പ്ലസ് ടു വിദ്യാർത്ഥിനി തൂങ്ങി മരിച്ച സംഭവം; യുവാവ് പിടിയിൽ, ലെെംഗിക പീഡനം നടന്നുവെന്ന് പോലീസ്
പത്തനംതിട്ട: പ്ലസ് ടു വിദ്യാർത്ഥി തൂങ്ങി മരിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. തൃശൂർ സ്വദേശി പ്രവീൺ (20) ആണ് പിടിയിലായത്. തിരുവല്ല പൊലീസാണ് പ്രവീണിനെ പിടികൂടിയത്.
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ലെെംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇക്കാര്യം രക്ഷിതാക്കൾ അറിഞ്ഞതാണ് പെൺകുട്ടിയുടെ ആത്മഹത്യയിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
പ്രതിക്കെതിരെ പോക്‌സോ വകുപ്പുകൾ ചുമത്തി കേസ് എടുത്തു.
