ഹെഡ് പോസ്‌റ്റോഫീസിലേക്ക് പാചകത്തൊഴിലാളി മാർച്ച്

കണ്ണൂർ: സ്‌കൂൾ പാചകത്തൊഴിലാളികളുടെ വേതനം കുടിശ്ശികയില്ലാതെ നൽകുക, മാസം ആദ്യവാരം വേതനം നൽകുക, കേന്ദ്രം നൽകാനുള്ള 125 കോടി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സ്‌കൂൾ പാചകത്തൊഴിലാളി യൂണിയൻ (സിഐടിയു) കണ്ണൂർ ഹെഡ് പോസ്‌റ്റോഫീസിലേക്ക് മാർച്ച് നടത്തി.
സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എം സുരേന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ് എം. പ്രകാശിനി അധ്യക്ഷയായി. വേണു, ടി വി ലക്ഷ്‌മി, സി .പി ശോഭന എന്നിവർ സംസാരിച്ചു. ഒ. ബിന്ദു സ്വാഗതം പറഞ്ഞു.