Connect with us

Breaking News

അവാർഡ്‌ തിളക്കത്തിൽ മിനി; മരണമുനമ്പിൽ നിന്ന്‌ തിരികെപ്പിടിച്ച ജീവിതം

Published

on

Share our post

ഇരിട്ടി: സംരംഭങ്ങളുടെ കണക്കെടുപ്പ്‌ നടത്തി സംരംഭകരെയും സംസ്ഥാന സർക്കാരിനെയും ഇകഴ്‌ത്തുന്ന മാധ്യമങ്ങൾ ആറളം ഫാം ബ്ലോക്ക്‌ പതിനൊന്നിലെ കെ കെ മിനിയെക്കുറിച്ച്‌ സെന്റർ ഫോർ റൂറൽ ഡവലപ്പ്‌മെന്റ്‌ തയ്യാറാക്കിയ വീഡിയോ കാണണം. മരണമുനമ്പിൽനിന്ന്‌ ജീവിതം തിരികെപിടിച്ച മിനി ഇന്ന്‌ ജില്ലയിലെ ആദിവാസി മേഖലയിൽനിന്നുള്ള മികച്ച സംരംഭകയാണ്‌.

കുട്ടികളെ പോറ്റാൻ പാങ്ങില്ലാതെ, ഉടുതുണിക്ക്‌ മറുതുണി വാങ്ങാൻ വരുമാനമില്ലാതെ കക്കുവ പുഴയിൽ ചാടി മരിക്കാൻ പുറപ്പെട്ടവളാണ്‌ താനെന്ന്‌ യുട്യൂബിൽ വൈറലായ വീഡിയോയിൽ മിനി പറയുന്നു.
സംസ്ഥാന സർക്കാർ ആറളം ഫാം ആദിവാസി മേഖലയിൽ നബാർഡ്‌ മുഖേന നടപ്പാക്കുന്ന ഉപജീവന പദ്ധതികൾ വഴിയാണ്‌ ജീവിതത്തിലേക്ക്‌ തിരികെ വന്നതെന്നും സംരംഭങ്ങളെല്ലാം ഹിറ്റായെന്നും മിനി സാക്ഷ്യപ്പെടുത്തുന്നു.

ജില്ലയിലെ മികച്ച ആദിവാസി സംരംഭകയ്‌ക്കുള്ള ഈ വർഷത്തെ പുരസ്‌കാരം നേടിയതിന്റെ സന്തോഷത്തിലാണിന്ന്‌ മിനി.ഇരിട്ടി തയ്യൽ, ഫ്‌ളോർ മിൽ, ക്ഷീര വികസനം തുടങ്ങി മിനിയുടെ നേതൃത്വത്തിൽ ആദിവാസി വനിതാ ഗ്രൂപ്പുകളുടെ സംരംഭങ്ങളുടെയും വ്യക്‌തിഗത സംരംഭങ്ങളുടെയും മികവാർന്ന പ്രവർത്തനങ്ങൾ വിലയിരുത്തിയാണ്‌ പുരസ്‌കാരം.

തയ്യൽ യൂണിറ്റിൽനിന്ന്‌ കോവിഡ്‌ ഘട്ടത്തിൽ പ്രതിദിനം 2000 മാസ്‌കുകൾ വരെ തയ്ച്ച്‌ വിറ്റഴിച്ചു. ഫാമിലെ കക്കുവയിൽ ആരംഭിച്ച ഫ്‌ളോർ മില്ലും കൊക്കോസ്‌ വെളിച്ചെണ്ണ ഉൽപ്പാദന യൂണിറ്റും മികച്ച പ്രവർത്തന പുരോഗതി കൈവരിച്ചു.

സംരംഭങ്ങളുടെ കണക്കെടുപ്പ്‌ നടത്തി സംരംഭകരെയും സംസ്ഥാന സർക്കാരിനെയും ഇകഴ്‌ത്തുന്ന മാധ്യമങ്ങൾ ആറളം ഫാം ബ്ലോക്ക്‌ പതിനൊന്നിലെ കെ കെ മിനിയെക്കുറിച്ച്‌ സെന്റർ ഫോർ റൂറൽ ഡവലപ്പ്‌മെന്റ്‌ തയ്യാറാക്കിയ വീഡിയോ കാണണം. മരണമുനമ്പിൽനിന്ന്‌ ജീവിതം തിരികെപിടിച്ച മിനി ഇന്ന്‌ ജില്ലയിലെ ആദിവാസി മേഖലയിൽനിന്നുള്ള മികച്ച സംരംഭകയാണ്‌. കുട്ടികളെ പോറ്റാൻ പാങ്ങില്ലാതെ, ഉടുതുണിക്ക്‌ മറുതുണി വാങ്ങാൻ വരുമാനമില്ലാതെ കക്കുവ പുഴയിൽ ചാടി മരിക്കാൻ പുറപ്പെട്ടവളാണ്‌ താനെന്ന്‌ യുട്യൂബിൽ വൈറലായ വീഡിയോയിൽ മിനി പറയുന്നു.

സെന്റർ ഫോർ റൂറൽ ഡവലപ്പ്‌മെന്റ്‌ മുഖേനയാണ്‌ ആറളം ഫാം ആദിവാസി മേഖലയിൽ സംരംഭങ്ങളുടെ പരമ്പരകൾ ആരംഭിച്ചത്‌. ആറളം വികസന സമിതി അംഗംകൂടിയാണ്‌ മിനി. സ്വന്തമായി കറവപ്പശു, പോത്ത്‌, മൂരി വളർത്തൽ യൂണിറ്റുകളുമുണ്ട്‌.

സംസ്ഥാന സർക്കാർ ആറളം ഫാം ആദിവാസി മേഖലയിൽ നബാർഡ്‌ മുഖേന നടപ്പാക്കുന്ന ഉപജീവന പദ്ധതികൾ വഴിയാണ്‌ ജീവിതത്തിലേക്ക്‌ തിരികെ വന്നതെന്നും സംരംഭങ്ങളെല്ലാം ഹിറ്റായെന്നും മിനി സാക്ഷ്യപ്പെടുത്തുന്നു. ജില്ലയിലെ മികച്ച ആദിവാസി സംരംഭകയ്‌ക്കുള്ള ഈ വർഷത്തെ പുരസ്‌കാരം നേടിയതിന്റെ സന്തോഷത്തിലാണിന്ന്‌ മിനി.
വനിതാദിനത്തിൽ തിരുവനന്തപുരത്തെ ചടങ്ങിൽ നബാർഡ്‌ ചീഫ്‌ ജനറൽ മാനേജർ ഡോ. ഗോപകുമാരൻ നായരിൽനിന്ന്‌ പുരസ്‌കാരം എറ്റുവാങ്ങി. കേരള സർവകലാശാല തിരുവനന്തപുരത്ത്‌ നടത്തിയ സാമ്പത്തിക ശാസ്‌ത്ര ദേശീയ സെമിനാറിൽ കണ്ണീരുപ്പു കലർന്ന സ്വന്തം ജീവിതാനുഭവങ്ങളും സംരംഭങ്ങൾ നൽകുന്ന സുരക്ഷിതത്വത്തിന്റെ തണലും വിവരിച്ചുള്ള പ്രഭാഷണം നടത്തിയാണ്‌ മിനി മടങ്ങിയത്‌.
തയ്യൽ, ഫ്‌ളോർ മിൽ, ക്ഷീര വികസനം തുടങ്ങി മിനിയുടെ നേതൃത്വത്തിൽ ആദിവാസി വനിതാ ഗ്രൂപ്പുകളുടെ സംരംഭങ്ങളുടെയും വ്യക്‌തിഗത സംരംഭങ്ങളുടെയും മികവാർന്ന പ്രവർത്തനങ്ങൾ വിലയിരുത്തിയാണ്‌ പുരസ്‌കാരം. തയ്യൽ യൂണിറ്റിൽനിന്ന്‌ കോവിഡ്‌ ഘട്ടത്തിൽ പ്രതിദിനം 2000 മാസ്‌കുകൾ വരെ തയ്ച്ച്‌ വിറ്റഴിച്ചു. ഫാമിലെ കക്കുവയിൽ ആരംഭിച്ച ഫ്‌ളോർ മില്ലും കൊക്കോസ്‌ വെളിച്ചെണ്ണ ഉൽപ്പാദന യൂണിറ്റും മികച്ച പ്രവർത്തന പുരോഗതി കൈവരിച്ചു.

സെന്റർ ഫോർ റൂറൽ ഡവലപ്പ്‌മെന്റ്‌ മുഖേനയാണ്‌ ആറളം ഫാം ആദിവാസി മേഖലയിൽ സംരംഭങ്ങളുടെ പരമ്പരകൾ ആരംഭിച്ചത്‌. ആറളം വികസന സമിതി അംഗംകൂടിയാണ്‌ മിനി. സ്വന്തമായി കറവപ്പശു, പോത്ത്‌, മൂരി വളർത്തൽ യൂണിറ്റുകളുമുണ്ട്‌.

വനിതാദിനത്തിൽ തിരുവനന്തപുരത്തെ ചടങ്ങിൽ നബാർഡ്‌ ചീഫ്‌ ജനറൽ മാനേജർ ഡോ. ഗോപകുമാരൻ നായരിൽനിന്ന്‌ പുരസ്‌കാരം എറ്റുവാങ്ങി. കേരള സർവകലാശാല തിരുവനന്തപുരത്ത്‌ നടത്തിയ സാമ്പത്തിക ശാസ്‌ത്ര ദേശീയ സെമിനാറിൽ കണ്ണീരുപ്പു കലർന്ന സ്വന്തം ജീവിതാനുഭവങ്ങളും സംരംഭങ്ങൾ നൽകുന്ന സുരക്ഷിതത്വത്തിന്റെ തണ


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!