ഇരിട്ടിയിൽ ആധുനിക ടൗൺഹാൾ- മൾട്ടി ലെവൽ കോപ്ളക്സ് നിർമ്മിക്കും

ഇരിട്ടി: ഇരിട്ടിയിൽ അത്യാധുനിക രീതിയിലുള്ള ടൗൺ ഹാൾ, മൾട്ടി ലെവൽ കോംപ്ലക്സ് പണിയുന്നതിന് ഒരു കോടി രൂപ വകയിരുത്തി കൊണ്ട് നഗരസഭയുടെ ബഡ്ജറ്റ് വൈസ് ചെയർമാൻ പി.പി ഉസ്മാൻ അവതരിപ്പിച്ചു.
48,78,83,617 രൂപയുടെ വരവും 47,95,34,850 രൂപ ചെലവും 83,48,767 രൂപ നീക്കിയിരിപ്പും പ്രതിക്ഷിക്കുന്നതാണ് ബഡ്ജറ്റ് . ചെയർപേഴ്സൺ കെ.ശ്രീലത അദ്ധ്യക്ഷത വഹിച്ചു.
ഇരിട്ടി മേലെ സ്റ്റാൻഡ് ബൈപാസ് റോഡിന് 15 ലക്ഷം, ഡ്രൈനേജ്, കലുങ്കുകൾ ,കോൺക്രീറ്റ് ഉൾപ്പെടെ നട ത്തുന്നത്തിന് രണ്ട് കോടി, പുതിയ റോഡ് ടാറിംഗ് ,കോൺക്രീറ്റ് രണ്ടര കോടി രൂപ വകയിരുത്തി.
നഗരസഭയിലെ പൊതുകിണറുകൾ നവീകരിക്കുന്നതിന 25 ലക്ഷം രൂപ, പുതിയ ഭവന നിർമ്മാണത്തിനായി മൂന്നര കോടിയും ഭവന പുനരുദ്ധാരണത്തിനായി 50 ലക്ഷവും ആകെ 4 കോടി രൂപ മാറ്റിവച്ചു, ആധുനിക രീതിയിൽ മത്സ്യ, മാംസ ,പച്ചക്കറി മാർക്കറ്റുകൾ സ്ഥാപിക്കുവാൻ 30 ലക്ഷം, വിവിധ മേഖലകളിലായി വനിതാ വികസന പദ്ധതിക്കൾക്കായി 75 ലക്ഷം വകയിരുത്തി.