എസ്.എസ്.എഫ് ഗോൾഡൻ ഫിഫ്റ്റി വാഹന ജാഥക്ക് പേരാവൂരിൽ സ്വീകരണം

പേരാവൂർ: എസ്.എസ്.എഫ് ഗോൾഡൻ ഫിഫ്റ്റി സമ്മേളന പ്രചരണാർത്ഥം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഖദം ഇൻക്വിലാബ് വാഹന പ്രചരണ ജാഥക്ക് പേരാവൂരിൽ സ്വീകരണം നൽകി.സാജിദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ഡിവിഷൻ പ്രസിഡന്റ് അഡ്വ.മിദ്‌ലാജ് സഖാഫി അധ്യക്ഷത വഹിച്ചു.
ഷാജഹാൻ മിസ്ബാഹി, മുനവ്വിർ അമാനി, റസിൻ അബ്ദുല്ല,സ്വിദ്ദീഖ് മഹ്മൂദി, സിറാജ് പൂക്കോത്ത്,സി.സനീഷ്
, എസ് .എം .കെ മുഹമ്മദലി ,അഷറഫ് ചെവിടിക്കുന്ന് എന്നിവർ സംസാരിച്ചു.