Kannur
ആഹ്ലാദത്തിനും വിനോദത്തിനും സമയം കണ്ടെത്താനാവാത്ത വീട്ടമ്മമാർക്കായി സമൂഹ അടുക്കളയൊരുങ്ങുന്നു

കണ്ണൂര്‍: അടുക്കളയിൽ അധികസമയം ചെലവഴിച്ച് ആഹ്ലാദത്തിനും വിനോദത്തിനും സമയം കണ്ടെത്താനാവാത്ത വീട്ടമ്മമാർക്കായി സമൂഹ അടുക്കളയൊരുങ്ങുന്നു. ആദ്യഘട്ടത്തിൽ പാട്യം, പായം, അഞ്ചരക്കണ്ടി പഞ്ചായത്തുകളിലാണ് സമൂഹ അടുക്കള തുടങ്ങുക. ഏപ്രിൽ രണ്ടാം വാരം പ്രവർത്തനം തുടങ്ങും.
ശേഷം കൂടുതലിടങ്ങളിലേക്ക് സംരംഭം വ്യാപിപ്പിക്കും. ജില്ല പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തിലാണ് വേറിട്ട പദ്ധതി. മലപ്പുറം പൊന്നാനിയിലും കോഴിക്കോട് ബാലുശ്ശേരിയിലും തുടങ്ങി വിജയംകണ്ടതിന് ശേഷമാണ് ജില്ലയിലും സമൂഹ അടുക്കള പരീക്ഷണത്തിനൊരുങ്ങുന്നത്.
ബാലുശ്ശേരി മാതൃക കണ്ട ജോലി ചെയ്യുന്ന നിരവധി സ്ത്രീകള്‍ ഇത്തരെമാരു സംരംഭം കണ്ണൂരിലും ആരംഭിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്നാണ് ജില്ല പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്.
ഭക്ഷണശാലകൾക്കായി അടിസ്ഥാന സൗകര്യമൊരുക്കാൻ 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഇവ മൂന്നു യൂനിറ്റുകൾക്കായി വീതിച്ചുനൽകും. സാധാരണ ഹോട്ടലുകളിൽ ഈടാക്കുന്ന വിലക്കാവും ഭക്ഷണ പദാർഥങ്ങളുടെ വിൽപന. ജോലിക്കുപോവുന്ന സ്ത്രീകള്‍ക്ക് പ്രഭാതഭക്ഷണം പോലും കഴിക്കാന്‍ കഴിയാറില്ല. ഇതുമൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഏറെയാണ്.
ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി യോഗ പോലെയുള്ള വ്യായാമങ്ങള്‍ക്കും സമയം കണ്ടെത്താനാവുന്നില്ല. അതിനെല്ലാമുള്ള ഉപാധിയായാണ് സമൂഹ അടുക്കള. സ്ത്രീകൾ കൂടുതൽ സമയവും അടുക്കളയിൽ ചെലവഴിക്കുന്നതായി സർവേകളിൽ കണ്ടെത്തിയിരുന്നു. സമൂഹ അടുക്കള വരുന്നതോടെ ഭക്ഷണം ആവശ്യമായവരുടെ നെറ്റ്വർക്ക് സൃഷ്ടിച്ച് പാർസലായി വീടുകളിലെത്തിക്കാനും പദ്ധതിയുണ്ട്.
സമൂഹ അടുക്കളക്കായി കൂടുതൽ തദ്ദേശസ്ഥാപനങ്ങളിലെ കുടുംബശ്രീ യൂനിറ്റുകൾ താൽപര്യമറിയിച്ചിട്ടുണ്ട്. വിശദമായ പദ്ധതി റിപ്പോര്‍ട്ട് സഹിതമാണ് അപേക്ഷകൾ. പായത്തെയും പാട്യത്തെയും അഞ്ചരക്കണ്ടിയിലെയും സമൂഹ അടുക്കളകളുടെ പ്രവർത്തനം വിലയിരുത്തിയാവും ജില്ലയിൽ കൂടുതലിടങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുക.
ജോലി ചെയ്യുന്ന സ്ത്രീകള്‍ ധാരാളമുള്ള പ്രദേശങ്ങള്‍, ഒറ്റപ്പെട്ട് താമസിക്കുന്നവരുള്ള പ്രദേശം തുടങ്ങിയ സ്ഥലങ്ങളിലായിരിക്കും സമൂഹ അടുക്കള ആവശ്യമായുള്ളത്.
അതേസമയം, പദ്ധതി കൂടുതൽ ഫലപ്രദമാകുന്ന നഗരപ്രദേശങ്ങളിൽ ആദ്യഘട്ടത്തിൽ സമൂഹ അടുക്കള തുറക്കുന്നില്ല. ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് സമൂഹ അടുക്കളകൾ നഗരത്തിലാവും സജീവമാവുക എന്നാണ് വിലയിരുത്തൽ.
Kannur
പി.കവിതാ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു


കണ്ണൂർ : മഹാകവി പി സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പി കവിതാ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. 20,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. 2022, 2023, 2024 വർഷങ്ങളിൽ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച കവിതാപുസ്തകമാണ് പരിഗണിക്കുക. മൂന്ന് കോപ്പികൾ 25നകം പി രവീന്ദ്രൻ നായർ, നന്ദനം, വെള്ളിക്കോത്ത് പിഒ, അജാനൂർ, ആനന്ദാ ശ്രമം വഴി, കാസർകോട് 9446957010.
Kannur
മുഴപ്പിലങ്ങാട് ബീച്ച് ഫെസ്റ്റ് തുടങ്ങി


മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് ബീച്ച് ഫെസ്റ്റിന് തുടക്കം. മുഴപ്പിലങ്ങാട് ബീച്ച് സെൻട്രൽ പാർക്കിൽ സംഘടിപ്പിച്ച ചടങ്ങിൽ കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി സജിത അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം കെ വി ബിജു, കെ രത്നബാബു, ടി കെ മനോജ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ കെ ശോഭ സ്വാഗതം പറഞ്ഞു. ഏഷ്യാനെറ്റ് മൈലാഞ്ചി വിന്നർ ആസിഫ് കാപ്പാട് അവതരിപ്പിച്ച ഇശൽനൈറ്റ് അരങ്ങേറി. ചൊവ്വ വൈകിട്ട് ഏഴിന് സാംസ്കാരിക സായാഹ്നം ജില്ലാ പഞ്ചായത്തംഗം എ മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് ‘എയ് ബനാന’ ഫെയിം അഫ്സൽ അക്കുവിന്റെ ഗാനമേള അരങ്ങേറും.
Kannur
പാപ്പിനിശ്ശേരിയിൽ എംബുരാൻ സിനിമയുടെ വ്യാജ പതിപ്പ് പിടികൂടി


പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരിയിൽ നിന്ന് എംബുരാൻ സിനിമയുടെ വ്യാജ പതിപ്പ് പിടികൂടി. തമ്പുരു കമ്മ്യൂണിക്കേഷൻസ് എന്ന സ്ഥാപനത്തിന്റെ കമ്പ്യൂട്ടർ വളപട്ടണം പോലീസ് പിടിച്ചെടുത്തു. സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻ രാജിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്. സ്ഥാപനത്തിൽ പെൻഡ്രൈവുമായി എത്തിയവർക്ക് സിനിമ കോപ്പി ചെയ്തു നൽകിയതായി പോലീസ് അറിയിച്ചു. വളപട്ടണം എസ് എച്ച് ഒ ബി. കാർത്തിക്, ഇൻസ്പെക്ടർ ടി പി സുമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് സിനിമയുടെ വ്യാജ പതിപ്പ് പിടികൂടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്