ഐതിഹാസിക പണിമുടക്കിന്റെ ഓർമകളിൽ സമര നേതൃസംഗമം

Share our post

കണ്ണൂർ:  1973ൽ ജീവനക്കാരും അധ്യാപകരും നടത്തിയ 54 ദിവസത്തെ പണിമുടക്കിന്റെ 50––ാം വാർഷികാഘോഷത്തിന്റെ ഭാഗമായി എഫ്എസ്ഇടിഒ നേതൃത്വത്തിൽ സമര നേതൃസംഗമം നടത്തി. കണ്ണൂർ മുനിസിപ്പൽ സ്കൂൾ ഓഡിറ്റോറിയത്തിൽ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ്‌ സി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി വി പ്രദീപൻ അധ്യക്ഷനായി.

പരിമിത അവകാശങ്ങളും പരിതാപകരമായ വേതന വ്യവസ്ഥയും നിലനിന്ന കാലത്ത് 100 രൂപ ഇടക്കാലാശ്വാസവും സമയബന്ധിത ശമ്പള പരിഷ്‌കരണവും ആവശ്യപ്പെട്ട് 1973 ജനുവരി 10ന് ആരംഭിച്ച പണിമുടക്ക്‌ 54 ദിവസം കഴിഞ്ഞാണ് അവസാനിപ്പിച്ചത്. പണിമുടക്ക് കാലത്തെ സമരാനുഭവങ്ങൾ എൻജിഒ യൂണിയൻ മുൻ ജനറൽ സെക്രട്ടറി കെ .കൃഷ്ണൻ, കെ.എസ്ടി.എ മുൻ ജനറൽ സെക്രട്ടറി കെ ബാലകൃഷ്‌ണൻ നമ്പ്യാർ, എൻ .പി കുഞ്ഞിരാമൻ നായർ എന്നിവർ പങ്കുവച്ചു.

ഐതിഹാസിക പണിമുടക്കിന് നേതൃത്വം നൽകിയ നേതാക്കളെും പങ്കെടുത്ത ജീവനക്കാരെയും അധ്യാപകരെയും ചടങ്ങിൽ ആദരിച്ചു. എഫ്എസ്ഇടിഒ സംസ്ഥാന ജനറൽ സെക്രട്ടറി എം .എ അജിത്ത്കുമാർ, എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ എം .വി ശശിധരൻ, കെ.എസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എ. കെ ബീന, കെ. സി മഹേഷ്, കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറിയറ്റംഗം ഇ വി സുധീർ, കെ.എം.സി.എസ്‌.യു സംസ്ഥാന സെക്രട്ടറി കെ. ബാബു, പി.എസ്‌.സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം എ .വി മനോജ് കുമാർ എന്നിവർ സംസാരിച്ചു. എഫ്എ.സ്ഇ.ടി.ഒ ജില്ലാ സെക്രട്ടറി എൻ .സുരേന്ദ്രൻ സ്വാഗതവും കെ.ജി.ഒഎ ജില്ലാ ട്രഷറർ കെ. ഷാജി നന്ദിയും പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!