സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും ഫോൺ പിടികൂടി
കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്നു വീണ്ടും മൊബൈൽ ഫോൺ പിടികൂടി. ജയിൽ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മൂന്നാം ബ്ലോക്കിലെ കാപ്പ തടവുകാരൻ ബഷീറിൽ നിന്ന് ഫോൺ ലഭിച്ചത്.
കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശോധനയിലും തടവുകാരിൽ നിന്നു ഫോൺ കണ്ടെത്തിയിരുന്നു.
