പേരാവൂർ വ്യാപാരോത്സവം; സ്വർണ നാണയം കണ്ണവം സ്വദേശിക്ക്

പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ സംഘടിപ്പിക്കുന്ന പേരാവൂർ വ്യാപാരോത്സവത്തിന്റെ പ്രതിവാര സ്വർണ നാണയ കൂപ്പൺ നറുക്കെടുപ്പ് പ്രസിഡന്റ് കെ.എം.ബഷീർ നിർവഹിച്ചു.സെക്രട്ടറി ബേബി പാറക്കൽ അധ്യക്ഷത വഹിച്ചു.
ഷിനോജ് നരിതൂക്കിൽ,ബാവ ഫാമിലി,വിനോദ് റോണക്‌സ്,ഒ.ജെ.ബെന്നി,നാസർ ബറാക്ക എന്നിവർ സംസാരിച്ചു.കണ്ണവം പറമ്പുക്കാവ് സ്വദേശി അശോകൻ മുതുകുറ്റിക്കാണ് ഈ ആഴ്ചയിലെ സ്വർണ നാണയം ലഭിച്ചത്.പേരാവൂർ കാട്ടുമാടം സെയിൽസ് കോർപ്പറേഷനിൽ നിന്നും നല്കിയ കൂപ്പണാണ് സമ്മാനത്തിനർഹമായത്.