Connect with us

Kannur

പണിക്കന്മാർ കഴകം കയറി: ഇനി മറുത്തുകളിയുടെ നാളുകൾ

Published

on

Share our post

തൃക്കരിപ്പൂർ: കണ്ണൂർ – കാസർകോട് ജില്ലകളിലെ കാവുകളും ദേവസ്ഥാനങ്ങളും ഇനിയുള്ള ദിവസങ്ങളിൽ പണ്ഡിതരായ പണിക്കന്മാരുടെ വാക്ധോരണികൊണ്ട് മുഖരിതമാകും. പൂരോത്സവങ്ങളുടെ ഭാഗമായി പുറംപന്തലിലെ കളികഴിഞ്ഞ് പന്തലിൽ പൊന്നു വെക്കലെന്ന ചടങ്ങിനു ശേഷം പണിക്കന്മാർ കഴകം കയറി.

ഇരു ക്ഷേത്രങ്ങളിൽ നിന്നെത്തുന്ന സംസ്കൃത പണ്ഡിതന്മാരായ പണിക്കന്മാർ പുരാണങ്ങളിലെയും ഇതിഹാസങ്ങളെക്കുറിച്ചുമൊക്കെ ചർച്ച ചെയ്ത് പരസ്പരം ചോദ്യങ്ങൾ ചോദിച്ച് കൊമ്പുകോർക്കുകയാണ് മറുത്തുകളിയിൽ.

ഇത്തരം കടുത്ത മത്സരങ്ങൾ നടക്കുന്ന വേദികൾ നിയന്ത്രിക്കാനായി വിദഗ്ദ്ധർ അദ്ധ്യക്ഷസ്ഥാനത്തുമുണ്ടാകും.മാർച്ച് 31, ഏപ്രിൽ 1, 2, 3 തീയതികളിലായാണ് മിക്ക ക്ഷേത്രങ്ങളിലും മറുത്തുകളി നടക്കുന്നത്. രാമവില്യം കഴകത്തിൽ 31ന് നടക്കുന്ന മറുത്തുകളിയിൽ തെക്കരും വടക്കരുമായാണ് കളി.

ഒളവറ മുണ്ട്യയെ പ്രതിനിധീകരിച്ച് കുഞ്ഞിരാമൻ ചാത്തമത്ത്, തടിയൻ കൊവ്വൽ മുണ്ട്യയുടെ വിപിൻ എന്നി പണിക്കന്മാർ തമ്മിലാണ് കളി. തുരുത്തി നിലമംഗലം കഴകത്തിൽ ഏപ്രിൽ രണ്ടിന് തങ്കയത്തെ ഹരിദാസ് പണിക്കരും രജീഷ് പണിക്കരും തമ്മിൽ മാറ്റുരക്കും.

പിലിക്കോട് കരക്കക്കാവ് ഭഗവതി ക്ഷേത്രവും കരിവെള്ളൂർ വാണിയലം ക്ഷേത്രവും തമ്മിലുള്ള ആദ്യ ദിവസത്തെ മറുത്തുകളി ഒന്നിനാണ്. കരക്കക്കാവിനെ പ്രതിനിധീകരിച്ച് മടിക്കൈ സജിത് പണിക്കരും വാണിയലത്തെ രമേശ് ചന്ദ്രൻ പണിക്കരുമാണ് കരക്കക്കാവിൽ മാറ്റുരയ്ക്കുക.

കുട്ടമത്ത് പൂമാല ഭഗവതി ക്ഷേത്രത്തിൽ കെ. സുകുമാരൻ പണിക്കരും മന്ദിയോട്ട് ക്ഷേത്രത്തെ പ്രതിനിധികരിച്ച് യുവ പണ്ഡിതൻ സി.കെ. അഭിജിത് പണിക്കരും തമ്മിലാണ് കളി.എരമം ശ്രീ പുലിരൂപ കാളിക്ഷേത്രവും ചെറുവാച്ചേരി പുതിയ ഭഗവതി ക്ഷേത്രവും തമ്മിലുള്ള മറുത്തുകളിയിൽ ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ് പി. ഭാസ്കരൻ പണിക്കരും പാണപ്പുഴ പദ്മനാഭൻ പണിക്കരും തമ്മിലാണ് കളി. കൊടക്കത്ത് ഭഗവതി ക്ഷേത്രത്തിൽ കാടങ്കോട് കുഞ്ഞികൃഷ്ണൻ പണിക്കരും കുന്നച്ചേരി പൂമാല ഭഗവതി ക്ഷേത്രത്തിലെ കാനായി ബാബു പണിക്കരും തമ്മിലും പൊടോതുരുത്തി കായക്കീൽ ഭഗവതി ക്ഷേത്രത്തിൽ കെ.വി. കൃഷ്ണൻ പണിക്കരും പുതിയ പറമ്പത്ത് ഭഗവതി ക്ഷേത്രത്തിലെ രാഗേഷ് പണിക്കരും തമ്മിലുമാണ് കളി.കണ്ടോത്ത് ശ്രീ കൂർമ്പ ഭഗവതി ക്ഷേത്രത്തിൽ ഒന്നിന് യു.കെ. പവിത്രൻ പണിക്കരും കുണിയൻ പറമ്പത്തറ ക്ഷേത്ര സംഘത്തെ നയിച്ചെത്തുന്ന സന്തോഷ് പണിക്കരും തമ്മിലാണ് മറുത്തുകളി. കൊയോങ്കര പൂമാല ഭഗവതി ക്ഷേത്രവും പരവന്തട്ട ക്ഷേത്രവും തമ്മിലുള്ള കളി ഒന്ന്, മൂന്ന് തീയ്യതികളിലാണ്.

ചന്തേര നാരായണൻ പണിക്കർ, പെരളത്തെ കുഞ്ഞമ്പു പണിക്കർ എന്നിവർ തമ്മിലാണ് കളി. മയ്യിച്ച – വെങ്ങാട്ട് ഭഗവതി ക്ഷേത്രത്തിൽ പ്രഗത്ഭ നാടക സംവിധായകൻ എ.കെ. കുഞ്ഞിരാമൻ പണിക്കരും പുതുക്കൈ ക്ഷേത്രത്തിലെ അശോകൻ പണിക്കരും തമ്മിലാണ് ഏറ്റുമുട്ടുക.

തൃക്കരിപ്പൂർ കണ്ണമംഗലം കഴകത്തിൽ 31ന് നടക്കുന്ന മറുത്തുകളിയിൽ പ്രമോദ് പണിക്കരും പടിഞ്ഞാറ്റംകൊവ്വൽ വിഷ്ണുമൂർത്തി ക്ഷേത്രത്തിലെ കമലാക്ഷൻ പണിക്കരും തമ്മിലാണ് കളി. പിലിക്കോട് വേങ്ങാക്കോട് ക്ഷേത്രമടക്കം മറ്റു നിരവധി ക്ഷേത്രങളിലും മറുത്തുകളി അരങ്ങേറും.


Share our post

Kannur

കണ്ണൂർ-മസ്കറ്റ് ഇൻഡിഗോ സർവീസ് മേയ് 15 മുതൽ

Published

on

Share our post

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മസ്കറ്റിലേക്ക് ഇൻഡിഗോ സർവീസ് തുടങ്ങുന്നത് മേയ് 15-ലേക്ക് മാറ്റി. ഏപ്രിൽ 22 സർവീസ് മുതൽ തുടങ്ങും എന്നാണ് ആദ്യം അറിയിച്ചിരുന്നത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽ നിന്ന് ഫുജൈറയിലേക്കുള്ള ഇൻഡിഗോയുടെ പ്രതിദിന സർവീസും മേയ് 15 മുതൽ തുടങ്ങും.കണ്ണൂരിൽ നിന്ന് ആദ്യമായാണ് ഫുജൈറയിലേക്ക് സർവീസ് തുടങ്ങുന്നത്. കണ്ണൂർ- ദമാം സെക്ടറിൽ ഇൻഡിഗോയുടെ സർവീസ് ജൂൺ 15 മുതലാണ് ആരംഭിക്കുക. ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസ്. ഏപ്രിൽ ഇരുപത് മുതൽ തുടങ്ങുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. കണ്ണൂർ- ഹൈദരാബാദ് സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് മേയ് 11 മുതൽ തുടങ്ങും. ഞായറാഴ്ചകളിൽ മാത്രമാണ് സർവീസ്.


Share our post
Continue Reading

Kannur

ആലക്കോട്ടെ വിസ തട്ടിപ്പ്: ഒരാൾകൂടി അറസ്റ്റില്‍

Published

on

Share our post

ന​ടു​വി​ൽ: യു.​കെ​യി​ലേ​ക്ക് വി​സ വാ​ഗ്ദാ​നം ചെ​യ്ത് മ​ല​യോ​ര​ത്തെ നി​ര​വ​ധി പേ​രി​ല്‍നി​ന്ന് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ കേ​സി​ലെ ഒ​രു പ്ര​തി​യെ കൂ​ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചി​റ്റാ​രി​ക്ക​ല്‍ സ്വ​ദേ​ശി​യും ദ​ക്ഷി​ണ ക​ന്ന​ട ഉ​പ്പി​ന​ങ്ങാ​ടി​യി​ല്‍ താ​മ​സ​ക്കാ​ര​നു​മാ​യ നി​തി​ന്‍ പി. ​ജോ​യി (37)യെ​യാ​ണ് ആ​ല​ക്കോ​ട് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ മ​ഹേ​ഷ് കെ. ​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ എം.​പി ഷാ​ജി അ​റ​സ്റ്റു​ചെ​യ്ത​ത്.ന​ടു​വി​ൽ: യു.​കെ​യി​ലേ​ക്ക് വി​സ വാ​ഗ്ദാ​നം ചെ​യ്ത് മ​ല​യോ​ര​ത്തെ നി​ര​വ​ധി പേ​രി​ല്‍നി​ന്ന് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ കേ​സി​ലെ ഒ​രു പ്ര​തി​യെ കൂ​ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചി​റ്റാ​രി​ക്ക​ല്‍ സ്വ​ദേ​ശി​യും ദ​ക്ഷി​ണ ക​ന്ന​ട ഉ​പ്പി​ന​ങ്ങാ​ടി​യി​ല്‍ താ​മ​സ​ക്കാ​ര​നു​മാ​യ നി​തി​ന്‍ പി. ​ജോ​യി (37)യെ​യാ​ണ് ആ​ല​ക്കോ​ട് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ മ​ഹേ​ഷ് കെ. ​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ എം.​പി ഷാ​ജി അ​റ​സ്റ്റു​ചെ​യ്ത​ത്.


Share our post
Continue Reading

Kannur

കണ്ണൂർ സർവകലാശാലക്ക് നടുക്കം, അധ്യാപകർ തന്നെ ചോദ്യപേപ്പർ വാട്സാപ്പിൽ ചോർത്തി; ഗ്രീൻവുഡ് കോളേജിനെതിരെ പരാതി

Published

on

Share our post

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ നിന്നും നടുക്കുന്ന വാർത്ത. കോളേജ് അധ്യാപകർ തന്നെ ചോദ്യ പേപ്പർ വാട്സാപ്പ് വഴി ചോർത്തിയെന്ന് കണ്ണൂർ സർവകലാശാലയുടെ കണ്ടത്തൽ. കാസർകോട് പാലക്കുന്ന്‌ ഗ്രീൻവുഡ് കോളേജിൽ ചോദ്യ പേപ്പർ ചോർത്തിയെന്നാണ് കണ്ടെത്തിയത്. ഇതിന് പിന്നാലെ കണ്ണൂർ സർവകലാശാല അധികൃതർ ഗ്രീൻവുഡ് കോളേജിനെതിരെ പൊലീസിൽ പരാതി നൽകി. സിൻഡിക്കേറ്റ് സമിതിയെ അന്വേഷണത്തിന് നിയോഗിച്ചതായും വൈസ് ചാൻസലർ അറിയിച്ചു. കോളേജിലെ പരീക്ഷാകേന്ദ്രം മാറ്റിയെന്നും കണ്ണൂർ സർവകലാശാല വ്യക്തമാക്കി. ചോദ്യ പേപ്പർ ചോർച്ചയിൽ ജില്ലാ പൊലീസ് മേധാവിക്കും ബേക്കൽ പൊലീസിലും പരാതി നൽകുകയും ചെയ്തിട്ടുണ്ട്. ബി സി എ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യ പേപ്പറാണ് ചോർത്തിയത്. മാർച്ച്‌ 18 മുതൽ ഏപ്രിൽ രണ്ട് വരെയായിരുന്നു പരീക്ഷ. സർവകലാശാല സ്‌ക്വാഡ് പരിശോധനയിലാണ് ചോർത്തിയത് കണ്ടെത്തിയത്. ഇതിന് പിന്നാലെ സർവകലാശാല നടത്തിയ അന്വേഷണത്തിലാണ് അധ്യാപകരാണ് ചോദ്യ പേപ്പർ ചോർത്തിയതെന്ന് കണ്ടെത്തിയത്.


Share our post
Continue Reading

Trending

error: Content is protected !!