്കൂൾ, കൊട്ടിയൂർ). സഹോദരങ്ങൾ : നാരായണൻ, പദ്മനാഭൻ, വിജയകുമാരി (ശോഭ ), പരേതനായ മുകുന്ദൻ. സംസ്കാരം ഞായറാഴ്ച 11ന് വീട്ടുവളപ്പിൽ.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്