കോളയാട്ടെ ഹരിതകർമസേന ചെയ്ത നെൽകൃഷിയിൽ നൂറുമേനി വിളവ്

കോളയാട്:പഞ്ചായത്ത് ഹരിതകർമസേനയിലെ സംരഭകഗ്രൂപ്പ് ആലച്ചേരിയിലെ ഒരേക്കർ വയലിൽ ചെയ്ത നെൽകൃഷി വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് എം .റിജി കതിര് കൊയ്ത് ഉദ്ഘാടനം ചെയ്തു. വാർഡംഗം ഉഷ മോഹനൻ അധ്യക്ഷയായി.
വൈസ് പ്രസിഡന്റ് കെ .ഇ .സുധീഷ്‌കുമാർ,സ്ഥിരം സമിതി അധ്യക്ഷ ശ്രീജ പ്രദീപൻ, കൃഷി ഓഫീസർ തീർത്ഥ മോഹൻ, കൃഷി അസിസ്റ്റന്റുമാരായ വി. കെ .ലിജമോൾ, ഷിംന, വി. ഇ .ഒ .വിപിൻദാസ്, ഹരിതകേരളം മിഷൻ ജില്ലാ റിസോഴ്‌സ് പേഴ്‌സൺ നിഷാദ് മണത്തണ തുടങ്ങിയവർ,ഹരിതകർമ്മസേന സെക്രട്ടറി സ്വാതി, പ്രസിഡന്റ് ഷിജി ഷാജൻ എന്നിവർ സംസാരിച്ചു.
തരിശ് പാടങ്ങളിൽ കൃഷിയിറക്കണമെന്ന സർക്കാർ തീരുമാനപ്രകാരമാണ് ഒഴിവ് സമയമുപയോഗിച്ച് ഹരിതകർമസേനയിലെ അഞ്ചംഗ ഗ്രൂപ്പ്കൃഷിയിറക്കിയത്.ഇത് മാതൃകയാണെന്നും വരും വർഷങ്ങളിൽ കൂടുതൽ സ്ഥലത്ത് കൃഷി ചെയ്യാൻ ഹരിതകർമസേനക്ക് സാമ്പത്തിക സഹായം നൽകുമെന്നും കൃഷി ഓഫീസർ പറഞ്ഞു.