Kannur
ഡൈമേറിയ പുൽമേടുകളുടെ സ്വർണവർണം പുതച്ച് മാടായിപ്പാറ

പഴയങ്ങാടി: കേരളത്തിലെ പ്രമുഖ ഇടനാടൻ ചെങ്കൽക്കുന്നും ജൈവവൈവിധ്യങ്ങളുടെ കലവറയുമായ മാടായിപ്പാറ ഇപ്പോൾ പൂർണമായും സ്വർണവർണത്തിലാണ്. നീലപ്പൂവിന്റെയും ചൂതിന്റെയും സാന്നിധ്യത്തിൽ നീലിമയും വെള്ളയും പുതച്ചുനിൽക്കുന്ന മാടായിപ്പാറക്ക് മൺസൂൺ കാലങ്ങളിൽ ഹരിത നിറമാണ്.
ഋതുഭേദങ്ങൾക്കനുസൃതമായി ദൃശ്യമനോഹാരിത പകർന്നുനൽകുന്ന മാടായിപ്പാറയിൽ നവംബർ മുതൽ മാർച്ച് വരെ ഡൈമേറിയ പുല്ലിന്റെ സാന്നിധ്യമാണ്. 300 ഏക്കറോളം പരന്നുകിടക്കുന്ന മാടായിപ്പാറയിൽ മാർച്ചിലാണ് ഡൈമേറിയ പുൽമേടുകൾ പൂർണ സ്വർണവർണം
പുതച്ചുനിൽക്കുന്നത്.
തിത്തിരിപക്ഷികൾ, വാനമ്പാടി എന്നിവ കൂടുനിർമിക്കുന്നത് ഡൈമേറിയ പുൽമേടുകളിലാണ്. റൊട്ടാറിയ മലബാറിക്ക, നിംഫോഡിസ് കൃഷ്ണകേസര, ലെപിഡാഗത്തിലം കേരളൻസിസ്, എറിയോകുലോൺ മാടായിപ്പാറൻസിസ്, കോഎലാചിൻ മാടായിൻസീസ്, പാറസോപുബിയ ഹോഫ്മന്നി തുടങ്ങി മാടായിപ്പാറയിൽ മാത്രം 11 പുതിയയിനം സസ്യങ്ങൾ ശാസ്ത്രലോകം കണ്ടെത്തിയിരുന്നു. പ്രധാന പ്രാണിഭോജി സസ്യമായ ഡ്രോസിറ ഇന്റിക്ക ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഇടനാടൻ ചെങ്കൽ കുന്നാണ് മാടായിപ്പാറ.
നെല്ലിപ്പൂ, കാക്കപ്പൂവ് എന്നൊക്കെ അറിയപ്പെടുന്ന യൂട്രിക്കുലേറിയയുടെ ഏഴ് ഇനങ്ങളുണ്ട് മാടായിപ്പാറയിൽ. 666 ഇനം സസ്യങ്ങൾ മാടായിപ്പാറയിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 161 എണ്ണം സംസ്ഥാനത്ത് ഇവിടെ മാത്രം കണ്ടുവരുന്ന ഇനങ്ങളും ഒമ്പതെണ്ണം പശ്ചിമഘട്ടത്തിൽ മാത്രം കണ്ടുവരുന്നതുമാണ്.
സംസ്ഥാനത്ത് കണ്ടെത്തിയ അഞ്ഞൂറോളം പക്ഷിവർഗങ്ങളിൽ 182 എണ്ണം മാടായിപ്പാറയിലുണ്ട്. 5000 മുതൽ 8000 കിലോമീറ്റർ വരെ പറന്ന് മാടായിപ്പാറയിലെത്തുന്ന ദേശാടനപ്പക്ഷികളിൽ പലതും തിരിച്ചുപോവാതെ മാടായിപ്പാറയിൽ കഴിയുന്നുവെന്നത് ഇവിടം ശ്രദ്ധേയമാക്കുന്ന വിസ്മയമാണ്. നാളിതുവരെ കണ്ടെത്തിയ 327 ഇനം ചിത്രശലഭങ്ങളിൽ 140 ഇനങ്ങളുണ്ട് മാടായിപ്പാറയിൽ.
അനധികൃത കടന്നുകയറ്റവും വാഹന പാർക്കിങ്ങും മാലിന്യ നിക്ഷേപവും മാടായിപ്പാറയിലെ ജൈവ വൈവിധ്യങ്ങൾക്ക് വൻ ഭീഷണിയാണുയർത്തുന്നത്. സാമൂഹികദ്രോഹികൾ തീയിടുന്നത് നിമിത്തം ഏക്കർകണക്കിന് പുൽമേടുകളാണ് ഓരോ വർഷവും കത്തിയമരുന്നത്. അഗ്നിബാധയിൽ അത്യപൂർവ സസ്യങ്ങളും ജീവികളുമാണ് നാശമടയുന്നത്.
ജൈവ വൈവിധ്യങ്ങളുടെ കലവറയായ മാടായിപ്പാറയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സഞ്ചാരികളെത്തുന്നുണ്ട്. പ്രകൃതിയുടെ ജൈവ സമ്പത്തായ മാടായിപ്പാറ സംരക്ഷിക്കുന്നതിൽ അധികൃതർ കൂടുതൽ ജാഗ്രത പുലർത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Kannur
കണ്ണൂരിൽ ഭണ്ഡാരം കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി

പരിയാരം: പാണപ്പുഴയില്‍ ഭണ്ഡാരം കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് പിടിയിലായി. ഇന്നലെ രാത്രി ഒമ്പതരയോടെ പാണപ്പുഴ ഉറവങ്കര ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറക്കാന്‍ ശ്രമിച്ച ഒഡീഷ സ്വദേശി നിരാകര്‍ പുഹാനെ (46) ആണ് നാട്ടുകാര്‍ പിടികൂടി പരിയാരം പോലീസില്‍ ഏല്പിച്ചത്.
Kannur
ഓൺലൈൻ തട്ടിപ്പിൽ 13 ലക്ഷം നഷ്ടമായി

കണ്ണൂർ: സർക്കാറും വിവിധ സംഘടനകളും ബോധവത്കരണം തുടരുന്നതിനിടെ ജില്ലയിൽ ഓൺലൈൻ തട്ടിപ്പിൽ 13 ലക്ഷം രൂപയോളം നഷ്ടമായി. ഇടവേളകളില്ലാതെ ഓൺലൈൻ തട്ടിപ്പ് തുടരുമ്പോൾ പറ്റിക്കപ്പെടാൻ തയാറായി കൂടുതൽ പേർ മുന്നോട്ടുവരുന്ന കാഴ്ചയാണ്.
ഏഴ് പരാതികളിൽ സൈബർ പൊലീസ് കേസെടുത്തു. കണ്ണൂർ, വളപട്ടണം, ചൊക്ലി, ചക്കരക്കല്ല് സ്വദേശികൾക്കാണ് പണം നഷ്ടമായത്. ഓൺലൈൻ മുഖേന ട്രേഡിങിനായി പണം കൈമാറിയ കണ്ണൂർ ടൗൺ സ്വദേശിക്ക് ഒമ്പത് ലക്ഷം രൂപ നഷ്ടപ്പെട്ടു. ടെലഗ്രാം വഴി ട്രേഡിങ് ചെയ്യാനായി പ്രതികളുടെ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നല്കിയ ശേഷം നിക്ഷേപിച്ച പണമോ വാഗ്ദാനം ചെയ്ത ലാഭമോ ലഭിക്കാതായതോടെ പരാതിപ്പെടുകയായിരുന്നു.ചൊക്ലി സ്വദേശിനിക്ക് 2.38 ലക്ഷമാണ് നഷ്ടമായത്. വാട്സ് ആപ്പിൽ സന്ദേശം കണ്ട് ഷോപിഫൈ എന്ന ആപ്ലിക്കേഷൻ വഴി പണം നിക്ഷേപിക്കുകയായിരുന്നു. ലാഭം ലഭിക്കുന്നതിനായി പ്രതികളുടെ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നല്കി വഞ്ചിക്കപ്പെടുകയായിരുന്നു. ചക്കരക്കൽ സ്വദേശിക്ക് 68,199 രൂപയാണ് നഷ്ടമായത്. പരാതിക്കാരന്റെ അറിവോ സമ്മതമോ ഇല്ലാതെ പരാതിക്കാരന്റെ ക്രെഡിറ്റ് കാർഡിൽനിന്നും പണം നഷ്ടപ്പെടുകയായിരുന്നു.ചക്കരക്കൽ സ്വദേശിനിക്ക് 19,740 രൂപ നഷ്ടമായി. വാട്സ് ആപ് വഴി പാർട്ട് ടൈം ജോലി ചെയ്യാനായി പ്രതികളുടെ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നല്കിയ ശേഷം പറ്റിക്കുകയായിരുന്നു. മറ്റൊരു കേസിൽ കണ്ണൂർ ടൗൺ സ്വദേശിക്ക് 9001രൂപ നഷ്ടമായി. പരാതിക്കാരിയെ എസ്.ബി.ഐ ക്രെഡിറ്റ് കാർഡ് ഓഫിസിൽ നിന്നെന്ന വ്യാജേന വിളിക്കുകയും ഡി-ആക്ടിവേറ്റ് ചെയ്യാനെന്ന ഡെബിറ്റ് കാർഡിന്റെ വിവരങ്ങളും ഒ.ടി.പിയും കരസ്ഥമാക്കി പണം തട്ടിയെടുക്കുകയായിരുന്നു.ഒ.എൽ.എക്സിൽ പരസ്യം കണ്ട് മൊബൈൽ ഫോൺ വാങ്ങുന്നതിനായി വാട്സ് ആപ് വഴി ചാറ്റ് ചെയ്ത് അഡ്വാൻസ് ആയി പണം നല്കിയ കണ്ണൂർ സ്വദേശിക്ക് 26000 രൂപയും നഷ്ടപ്പെട്ടു. സുഹൃത്തെന്ന വ്യാജേന ഫേസ്ബുക്ക് വഴി ബന്ധപ്പെട്ട് വളപട്ടണം സ്വദേശിയുടെ 25,000 രൂപ തട്ടി.സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്ന ആളുകൾ സൈബർ കുറ്റകൃത്യങ്ങളെ പറ്റി നിരന്തരം ജാഗ്രത പുലർത്തണമെന്ന് സൈബർ പൊലീസ് അറിയിച്ചു. ഇത്തരം കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 1930 എന്ന നമ്പറിൽ അറിയിക്കാം. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം.
Kannur
കണ്ണൂർ ജില്ലയിൽ പടക്കം, സ്ഫോടക വസ്തു, ഡ്രോൺ നിരോധനം പിൻവലിച്ചു

കണ്ണൂർ: ജില്ലയിൽ പടക്കങ്ങളും സ്ഫോടക വസ്തുക്കളും വിൽക്കുന്നതും വാങ്ങുന്നതും ഉപയോഗിക്കുന്നതും ഡ്രോൺ ഉപയോഗിക്കുന്നതും നിരോധിച്ച് മെയ് 11ന് പുറപ്പെടുവിച്ച ഉത്തരവ് രാജ്യാതിർത്തിയിലെ വെടിനിർത്തലിന്റെയും സമാധാന അന്തരീക്ഷത്തിന്റെയും പശ്ചാത്തലത്തിൽ അടിയന്തിര പ്രാബല്യത്തോടെ പിൻവലിച്ച് ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഉത്തരവിട്ടു. ഭാരതീയ് ന്യായ സംഹിത സെക്ഷൻ 163 പ്രകാരമാണ് ജില്ലാ കലക്ടർ മെയ് 11 മുതൽ 17 വരെ നിരോധന ഉത്തരവിട്ടിരുന്നത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്