Connect with us

Kannur

ജലപാത, വിമാനത്താവളം നാലുവരിപ്പാത; ആശങ്ക അകലാതെ പ്രദേശവാസികൾ

Published

on

Share our post

പാനൂർ : മേഖലയിലൂടെ കടന്നു പോകുന്ന രണ്ടു പാതകളുമായി ബന്ധപ്പെട്ട് സ്ഥലവും വീടും നഷ്ടപ്പെടുന്നവരുടെയും വ്യാപാരികളുടെയും ആശങ്ക അകലുന്നില്ല. മാഹി–വളപട്ടണം നിർദിഷ്ട കൃത്രിമ ജലപാതയും കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള കുറ്റ്യാടി– മട്ടന്നൂർ നിർദിഷ്ട നാലുവരിപ്പാതയുമാണ് ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും ചർച്ചയാകുന്നത്.

കണ്ണൂർ– കോഴിക്കോട് ജില്ലകളുമായി അതിർത്തി പങ്കിടുന്ന പെരിങ്ങത്തൂർ പുഴയിൽ എത്തിച്ചേരുന്ന ജലപാതയ്ക്ക് മേക്കുന്ന്, പൂക്കോം, അണിയാരം, പന്ന്യന്നൂർ, ചമ്പാട് പ്രദേശങ്ങളിലെ സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട് പ്രാഥമിക നടപടികൾ തുടങ്ങിയതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.

വൻതോതിലുള്ള പാരിസ്ഥിതിക പ്രശ്നവും പാത പ്രാബല്യത്തിലാക്കുന്നതിലെ പ്രയോഗിക പ്രശ്നവും ഉയർത്തിക്കാട്ടി ജലപാത പ്രതിരോധ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ ആരംഭിച്ചു. സമരസമിതിയുടെ നേതൃത്വത്തിൽ ജലപാതയ്ക്കെതിരെ 25ന് ജീവൻ രക്ഷാ യാത്ര നടത്തും.

കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള നിർദിഷ്ട നാലുവരിപ്പാതയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരാഴ്ചയമായി പാത കടന്നു പോകുന്ന ഭാഗത്തു സംഘർഷത്തിലായിരുന്നു.

അതിർത്തി കുറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പാനൂർ നഗരസഭയിലെ കീഴ്മാടം കച്ചേരി മൊട്ടയിൽ സംഘർഷമുണ്ടാകുകയും സ്ത്രീകൾ ഉൾപ്പെടെ അറസ്റ്റിലാവുകയും ചെയ്തു. 24 മീറ്റർ പാതയുടെ രണ്ടു ഭാഗത്തും സ്ഥലം വിട്ടു നൽകുന്നതിലും വീടു നഷ്ടപ്പെടുന്നതുമായിരുന്നു പ്രധാന പ്രശ്നം.

സ്പീക്കർ എ.എൻ ഷംസീറിന്റെയും കെ.പി.മോഹനൻ എം.എൽ.എയുടെയും നേതൃത്വത്തിൽ ചൊക്ലിയിൽ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും യോഗം കഴിഞ്ഞ ദിവസം വിളിച്ചു ചേർത്തിരുന്നു. ആശങ്കകൾ അകറ്റി നാലുവരിപ്പാതയുടെ പ്രവർത്തനവുമായി സഹകരിക്കണമെന്നാണ് സ്പീക്കറും എംഎൽഎയും ആവശ്യപ്പെട്ടത്.

വിട്ടു കൊടുക്കേണ്ട സ്ഥല നിർണയവുമായി ബന്ധപ്പെട്ട് കെആർഎഫ്ബി ഉദ്യോഗസ്ഥർ പാനൂർ ടൗണിലേക്കു പ്രവേശിച്ചപ്പോൾ വ്യാപാരികൾ പ്രതിഷേധവുമായെത്തി. രണ്ടു വ്യാപാരി സംഘടനകളും രംഗത്തുണ്ടായിരുന്നു. തുടർച്ചയായ 2 ദിവസങ്ങളിൽ വ്യാപാരികൾ കടകൾ അടച്ചു പ്രതിഷേധിച്ചെങ്കിലും പാതയുടെ ഭാഗമാകുന്ന സ്ഥലം അടയാളപ്പെടുത്തി.

ഇന്നലെ അടയാളപ്പെടുത്തൽ പൂർത്തിയായി. വിട്ടു നൽകേണ്ട സ്ഥലത്തിന്റെയും കടകളുടെയും വിവരം റവന്യൂ വകുപ്പിന് കൈമാറുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വൈകാതെ അടുത്ത നടപടിയിലേക്കു പ്രവേശിക്കും. നാലുവരിപ്പാതയുമായി ബന്ധപ്പട്ട് കടകൾ നഷ്ടപ്പെടുന്ന നൂറുകണക്കിനു വ്യാപാരികൾ ആശങ്കയിലാണ്.


Share our post

Kannur

ശ്രീ സുന്ദരേശ്വര ക്ഷേത്രം മഹോത്സവത്തിന് ആറിന് തുടക്കം

Published

on

Share our post

കണ്ണൂർ: തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിലെ ഈ വർഷത്തെ മഹോത്സവം ആറ് മുതൽ 13 വരെ വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിക്കും.ആറിന് വൈകിട്ട് 5 .55 ന് കൊടിയേറ്റവും പതിമൂന്നിന് വൈകീട്ട് നാലിന് ക്ഷേത്രത്തിൽ നിന്നും പയ്യാമ്പലം കടൽത്തീരത്തേക്ക് പുറപ്പെടുന്ന ആറാട്ട് എഴുന്നള്ളിപ്പ് അവിടുത്തെ കർമ്മങ്ങൾ പൂർത്തിയാക്കി ക്ഷേത്രത്തിൽ തിരിച്ചെത്തി രാത്രി കൊടിയിറക്കുന്നതോടു കൂടി മഹോത്സവം സമാപിക്കും.രണ്ടാമത്തെ ദിവസം മുതൽ ഏഴാമത്തെ ദിവസം വരെ ക്ഷേത്രത്തിൽ രാവിലെ ഏഴരക്ക് ഭജനയും രാത്രി ഏഴര മുതൽ എട്ടര വരെ പ്രമുഖരുടെ ആദ്ധ്യാത്മിക പ്രഭാഷണങ്ങളും പ്രത്യേക ദിവസങ്ങളിൽ ആചാര വെടിക്കെട്ടും ഉണ്ടായിരിക്കും.എല്ലാദിവസവും രാത്രി 8.45 മുതൽ പ്രസിദ്ധ കലാകാരന്മാരും കലാസംഘടനകളും അണിനിരക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.എല്ലാദിവസവും രാത്രി അന്നപ്രസാദവും ഉണ്ടാകും.14ന് ഉച്ചയ്ക്ക് 12 മുതൽ രണ്ടുവരെ സമൂഹസദ്യയും ഉണ്ടായിരിക്കും. മഹോത്സവ ദിവസങ്ങളിൽ എല്ലാ ദിവസവും രാവിലെയും വൈകീട്ടും കാഴ്ച ശീവേലിയുണ്ടാകും.


Share our post
Continue Reading

Kannur

മസ്‌കത്ത്-കണ്ണൂർ റൂട്ടിൽ നേരിട്ടുള്ള സർവീസ് ആരംഭിച്ച് ഇൻഡിഗോ

Published

on

Share our post

കണ്ണൂർ- മസ്‌കത്ത് റൂട്ടിൽ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കാനൊരുങ്ങി ഇൻഡിഗോ എയർലൈൻസ്. മലബാർ മേഖലയ്ക്കും ഗൾഫിനും ഇടയിലുള്ള വ്യോമഗതാഗതം ഇതോടെ കൂടുതൽ ശക്തിപ്പെടും. പുതിയ റൂട്ടിൽ ചൊവ്വ,വ്യാഴം,ശനി എന്നീ മൂന്ന് ദിവസങ്ങളിൽ ആണ് സർവീസ് ഉണ്ടാവുക. ആഭ്യന്തര, അന്തർദേശീയ യാത്രകൾക്കുള്ള ഒരു പ്രധാന കേന്ദ്രമായി അതിവേഗം വളർന്ന കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മസ്‌കത്തിനെ ഇൻഡിഗോയുടെ ശൃംഖലയിൽ ചേർക്കുന്നത് ഒരു സുപ്രധാന നാഴികക്കല്ലാണ്. കണ്ണൂരിൽ നിന്ന് അർദ്ധരാത്രി 12.40 ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 2.30 മസ്‌കത്തിൽ എത്തും. തിരിച്ചു മസ്‌കത്തിൽ നിന്ന് 3.35 ന് പുറപ്പെട്ട് രാവിലെ 8.30 ന് കണ്ണൂരിൽ എത്തുന്ന വിധത്തിൽ ആണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.


Share our post
Continue Reading

Kannur

പാപ്പിനിശ്ശേരി ഇൻഡോർ സ്റ്റേഡിയം പ്രവൃത്തി ഇഴയുന്നു

Published

on

Share our post

പാ​പ്പി​നി​ശ്ശേ​രി: പ​ഞ്ചാ​യ​ത്തി​ൽ 4.89 കോ​ടി​യു​ടെ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ന്റെ പ്ര​വൃ​ത്തി ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്നു. ഭ​ര​ണാ​നു​മ​തി അ​നു​വ​ദി​ച്ചു​കി​ട്ടി​യ പ്ര​കാ​രം എ​സ്റ്റി​മേ​റ്റ്, ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി അ​തി​വേ​ഗ​ത്തി​ലാ​ണ് നി​ർ​മാ​ണ പ്ര​വൃ​ത്തി തു​ട​ങ്ങി​യി​രു​ന്ന​ത്. ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​നാ​വ​ശ്യ​മാ​യ പൈ​ലി​ങ് പ്ര​വൃ​ത്തി തു​ട​ങ്ങി നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളും എ​ത്തി​ച്ചു. ഇ​തി​നു​ശേ​ഷം പ്ര​വൃ​ത്തി ഇ​ഴ​യു​ക​യാ​ണ്. പൈ​ലി​ങ് അ​ട​ക്ക​മു​ള്ള പ്ര​വൃ​ത്തി​യു​ടെ പാ​ർ​ട്ട് ബി​ൽ അം​ഗീ​ക​രി​ച്ചു ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ് പ്ര​വൃ​ത്തി മ​ന്ദ​ഗ​തി​യി​ലാ​യ​തെ​ന്നാ​ണ് വി​വ​രം.ക​ഴി​ഞ്ഞ ഇ​ട​തു സ​ർ​ക്കാ​റി​ന്റെ കാ​ല​ത്ത് കാ​യി​ക മ​ന്ത്രി​യാ​യി​രു​ന്ന ഇ.​പി. ജ​യ​രാ​ജ​നാ​ണ് പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്. പാ​പ്പി​നി​ശ്ശേ​രി പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന​ടു​ത്ത് ഒ​രേ​ക്ക​റോ​ളം ഭൂ​മി​യി​ലാ​ണ് സ്റ്റേ​ഡി​യം പ​ണി ആ​രം​ഭി​ച്ച​ത്. കാ​യി​ക വ​കു​പ്പ് എ​ൻ​ജീ​നീ​യ​റി​ങ് വി​ഭാ​ഗം മ​ണ്ണ് പ​രി​ശോ​ധ​ന​യു​ൾ​പ്പെ​ടെ പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ളെ​ല്ലാം നേ​ര​ത്തേ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. കാ​യി​ക വ​കു​പ്പി​ന് കീ​ഴി​ൽ ആ​രം​ഭി​ച്ച സ്പോ​ട്സ് കേ​ര​ള ഫൗ​ണ്ടേ​ഷ​നാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ച്ച​ത്. 2023ൽ ​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​യി​രു​ന്നു ല​ക്ഷ്യ​മി​ട്ട​തെ​ങ്കി​ലും പ്ര​വൃ​ത്തി എ​ങ്ങു​മെ​ത്തി​യി​ല്ല.


Share our post
Continue Reading

Trending

error: Content is protected !!